കുവൈറ്റില്‍ പൊതു അവധി നീട്ടി; നിയന്ത്രണങ്ങളില്‍ ഇളവ്

കുവൈറ്റില്‍ സര്‍ക്കാര്‍ മേഖലയില്‍ മെയ് 28 വരെ പ്രഖ്യാപിച്ചിരുന്ന പൊതുഅവധി ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നീട്ടിയതായി സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‌റം. ഇതോടൊപ്പം തന്നെ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ട് വരുന്നതിന്റെ ആദ്യപടിയായി കര്‍ഫ്യൂവില്‍ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. പള്ളികളില്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പ്രവേശനം അനുവദിക്കുമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

ഒന്നാംഘട്ട ഇളവുകളുടെ ഭാഗമായി നിലവിലെ മുഴുവന്‍ സമയ കര്‍ഫ്യൂ ഈ മാസം 30-നു അവസാനിക്കും. പകരം മെയ് 31 മുതല്‍ രാത്രികാല 12 മണിക്കൂര്‍ കര്‍ഫ്യൂ നിലവില്‍ വരും. വൈകീട്ട് 6 മണി മുതല്‍ രാവിലെ 6 വരെ ആണ് കര്‍ഫ്യൂ. ഇതോടൊപ്പം കൂടുതല്‍ കോവിഡ് വ്യാപനം ഉണ്ടായ പ്രദേശങ്ങളായ ജലീബ് അല്‍ ശുയൂഖ്, മെഹ്ബൂല, ഫര്‍വാനിയ, ഖൈത്താന്‍, ഹവല്ലി, മൈദാന്‍ ഹവല്ലി എന്നിവിടങ്ങളില്‍ സമ്പൂര്‍ണ ഐസൊലേഷന്‍ നടപ്പാക്കും.

മെയ് 31 മുതല്‍ പ്രവര്‍ത്തനാനുമതി ഉള്ള മേഖലകള്‍

* ക്‌ളീനിംഗ്, മെയിന്റനന്‍സ്, ഷിപ്പിംഗ്, ഗ്യാസ്, ലാന്‍ഡ്രി തുടങ്ങിയ സേവനമേഖലകള്‍
* റെസ്റ്റോറന്റ്, കോഫീ ഷോപ്പുകള്‍ (ഡ്രൈവ് ത്രൂ മാത്രം)
* ജംഇയ്യകള്‍ (കോ ഓപറേറ്റിവ് മാര്‍ക്കറ്റുകള്‍), ബഖാലകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, റേഷന്‍ സ്റ്റോറുകള്‍
* ഫാക്ടറികള്‍, വ്യാവസായിക ഉത്പാദനകേന്ദ്രങ്ങള്‍
* ഇന്റര്‍നെറ്റ് ടെലഫോണ്‍ കമ്പനികള്‍
* കമ്പനികളുടെയും സ്ഥാപങ്ങളുടെയും ട്രാന്‍സ്പോര്‍ട്ടേഷന്‍ സര്‍വീസ്
* സ്വകാര്യ ആശുപത്രികള്‍ , ഡിസ്‌പെന്‍സറികള്‍ ക്ലിനിക്കുകള്‍
* ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് , സ്‌പെയര്‍ പാര്‍ട്‌സ് , കാര്‍വാഷിംഗ്

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'