ജയസൂര്യയെ ചെക്ക്‌മേറ്റില്‍ കുടുക്കാന്‍ കോഹ്ലി എന്ന രാജാവ്!

എബി മാത്യു

സനത് ജയസൂര്യ, ലോകം കണ്ട മികച്ച ഓള്‍ റൗണ്ടര്‍മാരില്‍, കളിക്കാരില്‍ ഒരാള്‍. സ്‌ഫോടനാത്മകമായ ബാറ്റിംഗ്, കറക്കി വീഴ്ത്തുന്ന ഇടങ്കയ്യന്‍ ഓഫ് സ്പിന്. ആധുനികക്രിക്കറ്റില്‍ തന്റെതായ പേര് ചാര്‍ത്തിയ കളിക്കാരന്‍. Odi ക്രിക്കറ്റില്‍ ഫീല്‍ഡ് റെസ്ട്രിക്ഷന് ഉള്ള 10 ഓവറുകളില്‍ എങ്ങനെ അടിച്ചു പരത്തി റണ്‍സ് നേടണം എന്ന് ലോകത്തിനു കാണിച്ചു തന്ന പ്രതിഭ.

പക്ഷെ ഇതൊക്കെ ആണെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ജയസൂര്യ നമ്മുടെ ഒരു എതിരാളി ആണ്. ഒട്ടും കരുണ അര്‍ഹിക്കാതെ എതിരാളി! കാരണം 2005ല്‍ ശ്രീലങ്കയില്‍ വെച്ച് നടന്ന ത്രിരാഷ്ട്ര ഇന്ത്യന്‍ ഓയില്‍ കപ്പ് തുടങ്ങുന്നതിനു മുന്‍പ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തിന് കൊടുത്ത ഒരു ആഭിമുഖത്തില്‍ ഇന്ത്യയെ പരിഹസിക്കുന്ന ഒരു സന്ദര്‍ഭം ഉണ്ടായി. പരുക്കില്‍ നിന്നും മോചിതനായി കളിക്കാന്‍ തിരിച്ചു വരുന്ന താങ്കള്‍ക്കു എന്ത് തോനുന്നു എന്ന് ചോദിച്ചപ്പോള്‍
‘We play india in the opening match’ എന്ന് പറഞ്ഞിട്ട് ചോദ്യങ്ങള്‍ ചോദിച്ച പത്രപ്രവത്തകനെ ഒന്ന് പുച്ഛിച്ചു ചിരിച്ചു കാണിച്ചു. ആ പുച്ഛത്തിലും പരിഹാസത്തിലും ഒളിഞ്ഞു കിടന്നത് അദ്ദേഹത്തിന്റെ വേട്ട മൃഗം ഇന്ത്യ ആണെന്നും അത് ശരിവെക്കാന്‍ ഒരുപാട് ഇന്നിങ്‌സുകള്‍ അദ്ദേഹം ഇന്ത്യക്കെതിരെ കളിച്ചിട്ടുമുണ്ട് എന്നതാണ്.

1996 ലോകകപ് ഗ്രൂപ്പ് മാച്ചില്‍ സച്ചിന്റെ സെഞ്ച്വറിയില്‍ മുന്നേറിയ ഇന്ത്യയെ ജയസൂര്യ കടിച്ചു കീറി തോല്‍പിച്ചു. 1997 ഏഷ്യാകപ്പ് ഫൈനലില്‍ ജയസൂര്യ മിന്നുന്ന തുടക്കം നല്‍കി ഇന്ത്യ ഉയര്‍ത്തിയ 240 വിജയ ലക്ഷ്യം 36 ഓവറില്‍ ലങ്ക മറികടന്നു. 2008 ഏഷ്യാകപ്പ് ഫൈനലില്‍ 125 റണ്‍സ് നേടി തകര്‍ന്നുകിടന്ന ലങ്കക്കു ജയം സമ്മാനിച്ചു. 2000 ഷാര്‍ജ കപ്പ് ഫൈനലില്‍ 189 റണ്‍സ് നേടി ഇന്ത്യയുടെ നട്ടെല്ല് തകര്‍ത്തു. ജയസൂര്യ എപ്പോഴും അങ്ങനെ ആയിരുന്നു. ഇന്ത്യയെ അയാള്‍ ഒറ്റക്ക് തോല്പിക്കുമായിരുന്നു. ടെസ്റ്റില്‍ അദേഹത്തിന്റെ ഉയര്‍ന്ന സ്‌കോറായ 340 ഇന്ത്യക്കെതിരെ ആയിരുന്നു. ഒന്നുകില്‍ ബാറ്റുകൊണ്ട് അല്ലെങ്കില്‍ പന്ത് കൊണ്ട് ഇന്ത്യ കളിക്കുന്ന മത്സരങ്ങളില്‍ പലതും അദ്ദേഹം ലങ്കയുടെ പക്ഷത്തേക്ക് തിരിച്ചു കൊടുത്തിട്ടുണ്ട്. അദ്ദേഹം ക്യാപ്റ്റനായി ചില ത്രിരാഷ്ട്ര പരമ്പരകളില്‍ ഇന്ത്യയെ തോല്‍പിച്ചു കപ്പ് അടിച്ചിട്ടുണ്ട്.

പക്ഷെ 2002 ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും 2002ലെ നാറ്റ്വെസ്റ്റ് ട്രോഫിയിലും 2008ലും 2009ലും ഇന്ത്യ ലങ്കയില്‍ വെച്ച് നേടിയ ഏകദിന പരമ്പരയിലും 2009 compaq കപ്പ് ഫൈനലിലും 2005ല്‍ ഇന്ത്യയില്‍ വെച്ച് നടന്ന ഇന്ത്യ 6-1 നു നേടിയ odi പരമ്പരയിലും കാര്യമായ പ്രകടനം ഇന്ത്യക്കെതിരെ നടത്തിയില്ല എന്നത് അശ്വസിക്കാവുന്ന സന്ദര്ഭങ്ങള്‍ ആണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ഭീകരം ആകുമ്പോള്‍ ഇന്ത്യയ്ക്കു ചെക്ക് വെക്കാന്‍ സച്ചിന്‍ സേവാഗ് ഒക്കെ ഉണ്ടായിരുന്നെങ്കിലും ജയസൂര്യയുടെ തട്ട് താഴെ തന്നെ ഇരുന്നു. പക്ഷെ വിരാട് കോഹ്ലി എന്ന രാജാവ് ഉദിച്ചപ്പോള്‍ ഇന്ത്യക്ക് എന്തായിരുന്നോ ജയസൂര്യ അതുപോലെ ശ്രീലങ്കയുടെ പേടിസ്വപ്നം ആയി കോഹ്ലി മാറി.

കൊല്‍ക്കത്തയിലെ തന്റെ ആദ്യ odi സെഞ്ച്വറി മുതല്‍ 2011 ലോകകപ് ഫൈനലില്‍ ശ്രേദ്ധാപൂര്‍വം നേടിയ 35 റണ്‍സ്, 2012ല്‍ ഹോബ്ബര്‍ട്ടില്‍ വെച്ച് കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ച 86 പന്തില്‍ 133 റണ്‍സ്, 2012 ഏഷ്യാക്കപ്പില്‍ സെഞ്ച്വറി അടിച്ചു ലങ്കയെ പുറത്താക്കിയത്, ലങ്കയില്‍ പോയി ഇന്ത്യ ആധികാരികമായി ജയിച്ച ഏകദിന പരമ്പരകളില്‍ 2012ലും 2017ലും നേടിയ രണ്ടു വീതം സെഞ്ച്വറികളും ലങ്കയില്‍ ഇന്ത്യ 2015ലും 2017ലും ടെസ്റ്റ് പരമ്പര ജയിച്ചപ്പോള്‍ നേടിയ സെഞ്ച്വറികളും പിന്നീട് ഇന്ത്യയില്‍ വെച്ച് ടെസ്‌റ് പരമ്പരയില്‍ നേടിയ സെഞ്ച്വറിയും ഡബിള്‍ സെഞ്ച്വറിയും അങ്ങനെ ലങ്കയെ വേട്ടയാടിയ വേറൊരു ബാറ്റസ്മാന്‍ സമീപകാലത്തു ഉണ്ടായിട്ടില്ല. ഇന്നലെ തിരുവനന്തപുരത്ത് ലങ്കക്കെതിരെ തന്റെ 9ആം odi സെഞ്ച്വറി നേടി മറ്റൊരു റെക്കോര്‍ഡ് കൂടി. ഒരു ടീമിന്റെ എതിരെ ഒരാള്‍ ഏകദിനത്തില്‍ നേടുന്ന ഏറ്റവും കൂടുതല്‍ സെഞ്ച്വറി എന്ന റെക്കോര്‍ഡും.

ശ്രീലങ്കക്കെതിരെ ഏകദിനത്തില്‍ രോഹിത് നേടിയ രണ്ടു ഡബിള്‍ സെഞ്ച്വരികളും (264 & 208), ധോണി നേടിയ ഒരു കീപ്പറിന്റെ ഏറ്റവും ഉയര്‍ന്ന odi സ്‌കോറും (183*), ലോകകപ് ഫൈനലില്‍ ധോണി നേടിയ (91 റണ്‍സും) ലങ്കയ്ക്കു ഏറ്റ പ്രഹരം ആണെങ്കിലും വിരാട് കോഹ്ലി എന്ന ഒരാള്‍ അവര്‍ക്കെതിരെ നേടിയത് താങ്ങാന്‍ ആകാത്ത പ്രഹരം ആയിരുന്നു എന്ന് വേണം പറയാന്‍.

അപ്പോള്‍ പറഞ്ഞപോലെ ജയസൂര്യയെ ചെക്ക് ചെയ്തു വീഴ്ത്താന്‍ നമുക്ക് കോഹ്ലി വരേണ്ടി വന്നു. ഒരുപക്ഷെ ജയസൂര്യയോടുള്ള വിരോധം ആയിരിക്കും എന്നെ ഇത് എഴുതാന്‍ പ്രേരിപ്പിച്ചത്. വായനക്കാര്‍ വിലയിരുത്തിയാലും!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി