" 16823 വിക്കറ്റുകൾ" ലോകോത്തര ബോളറായ വാർണർക്ക് അഭിനന്ദനങൾ, കണക്കിൽ പിഴച്ച് ട്രോളുകളിൽ ഏറ്റുവാങ്ങി ഫോക്സ് സ്പോർട്സ്; ഗ്രാഫിക്സ് ചതിച്ചത് ഇങ്ങനെ

കരിയറിലെ നൂറാം ടെസ്റ്റിൽ ‍ഡബിൾ സെഞ്ചുറിയടിച്ച് ഓസീസ് താരം ഡേവിഡ് വാര്‍ണർ തിളങ്ങിയപ്പോൾ ദക്ഷിണാഫ്രിക്കക്ക് എതിരെ ഓസ്ട്രേലിയ അതിനിർണായക ലീഡ് നേടി. പരമ്പരയിലെ രണ്ടാം ടെസ്റ്റിലാണ് വാർണറുടെ തകർപ്പൻ ബാറ്റിങ് പ്രകടനം. 200 റൺസ് പൂർത്തിയാക്കിയതിനു പിന്നാലെ റിട്ടയേർ‍‍ഡ് ഹര്‍ട്ടായി ബാറ്റിങ് അവസാനിപ്പിച്ചു താരം മടങ്ങിയെങ്കിലും ഓസ്ട്രേലിയ ശക്തമായ നിലയിലാണ് ഇപ്പോഴും. 254 പന്തുകളിൽനിന്നാണ് വാർണർ ഇരട്ട സെഞ്ചറി തികച്ചത്.

രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നതിന് മുമ്പ് വരെ വാർണറിന്റെ ടീമിലെ സ്ഥാനവും മോശം ഫോമും ചോദ്യം ചെയ്തവർക്കുള്ള അപ്രതീക്ഷിത തിരിച്ചടിയാണ് വാർണർ നൽകിയത്. എതിരിട്ട ആദ്യ പന്ത് മുതൽ പുറത്തെടുത്ത അഗ്രസീവ് സമീപനമാണ് വാർണറിന് അർഹിച്ച നേട്ടം സമ്മാനിച്ചതും ടെസ്റ്റ് സെഞ്ചുറിക്ക് ഉള്ള 3 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ സഹായിച്ചതും.

പ്രത്യേക അവസരത്തിൽ , ആതിഥേയ ബ്രോഡ്‌കാസ്റ്റർ ഫോക്സ് സ്പോർട്സ്, ഓസ്‌ട്രേലിയയ്‌ക്കായി തന്റെ 340 മത്സര കരിയറിൽ എന്താണ് നേടിയതെന്ന് ഗ്രാഫിക്സിന്റെ സഹായത്തിൽ കാണിക്കുക ആയിരുന്നു . 7922 ടെസ്റ്റ് റൺസും ഏകദിനത്തിൽ 6007 റൺസും ടി20യിൽ 2894 റൺസും നേടിയിട്ടുള്ള വാർണറുടെ കണക്കുകൾ ഫോക്സ് അവതരിപ്പിച്ചു. എന്നാൽ റൻസുകൾ കാണിക്കുന്നതിനുപകരം, അവർ ഒരു വലിയ അബദ്ധം വരുത്തി, ഇതെല്ലം വിക്കറ്റുകളായി കാണിച്ചു. 16823 വിക്കറ്റുകൾ എന്ന അബദ്ധം ശ്രദ്ധയിൽപ്പെട്ട ആരാധകരാണ് ട്വിറ്ററിൽ ഇത് ഏറ്റെടുത്തത്.

സിനിമയിൽ അസാമാന്യ കാര്യങ്ങൾ ചെയ്യുന്ന രജനികാന്ത് പോലും ഇങ്ങനെ ചെയ്യുക ഇല്ലല്ലോ എന്നാണ് റി ആരാധകൻ പറഞ്ഞത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍