അവനെ അടുത്ത സീസണിൽ ​ഗുജറാത്ത് കൈവിടും, എത്ര കോടി കൊടുത്തിട്ടും ഒരു ഉപകാരവുമില്ല, എന്നാൽ ശ്രദ്ധിക്കേണ്ടത്.. തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

ഐപിഎൽ 2026 സീസണിൽ ​ഗുജറാത്ത് ടൈറ്റൻ‌സ് ഒഴിവാക്കാൻ സാധ്യതയുളള താരങ്ങളെ കുറിച്ച് മുൻ ഇന്ത്യൻ‌ താരം ആകാശ് ചോപ്ര. പ്ലേഓഫ് എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസിനോട് തോറ്റാണ് ​​ഗുജറാത്തിന്റെ ഈ സീസണിന് അവസാനമായത്. ഐപിഎൽ 2025 പൂർത്തിയായപ്പോൾ അവർ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഫൈനലിൽ എത്താനായില്ലെങ്കിലും ശുഭ്മാൻ ​ഗില്ലിന്റെ ക്യാപ്റ്റൻ‌സിയിൽ ഈ സീസണിൽ ശ്രദ്ധേയ പ്രകടനമാണ് ​ഗുജറാത്ത് ടീം കാഴ്ചവച്ചത്. ​ഗുജറാത്ത് ടൈറ്റൻസിന്റെ പ്രധാന ബോളറായ റാഷിദ് ഖാനെ കുറിച്ചായിരുന്നു തന്റെ യൂടൂബ് ചാനലിൽ ആകാശ് ചോപ്ര പ്രധാനമായും സംസാരിച്ചത്.

റാഷിദ് ഈ സീസണിൽ ഫോമിൽ അല്ലെന്നും ഈ വർഷം എറ്റവും മോശം പ്രകടനം നടത്തിയത് അദ്ദേഹമായിരുന്നുവെന്നും ചോപ്ര പറഞ്ഞു. എന്നിരുന്നാലും, അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കുന്നതിൽ അർത്ഥമില്ലെന്നും ആകാശ് ചോപ്ര കൂട്ടിച്ചേർത്തു. “കാരണം റാഷിദ് ഖാൻ കഴിവുള്ള മികച്ച കളിക്കാരനാണ്, ഒറ്റയ്ക്ക് മത്സരങ്ങൾ വിജയിപ്പിക്കാൻ കഴിവുള്ളയാളാണ്. എനിക്ക് തോന്നുന്നു അടുത്ത സീസണിൽ അവർ ഒരു മാറ്റവും വരുത്തില്ലെന്ന്. ഒരു കളിക്കാരെയും അവർ ഒഴിവാക്കില്ല. ​

ഗുജറാത്തിന്റെ ടോപ് ഓർഡർ ബാറ്റർമാർ നന്നായി കളിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം, എന്നാൽ നാല് മുതൽ ആറ് വരെയുളള സ്ഥാനങ്ങളിൽ ​ഗുജറാത്തിന് ചെറിയ പ്രശ്നങ്ങളുണ്ട്. റാഷിദ് ഖാൻ അത്ര നല്ല ഫോമിലല്ല, കാഗിസോ റബാഡ ടീമിൽ അത്ര ഇംപാക്ട് ഉണ്ടാക്കിയിട്ടില്ല. എന്നിരുന്നാലും, റാഷിദിനെ നിങ്ങൾ റിലീസ് ചെയ്യാൻ പോകുന്നില്ല, ഏറ്റവും കുറഞ്ഞ പ്രകടനം കാഴ്ചവച്ച കളിക്കാരെ നോക്കുകയാണെങ്കിൽ, അത് റാഷിദ് ഖാൻ ആയിരിക്കും.

എന്നാൽ അദ്ദേഹം റാഷിദാണ്. ഒന്നോ രണ്ടോ മോശം വർഷങ്ങൾ ഉണ്ടായാലും നിങ്ങൾ റാഷിദ് ഖാനോട് തുടരാൻ ആവശ്യപ്പെടും, കാരണം അദ്ദേഹം പ്രകടനം നടത്തുന്ന ദിവസം, അദ്ദേഹം നിങ്ങളെ മത്സരം ജയിപ്പിക്കും. ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാതിരുന്നപ്പോഴും, ഒരു മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോഴും, ആ മത്സരത്തിൽ റാഷിദ് അവരെ വിജയിപ്പിച്ചു. അതിനാൽ അദ്ദേഹത്തിന് ആ തരത്തിലുള്ള ഗുണനിലവാരവും പാരമ്പര്യവുമുണ്ട്”, ആകാശ് ചോപ്ര വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ