'ഐ.സി.സി. കപ്പടിക്കാന്‍ ഇന്ത്യന്‍ ടീം ഒരു കാര്യം ചെയ്യണം'; ഉപായം പറഞ്ഞ് മുന്‍ താരം

ഐസിസി ടൂര്‍ണമെന്റുകളില്‍ കിരീടം നേടാന്‍ പരാജയപ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഉപായം പറഞ്ഞ് മുന്‍ താരം വസീം ജാഫര്‍. ഇന്ത്യന്‍ ടീം ജഴ്‌സി മാറ്റണമെന്നാണ് ജാഫര്‍ പറയുന്നത്.

ഐപിഎല്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്സും ടി20 ലോക ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കിരീടം ചൂടിയ തമിഴ്നാടും മഞ്ഞ ജഴ്സിയാണ് ധരിച്ചത്. ഭാഗ്യ നിറം ഇന്ത്യയുടെ ജഴ്‌സിക്കും വേണമെന്നാണ് ജാഫര്‍ ട്വിറ്ററില്‍ പറഞ്ഞത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മഞ്ഞ ജഴ്‌സി അണിഞ്ഞ് കളിക്കുന്ന ചിത്രത്തിനൊപ്പം ‘ഈ ജഴ്സി തിരിച്ചു കൊണ്ടു വരേണ്ട സമയമായി’- എന്ന പറയുന്ന ട്വീറ്റാണ് ജാഫര്‍ പങ്കുവച്ചത്.

ജാഫര്‍ പങ്കുവച്ച ചിത്രത്തില്‍ സച്ചിന്‍ ധരിച്ചിരിക്കുന്നത് 1994ലെ വേള്‍ഡ് സീരിസിലും ന്യൂസിലന്‍ഡ് പര്യടനത്തിലും ഇന്ത്യയുടെ ജഴ്‌സിയാണ്. 1995ല്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയുടെ നിറം കടുംനീലയിലേക്ക് മാറ്റിയിരുന്നു.

Latest Stories

ഇന്ത്യയ്ക്ക് മേല്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച് അമേരിക്ക; ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ്

യുപിഐ ഇടപാടുകള്‍ സൗജന്യ സേവനം അവസാനിപ്പിച്ചേക്കും; നിലപാട് വ്യക്തമാക്കി ആര്‍ബിഐ ഗവര്‍ണര്‍

ആലപ്പുഴയിലെ കൊലപാതകം; സെബാസ്റ്റ്യന്റെ സുഹൃത്തിന്റെ വീട്ടിലും പരിശോധന

'വിവാഹവാഗ്ദാനം നൽകി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല'; വീണ്ടും ആവർത്തിച്ച് സുപ്രീം കോടതി

അടൂരിനെയും യേശുദാസിനെയും ഫേസ്ബുക്ക് പേജിലൂടെ അധിക്ഷേപിച്ച് വിനായകൻ

കമൽഹാസന്റെ സനാതന ധർമ്മ പ്രസ്താവന; നടന്റെ സിനിമകൾ ഒടിടിയിൽ പോലും കാണരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസും ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് പരാതി; ശ്വേത മേനോനെതിരെ കേസ്

മഴമുന്നറിയിപ്പിൽ മാറ്റം; റെഡ് അലേർട്ടുകൾ പിൻവലിച്ചു, 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'രാഞ്ഝണാ'യുടെ മാറ്റം വരുത്തിയ ക്ലൈമാക്സ്; നിയമനടപടി സ്വീകരിക്കാൻ ആനന്ദ് എൽ റായിയും ധനുഷും