VIRAT KOHLI RETIREMENT: എന്‍ ഫ്രണ്ടേ പോലെ യാര് മച്ചാ, കോഹ്ലിയുടെ വിരമിക്കലില്‍ പ്രതീക്ഷിച്ച പോലെ പ്രിയ സുഹൃത്തിന്റെ പോസ്റ്റ്‌, ഏറ്റെടുത്ത് ആരാധകര്‍

വിരാട് കോഹ്ലിയുടെ വിരമിക്കലില്‍ വിശ്വസിക്കാനാവാതെയും ഞെട്ടിയും രംഗത്തെത്തുകയാണ് മുന്‍ താരങ്ങള്‍. സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു 14 വര്‍ഷത്തെ ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചതായി കോഹ്ലി ഇന്ന് അറിയിച്ചത്. വിരമിക്കലിന് പിന്നാലെ കോഹ്ലിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് ആര്‍സിബിയില്‍ ടീംമേറ്റ് ആയിരുന്ന എബിഡിവില്ലിയേഴ്‌സ് എത്തിയിരുന്നു. ഹൃദയസ്പര്‍ശിയായ കുറിപ്പുമായാണ് എബിഡി എത്തിയത്‌. “ഇതിഹാസ ടെസ്റ്റ് ക്രിക്കറ്റ് കരിയറിന് എന്റെ ബിസ്‌കോട്ടിക്ക് അഭിനന്ദനങ്ങള്‍. നിങ്ങളുടെ ദൃഢനിശ്ചയവും കഴിവും എന്നെ എപ്പോഴും പ്രചോദിപ്പിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ഇതിഹാസം” എന്നാണ് എബിഡിവില്ലിയേഴ്‌സ് കുറിച്ചത്.

ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി വര്‍ഷങ്ങളോളം ഒരുമിച്ച് കളിച്ച താരങ്ങളാണ് കോഹ്ലിയും ഡിവില്ലിയേഴ്‌സും. ഇരുവരും ഒരുമിച്ചുളള ബാറ്റിങ് കൂട്ടുകെട്ടുകളെല്ലാം വലിയ കാഴ്ചവിരുന്നാണ് ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുളളത്. ഇപ്പോള്‍ പ്രിയ സുഹൃത്ത് വിരമിച്ചപ്പോള്‍ എബിഡിയുടേതായി വന്ന കുറിപ്പും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

123 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച വിരാട് കോഹ്ലി 9230 റണ്‍സാണ് തന്റെ കരിയറില്‍ നേടിയിട്ടുളളത്. 46.85 ശരാശരിയില്‍ 30 സെഞ്ച്വറികളും അദ്ദേഹം നേടി. 2010-2019 സമയത്ത് ഇന്ത്യയുടെ എറ്റവും വിജയകരമായ ബാറ്ററായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഈ സമയത്ത് കൂടുതല്‍ റണ്‍സ് നേടിയവരില്‍ മൂന്നാമതാണ് കോഹ്ലിയുളളത്. 7202 റണ്‍സ് 54.97 ശരാശരിയില്‍ ഈ കാലഘട്ടത്തില്‍ താരം നേടി. 27 സെഞ്ച്വറികളും ഈ സമയത്ത് തന്നെയാണ് വിരാട് നേടിയിട്ടുളളത്.

Latest Stories

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ