IPL 2025: അവന്മാരാണ് എല്ലാത്തിനും കാരണം, നല്ല അടി കിട്ടാത്തതിന്റെ കുഴപ്പമാ, ഇങ്ങനെ പോയാല്‍ ഒരു കുന്തവും കിട്ടില്ല, വിമര്‍ശിച്ച് മുന്‍ താരം

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ തോല്‍വിയോടെ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെ പ്ലേഓഫ് പ്രവേശനം വീണ്ടും തുലാസിലായിരിക്കുകയാണ്. ഇനിയുളള മത്സരങ്ങളെല്ലാം ജയിക്കുകയും മുംബൈ തോല്‍ക്കുകയും ചെയ്താല്‍ മാത്രമേ അവസാന നാലില്‍ എത്താന്‍ അവര്‍ക്ക് സാധിക്കുകയുളളൂ. 12 കളികളില്‍ ആറ് ജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 13 പോയിന്റാണ് ഡല്‍ഹിക്കുളളത്. അതേസമയം കുറഞ്ഞ സ്‌കോര്‍ വിജയലക്ഷ്യമായി മുന്നോട്ടുവച്ചതാണ് ഗുജറാത്തിനെതിരെ ഡല്‍ഹി തോല്‍ക്കാന്‍ കാരണമായത് എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ഫാഫ് ഡുപ്ലസിസ്, അഭിഷേക് പോറല്‍, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ ബാറ്റിങ്ങിലെ മെല്ലെപ്പോക്ക് അവരുടെ കളിയെ കാര്യമായി ബാധിച്ചുവെന്നും ചോപ്ര പറയുന്നു. ആദ്യ ബാറ്റിങ്ങില്‍ കെഎല്‍ രാഹുലിന്റെ സെഞ്ച്വറി മികവില്‍ 199 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. 65 പന്തുകളില്‍ 14 ഫോറുകളും നാല് സിക്‌സുകളും ഉള്‍പ്പെടെയാണ് രാഹുല്‍ 112 റണ്‍സ് നേടിയത്.എന്നാല്‍ ഡല്‍ഹി ഉയര്‍ത്തിയ ഈ വിജയലക്ഷ്യം വിക്കറ്റ് നഷ്ടപ്പെടാതെ അവസാന ഓവറില്‍ മറികടക്കുകയായിരുന്നു ഗുജറാത്ത്.

ഡല്‍ഹിയുടെ ബൗളിംഗ് സാധാരണമായിരുന്നുവെന്ന് ആകാശ് ചോപ്ര പറയുന്നു. “ബാറ്റിംഗില്‍ പോലും, അവര്‍ പിച്ചില്‍ അല്‍പ്പം ബാക്കിവച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നി, കാരണം മൂന്ന് പേര്‍ പുറത്തായെങ്കില്‍ നിങ്ങള്‍ 200 റണ്‍സല്ല, 225-230 റണ്‍സ് എടുക്കണമായിരുന്നു. എന്നാല്‍ അവര്‍ക്ക് ശരിക്കും എന്താണ് സംഭവിച്ചത്”.

“ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറല്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ കളിച്ച 45 പന്തുകള്‍ നോക്കിയാല്‍, അവര്‍ വെറും 60 റണ്‍സ് മാത്രമാണ് നേടിയത്. മറ്റാരും അത് നിങ്ങളോട് പറയില്ല, പക്ഷേ അതാണ് സത്യം. 220-225 റണ്‍സ് നേടാന്‍ കഴിയുമായിരുന്ന ഒരു മത്സരത്തില്‍ നിങ്ങള്‍ 45 പന്തില്‍ നിന്ന് 60 റണ്‍സ് നേടിയാല്‍, നിങ്ങള്‍ അല്‍പ്പം പിന്നിലാണ്, അതാണ് അവസാനം വ്യത്യാസം, ആകാശ് ചോപ്ര വ്യക്തമാക്കി.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി