14 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെടുന്ന ഒരു ടീം, 160 ഓവറുകള്‍ക്കു ശേഷവും അതെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 638 എന്ന നിലയില്‍ നില്‍ക്കുന്നു!

വിമല്‍ താഴത്തുവീട്ടില്‍

16 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിക്കപ്പെട്ട 624 റണ്‍സ് കൂട്ടുകെട്ട്, കളിയുടെ തുടക്കത്തില്‍ തന്നെ 14 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെടുന്ന ഒരു ടീം, 160 ഓവറുകള്‍ക്കു ശേഷവും അതെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 638 എന്ന നിലയില്‍ നില്‍ക്കുന്നു, എന്നാല്‍ ആ ടീം ശ്രീലങ്ക ആണെന്നും അതിനു കാരണക്കാര്‍ സംഗക്കാരയും ജയവര്‍ധനയും ആണെന്ന് അറിഞ്ഞാല്‍ അവിടെ അതിശയോക്തിക്ക് യാതൊരു പ്രസക്തിയും ഇല്ല. കാരണം അവര്‍ അതിനു മുന്‍പും പിന്‍പും ശ്രീലങ്കന്‍ ടീമിലെ ലോക ശ്രദ്ധയില്‍ കൊണ്ടുവരുന്ന തരത്തിലുള്ള ധാരാളം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡ് തകര്‍ക്കാന്‍ പറ്റുമെന്ന് വിശ്വസിച്ചികൊണ്ട് ഒരു ബാറ്റ്‌സ്മാനും ഇന്നിംഗ്‌സ് ആരംഭിക്കുന്നില്ല. മനസ്സില്‍ ആദ്യം വരുന്ന ചിന്ത ടെസ്റ്റ് വിജയിക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കുക എന്നതാകും. ജയവര്‍ധന ടീമിന്റെ ക്യാപ്റ്റനായി ടീമിനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം നേടിയത് വളരെ പെട്ടന്നുള്ള തീരുമാനത്തിലൂടെ ആയിരുന്നു അതുപോലെ അധികനാള്‍ ആയിട്ടും ഇല്ലായിരുന്നു. ആ അര്‍ത്ഥത്തില്‍ നോക്കുബോള്‍, ഈ ഇന്നിംഗിസ് റണ്‍സില്‍ നിന്നും റണ്‍സിലേക്കും സെക്ഷനില്‍ നിന്നും സെക്ഷനിലേക്കും ദിവസത്തില്‍ നിന്നും ദിവസത്തിലേക്കും ലോക നിലവാരം തികഞ്ഞ രീതിയില്‍ വര്‍ണ്ണനക്ക് അതീതമായി നിര്‍മിച്ച ഒന്നായിരുന്നു.

ജയവര്‍ധന ട്രിപ്പിള്‍ സെഞ്ചുറിയും സംഗക്കാര ഇരട്ട സെഞ്ചുറിയും ശ്രീലങ്കന്‍ ടീം ടെസ്റ്റ് ജയിക്കുകയും ചെയ്ത ആ മല്‍സരത്തില്‍ കുറച്ചെങ്കിലും അപൂര്‍ണ്ണതയുണ്ടെങ്കില്‍, അത് ജയവര്‍ധനയുടെ ഇന്നിംഗിസ് ലാറയുടെ 375 റണ്‍സിന് തൊട്ട് പുറകില്‍ അവസാനിച്ചതു മാത്രമാണ്. ക്രീസില്‍ പ്രയാസമില്ലായ്മയോടെയും സൗകുമാര്യത്തോടെയും അനായാസകരമായ സ്‌ട്രോക്ക് പ്ലയിലൂടെ ഇന്നിംഗിസ് മുന്നോട്ട് കൊണ്ടുപോയ ആ ബാറ്റ്‌സ്മാന്‍മാര്‍ ശരിക്കും ആനന്ദകരമായ ഒരു കാഴ്ചയായിരുന്നു. ഒരു ബാറ്റ്‌സ്മാനും ബോളിനെ കഠിനമായി അടിക്കാന്‍ നോക്കിയില്ല, പകരം ദിവസത്തിന്റെ തുടക്കത്തിലെ ജാഗ്രതയുടെ കാലയളവിനുശേഷം അവര്‍ സുഖപ്രദമായ ഒരു ദിനചര്യയിലേക്ക് മാറുകയും ഇഷ്ടാനുസരണം റണ്‍സ് എടുക്കുകയും ചെയ്തു. റണ്‍സ് വരും തോറും റെക്കോര്‍ഡുകള്‍ ഇടിഞ്ഞു വീണുകൊണ്ടിരുന്നു. അങ്ങനെ ഈ പങ്കാളിത്തം ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായ സനത് ജയസൂര്യയും റോഷന്‍ മഹാനാമയും ഇന്ത്യയ്ക്കെതിരെ നേടിയ 576 റണ്‍സിനെ രണ്ടാമതാക്കി.

ശ്രീലങ്ക 2 വിക്കറ്റിന് 14 റണ്‍സെടുത്തപ്പോള്‍ ഒത്തുചേര്‍ന്ന ഇവര്‍ വേര്‍പിരിയുന്നവരെ 157 ഓവറുകള്‍ ഒരുമിച്ചു ചിലവഴിച്ചു, അതില്‍ മഹേല ജയവര്‍ധനയും കുമാര്‍ സംഗക്കാരയും കൂട്ടിച്ചേര്‍ത്ത് 624 റണ്‍സ് ആയിരുന്നു. അന്ന് ആ കൂട്ടുകെട്ടിന് മുന്‍പില്‍ വഴിമാറിയത് ടെസ്റ്റ് ക്രിക്കറ്റിലെ ലോക റെക്കോര്‍ഡ് മാത്രമായിരുന്നില്ല, ബറോഡക്കു വേണ്ടി വിജയ് ഹസാരെ, ഗുല്‍ മുഹമ്മദ് സഖ്യം നേടിയെടുത്ത ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികച്ച കൂട്ടുകെട്ടയായ നാലാം വിക്കറ്റിലെ 577 റണ്‍സും സംഗ-മഹേല കൂട്ടുകെട്ട് പഴങ്കഥയാക്കി.

ആ രണ്ട് ദിവസത്തെ ജോലികളില്‍ ജയവര്‍ധന വളരെയധികം സംതൃപ്തനായിരിക്കുമെങ്കിലും, 27 റണ്‍സ് കൂടി എടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്ന വസ്തുത അദ്ദേഹത്തെ നിരാശനാക്കികാണും, കാരണം ഈ 27 റണ്‍സിലുടെ ലോക റെക്കോര്‍ഡായ ബ്രയാന്‍ ലാറയുടെ 400 നോട്ട് ഔട്ട് മറികടക്കാനുള്ള സുവര്‍ണ്ണ അവസരം നഷ്ടമാക്കുകയിയിരുന്നു. എങ്കിലും ഒരു ശ്രീലങ്കക്കാരന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ആയിരുന്ന ജയസൂര്യയുടെ 340 റണ്‍സ് മറികടക്കാന്‍ ജയവര്‍ധനക്കു സാധിച്ചു.

മികച്ച കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് അടുക്കും തോറും ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടം അവരുടെ ശബ്ദങ്ങള്‍ അടക്കി പിടിക്കുകയും അവരുടെ പിരിമുറുക്കത്തിന്റെ അളവ് ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്തു. എന്നാല്‍ നിക്കി ബോജെയുടെ ബോളില്‍ ലെഗ് സൈഡില്‍ നാല് റണ്‍സ് ബൈയുടെ രൂപത്തില്‍ കിട്ടിയതോടെ അവര്‍ പൊട്ടിത്തെറിച്ചു. ടെസ്റ്റ് ക്രിക്കറ്റിലും, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഇത് റെക്കോര്‍ഡാണെന്ന് ഞങ്ങള്‍ക്കറിയാം – മുമ്പ് മറ്റാരും ചെയ്യാത്ത എന്തെങ്കിലും ചെയ്യുന്നത് ഒരു പ്രത്യേകതരം വികാരമാണ് -കുമാര്‍ സംഗക്കാര

ഇങ്ങനെയാണ് റെക്കോര്‍ഡുകള്‍ ഒരു പ്രചോദനമായി നിലകൊള്ളുന്നത്, അവയെ തകര്‍ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.. ഒരു ദിവസം അല്ലെങ്കില്‍ മറ്റൊരുദിവസം ആരെങ്കിലും രണ്ട് പേരാല്‍ ഇതും തകര്‍ക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു – അതാണ് ക്രിക്കറ്റ്, അങ്ങനെയാണ് മുന്‍പോട്ട് പോകേണ്ടത്.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്