ടോപ്പ് ഫോര്‍ ടീമുകളെ പ്രവചിച്ച് എബി ഡിവില്ലിയേഴ്‌സ്; ലിസ്റ്റില്‍ വമ്പന്‍ സര്‍പ്രൈസ്!

ഐപിഎല്‍ 16ാം സീസണില്‍ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യാന്‍ സാദ്ധ്യതയുള്ള ടീമുകളെ പ്രവചിച്ചിച്ച് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവരായിരിക്കും ടോപ്പ് ഫോര്‍ സ്ഥാനങ്ങളിലുണ്ടാവുകയെന്ന് ഡിവില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടു.

ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യാന്‍ സാദ്ധ്യതയുള്ള ടീമുകളെ പ്രവചിച്ചിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലും നേരത്തെ രംഗത്തുവന്നിരുന്നു. തന്റെ രണ്ടു മുന്‍ ഫ്രാഞ്ചൈസികളായ ആര്‍സിബിയെയും പഞ്ചാബ് കിംഗ്സിനെയും ഗെയ്ല്‍ തഴഞ്ഞുവെന്നതാണ് കൗതുകരമായ കാര്യം. നിലവിലെ ചാമ്പ്യന്മാരായ ഹാര്‍ദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റന്‍സ്, കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്, അഞ്ചു തവണ ചാംപ്യന്‍മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്, കഴിഞ്ഞ തവണ പ്ലേഓഫ് വരെയെത്തിയ കെഎല്‍ രാഹുല്‍ നായകനായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരായിരിക്കും ടോപ്പ് ഫോര്‍ സ്ഥാനങ്ങളിലുണ്ടാവുകയെന്ന് ഗെയ്ല്‍ അഭിപ്രായപ്പെട്ടു.

ഓസീസ് താരം സ്റ്റീവ് സ്മിത്തും കഴിഞ്ഞ ദിവസം ടോപ് ഫോറിനെ തിരഞ്ഞെടുത്തിരുന്നു. എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സ്, ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്, കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സ്, എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവരെയാണ് സ്മിത്ത് ടോപ് ഫോറില്‍ ഉള്‍പ്പെടുത്തിയത്.

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെയും താന്‍ തന്നെ നയിച്ചിട്ടുള്ള രാജസ്ഥാന്‍ റോയല്‍സിനെയും തഴഞ്ഞാണ് സ്മിത്തിന്റെ തിരഞ്ഞെടുപ്പ് എന്നതാണ് ശ്രദ്ധേയമായ കാര്യം.

Latest Stories

14 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, ദീപിക ഐസിയുവില്‍..; ഓപ്പറേഷന്‍ വിവരങ്ങള്‍ പങ്കുവച്ച് ഭര്‍ത്താവ്

'കുംഭമേളയിലടക്കം ദുരന്തമുണ്ടായില്ലേ?'; ചിന്നസ്വാമി സ്റ്റേഡിയം അപകടത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് കർണാടക സർക്കാർ

വര്‍ക്കലയില്‍ ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടല്‍ ആക്രമിച്ചു; പൊലീസിന്റെ യൂണിഫോം വലിച്ച് കീറി; ആറുപേര്‍ പിടിയില്‍

IPL 2025: കോഹ്‌ലി അങ്ങനെ ഒരിക്കലും ചെയ്യരുതായിരുന്നു, മോശമായിപോയി, ആര്‍സിബി താരത്തെ നിര്‍ത്തിപ്പൊരിച്ച് മുന്‍ ഇന്ത്യന്‍ താരം

ഹൃദയഭേദകം, ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളോടൊപ്പമാണ് തന്റെ മനസ്; ഐപിഎല്‍ വിജയാഘോഷത്തിനിടെ 11 പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോദി

ആര്‍സിബി ടീമിന്റെ വിക്ടറി പരേഡിനിടെയുണ്ടായ അപകടം; അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സിദ്ധരാമയ്യ

IPL 2025: ഐപിഎല്‍ ട്രോഫികള്‍ വാരികൂട്ടുന്ന ബ്രദേഴ്‌സ്‌, ഹാര്‍ദിക് 5 കിരീടം നേടിയെങ്കില്‍ ക്രുണാല്‍ നേടിയത്, അനിയനും കൊളളാം ചേട്ടനും കൊളളാം

പിവി അന്‍വര്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഒരു ഘടകമല്ല; പൊതുജങ്ങളുടെ പണമാണ് പിണറായി അക്കൗണ്ടുകളില്‍ കൊണ്ടിടുന്നതെന്ന് കെ സുധാകരന്‍

ഹൈക്കോടതി ജഡ്ജിയുടെ വാഹനം ഉപയോഗിച്ച് റീല്‍ ചിത്രീകരണം; അഭിഭാഷകനെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ച് ബാര്‍ കൗണ്‍സില്‍

ബെംഗളൂരുവിലെ വിക്ടറി പരേഡിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ഐപിഎല്‍ ഭരണസമിതി, ഫൈനലിന് ശേഷം സംഭവിച്ച കാര്യങ്ങള്‍ അറിയില്ലെന്നും വിശദീകരണം