Ipl

'സൂപ്പര്‍ കിംഗ്‌സിന് അവനെ വേണം', ധോണിയോട് അപേക്ഷിച്ച് ആരാധകര്‍

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ ബാറ്റിംഗിലൂടെ തമിഴ്‌നാടിനെ ജേതാക്കളാക്കിയ ഷാരൂഖ് ഖാനെ ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ എടുക്കണമെന്ന് ആരാധകരുടെ ആവശ്യം. സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം.എസ്.ധോണിയോടാണ് ക്ലബ്ബിനെ പിന്തുണയ്ക്കുന്നവര്‍ ഈ ആവശ്യം ഉന്നയിച്ചത്. നിലവില്‍ പഞ്ചാബ് കിംഗ്‌സിന്റെ താരമാണ് ഷാരൂഖ്.

സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിന്റെ അവസാന പന്തില്‍ കര്‍ണാടകയുടെ പ്രതീക് ജെയ്‌നിനെ ഡീപ് സ്‌ക്വയര്‍ ലെഗ് വഴി സിക്‌സിന് പറത്തി തമിഴ്‌നാടിന് ഷാരൂഖ് ഖാന്‍ അവിസ്മരണീയ ജയം സമ്മാനിച്ച നിമിഷം ധോണി ടെലിവിഷനില്‍ കാണുന്നതിന്റെ ചിത്രം സി.എസ്.കെ. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. ചിത്രത്തിനു താഴെ വന്ന ട്വീറ്റുകളിലാണ് ഷാരൂഖ് ഖാനെ സൂപ്പര്‍ കിംഗ്‌സില്‍ കളിപ്പിക്കണമെന്ന നിര്‍ദേശമുണ്ടായത്.

മധ്യനിരയില്‍ ഷാരൂഖ് മികച്ച ബാറ്ററാകുമെന്നും യുവതാരമായതിനാല്‍ കുറഞ്ഞത് 4-5 വര്‍ഷം കളിപ്പിക്കാനാകുമെന്നും ആരാധകരില്‍ ഒരാള്‍ ട്വീറ്റ് ചെയ്തു. ഐപിഎല്‍ ലേലത്തിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് ധോണി മുഷ്താഖ് അലി ട്രോഫി ഫൈനല്‍ കണ്ടതെന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല. ഷാരൂഖാന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ ധോണിയുടെ പങ്ക് സൂചിപ്പിക്കുന്ന ട്വീറ്റും വന്നിട്ടുണ്ട്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍