സൗദിയില്‍ ജൂലൈ മുതല്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും വാറ്റ്

സൗദിയില്‍ വര്‍ദ്ധിപ്പിച്ച മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ രാജ്യത്ത് അഞ്ച് ശതമാനമാണ് മൂല്യ വര്‍ദ്ധിത നികുതി ഈടാക്കുന്നത്. ജൂലൈ ഒന്നുമുതല്‍ ഇത് 15 ശതമാനമാകും. ജൂലൈ മുതല്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും വാറ്റ്  നല്‍കണം.

രാജ്യത്തിന് പുറത്ത് നിന്നും ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്കും ജൂലൈ ഒന്നു മുതല്‍ 15 ശതമാനം വാറ്റ് ഈടാക്കുമെന്ന് സൗദി കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ജൂലൈ ഒന്നിനോ ശേഷമോ പോര്‍ട്ടുകളില്‍ എത്തുന്ന എല്ലാ പാര്‍സലുകള്‍ക്കും നേരത്തെ ബുക്ക് ചെയ്തതാണെങ്കില്‍ തന്നെയും 15 ശതമാനം നികുതി അടക്കേണ്ടിവരും.

കോവിഡ് മൂലമുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മറികടക്കുന്നതിനാണ് വാറ്റ് വര്‍ദ്ധിപ്പിച്ചത്. കോവിഡും എണ്ണ വിലയിടിവും മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് നടപടിയെന്ന് മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ മുന്‍പ് അറിയിച്ചിരുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച പല പദ്ധതികളും നിര്‍ത്തിവെച്ചും ജോലിക്കാരുടെ അലവന്‍സ് വെട്ടിക്കുറച്ചും ചെലവു ചുരുക്കലിലാണ് രാജ്യം.

Latest Stories

ആലപ്പുഴയിൽ കണ്ടെയ്‌നർ അടിഞ്ഞ തീരത്ത് ഡോൾഫിൻ ചത്തുപൊങ്ങി

IPL 2025: ധോണിയുടെ ആ റെക്കോഡ് തകര്‍ത്ത് ജിതേഷ് ശര്‍മ്മ, എന്തൊരു അടിയായിരുന്നു, ഇനി അവന്റെ നാളുകള്‍, കയ്യടിച്ച് ആരാധകര്‍

വിഷു ബമ്പർ; 12 കോടി പാലക്കാട്‌ വിറ്റ ടിക്കറ്റിന്, ഒന്നാം സമ്മാനം VD 204266 എന്ന നമ്പറിന്

'അഹങ്കാരത്തോടെ പറഞ്ഞതല്ല, ലളിതമായ ഭാഷയിൽ പറഞ്ഞത് കോണ്‍ഗ്രസ് നിലപാട്'; അൻവർ വിഷയത്തിൽ നിലപാടിലുറച്ച് വിഡി സതീശൻ

സിനിമ ഓണ്‍ലൈനില്‍ ചോര്‍ത്താന്‍ ശ്രമം, ഹാര്‍ഡ് ഡിസ്‌ക് മോഷണത്തിന് പിന്നില്‍ പക..; 'കണ്ണപ്പ' നിര്‍മ്മാതാക്കള്‍

IPL 2025: ഇനി എല്ലാം ആര്‍സിബിക്ക് അനുകൂലം, കിരീടം അവര്‍ക്ക് തന്നെ, സന്തോഷം ഇരട്ടിപ്പിച്ച് പുതിയ വാര്‍ത്ത, പൊളിച്ചെന്ന് ആരാധകര്‍

അൻവർ വിഷയത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി; അൻവറിനെ യൂഡിഎഫിലേക്ക് കൊണ്ടുവരണമെന്ന് കെ സുധാകരൻ, സതീശൻ ഒറ്റയ്ക്ക് തീരുമാനം എടുക്കേണ്ടെന്ന് വിമർശനം

'അൻവർ ആദ്യം യുഡിഎഫിനും ഷൗക്കത്തിനും പിന്തുണ പ്രഖ്യാപിക്കട്ടെ, ബാക്കി ചർച്ചയിലൂടെ തീരുമാനിക്കാം'; കെ മുരളീധരൻ

IPL 2025: എല്ലാം ഞാന്‍ നോക്കിക്കോളാം, ഈ സാല കപ്പ് നമ്മളുടേതാണ്, ആര്‍സിബി ആരാധകരോട്‌ ജിതേഷ് ശര്‍മ്മ, വീഡിയോ വീണ്ടും വൈറല്‍

'എന്തുകൊണ്ട് കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് പാലിച്ചില്ല?'; മാസപ്പടി കേസിൽ കേന്ദ്രത്തിനെതിരെ ഡൽഹി ഹൈക്കോടതി