സൗദിയും കുവൈറ്റും സംയുക്ത എണ്ണഖനനം നിര്‍ത്തിവെയ്ക്കുന്നു

കോവിഡ് പ്രതിസന്ധിയില്‍ എണ്ണവില കൂപ്പുകുത്തിയതിനെ തുടര്‍ന്ന് സൗദിയും കുവൈറ്റും സംയുക്ത എണ്ണ ഖനനം നിര്‍ത്തിവെയ്ക്കുന്നു. ഉത്പാദനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തി പ്രദേശത്തെ ന്യൂട്രല്‍ സോണില്‍ സംയുക്ത എണ്ണ ഖനനം ജൂണ്‍ മുതല്‍ താത്കാലികമായി നിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

സൗദിയിലെ ഖഫ്ജി, കുവൈറ്റിലെ വഫ്‌റ എണ്ണപ്പാടങ്ങള്‍ ഉള്‍പ്പെടുന്ന അതിര്‍ത്തി പ്രദേശമാണ് “ന്യൂട്രല്‍ സോണ്‍”. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ ഭാഗത്ത് സംയുക്ത എണ്ണ ഖനനം പുനരാരംഭിച്ചത്. ഏപ്രിലില്‍ ഇവിടെ നിന്ന് പെട്രോളിയം കയറ്റുമതിയും ആരംഭിച്ചു. അതിനിടയിലാണ് കോവിഡ് പ്രതിസന്ധി രൂപപ്പെടുന്നതും എണ്ണ വില കൂപ്പുകുത്തുന്നതും.

എത്ര കാലത്തേയ്ക്കാണ് ഉത്പാദനം നിര്‍ത്തി വെയ്ക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. 5770 ചതുരശ്ര കിലോമീറ്റര്‍ ഭാഗമാണ് ന്യൂട്രല്‍ സോണ്‍ ആയി കണക്കാക്കുന്നത്. ഖഫ്ജിയില്‍ 2014 ഒക്‌ടോബറിലും വഫ്രയില്‍ 2015 മേയിലുമാണ് ഉത്പാദനം ഇതിനു മുമ്പ് നിര്‍ത്തിവെച്ചത്.

Latest Stories

'2400 കോടിയോളം രൂപയുടെ വാക്സീന്‍ പ്രതിവര്‍ഷം രാജ്യത്ത് വിറ്റഴിക്കുന്നു'; പേവിഷ വാക്‌സിന്‍ ലോബി കേരളത്തിലും സജീവം, തെരുവുനായ പ്രശ്‌നം നിലനില്‍ക്കേണ്ടത് വാക്‌സിന്‍ ലോബിയുടെ ആവശ്യമെന്ന് ബിജു പ്രഭാകര്‍

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം