'അവൻ ഒരു സിഗ്നൽ തന്നിട്ടുണ്ട്'; രാജകീയ തിരിച്ചുവരവിനൊരുങ്ങി പ്രമുഖ താരം; അടങ്ങാത്ത ആവേശത്തിൽ ഇന്ത്യൻ ആരാധകർ

2023 ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ ആരാധകർ ആർത്തുല്ലസിച്ച് വിളിച്ച പേരാണ് മുഹമ്മദ് ഷമ്മി. താരത്തിന് പരിക്കേറ്റിട്ടും പെയിൻ കില്ലർ ഇൻജെക്ഷൻ സ്ഥിരമായി എടുത്തായിരുന്നു താരം ഓരോ മത്സരങ്ങളും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിരുന്നത്. പരിക്ക് പറ്റി ടൂർണമെന്റിൽ നിന്നും പുറത്തായ ഹാർദിക്‌ പാണ്ഡ്യയ്ക്ക് പകരക്കാരനായി ആയിരുന്നു ഷമ്മി ഇന്ത്യൻ ടീമിൽ മത്സരങ്ങൾ കളിക്കാൻ വന്നത്. വെറും ഏഴു മത്സരങ്ങൾ കൊണ്ട് 24 വിക്കറ്റുകൾ എടുത്ത് ഇന്ത്യൻ ബോളിങ്ങിന്റെ മികവ് കളിക്കളത്തിൽ കാണിച്ചു. ലോകകപ്പിന് ശേഷം താരത്തിന്റെ കാലിനു ഗുരുതരമായ പരിക്കായിരുന്നു സംഭവിച്ചത്.

ഈ വർഷം ജനുവരിയോടെ കാലിനു ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു. അത് മൂലം ഐപിഎൽ, ടി-20 ലോകകപ്പ് എന്നി ടൂർണമെന്റുകളിൽ നിന്നും താരത്തിന് ഒഴിഞ്ഞ് മാറി നിൽക്കേണ്ടി വന്നു. ഇപ്പോഴിതാ താരം തന്റെ രാജകീയ വരവിനു തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. നെറ്റ്സിൽ പരിശീലിക്കുന്ന വീഡിയോ ഷമ്മി കുറച്ച് ദിവസം മുന്നേ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു. ഇന്ത്യൻ സിലക്ടർ ആയ അജിത് അഗാർക്കർ മുഹമ്മദ് ഷമ്മിയുടെ ഇപ്പോഴത്തെ സ്ഥിതിയും താരത്തിന്റെ മടങ്ങി വരവിനെ കുറിച്ചും പറഞ്ഞിരിക്കുകയാണ്.

സിലക്ടർ അജിത് അഗാർക്കറിന്റെ വാക്കുകൾ ഇങ്ങനെ:

” മുഹമ്മദ് ഷമി തന്റെ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന്റെ പാതി വഴിയിലാണ്. ഉടൻ തന്നെ അദ്ദേഹം കളിക്കളത്തിലേക്ക് മടങ്ങി വരും. ബംഗ്ലാദേശിനെതിരെ ഉള്ള പരമ്പരയിൽ അദ്ദേഹം തിരികെ എത്തും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്” അഗാർക്കർ പറഞ്ഞു.

ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിൽ താരത്തിന് തിരിച്ച് വരാൻ സാധിച്ചില്ല. അദ്ദേഹത്തിന് ഇനിയും കുറച്ചും കൂടെ ഫിറ്റ്നസ് വീണ്ടെടുക്കാനായിട്ടുണ്ട്. എന്തായാലും താരം ബിസിസിഐയുടെ മേൽനോട്ടത്തിലാണ് തന്റെ പരിശീലനം ആരംഭിച്ചിരിക്കുന്നത്. അടുത്ത ടെസ്റ്റ് മത്സരങ്ങളിൽ ഷമി ഫിറ്റ്നസ് തെളിയിച്ച് വന്നാൽ ടീമിൽ അദ്ദേഹത്തിനായിരിക്കും മുൻഗണന എന്ന് അജിത് അഗാർക്കർ കൂട്ടി ചേർത്തു. തുടർന്ന് വരുന്ന ഏകദിനത്തിലും ഇന്ത്യൻ ടീമിൽ ഷമ്മി ഉണ്ടാകും. അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ മത്സരിച്ചാൽ അതിലും ഷമ്മിയുടെ പങ്കാളിത്തം ഉണ്ടാകും.

Latest Stories

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ