ഫാമിലി, ടൂറിസ്റ്റ് വിസ വിതരണം ഓൺലൈനാക്കാൻ ഒരുങ്ങി കുവൈത്ത്

ഫാമിലി വിസയ്ക്കും ടൂറിസ്റ്റ് വിസയ്ക്കും അടക്കം അപ്ലിക്കേഷൻ നൽകുന്ന കാര്യം കുവൈത്ത് താമസകാര്യ വിഭാഗത്തിന്റെ സജീവ പരിഗണയിൽ. യോഗ്യതയുള്ള പ്രവാസികൾക്ക് ജവാസാത്തുകളിൽ പോകാതെ തന്നെ ഓൺലൈൻ വഴി വിസയ്ക്ക് അപേക്ഷിക്കാവുന്ന സംവിധാനമാണ് പരിഗണനയിലുള്ളത്. ഫാമിലി വിസയും വിനോദ സഞ്ചാര വിസയും അനുവദിക്കുന്നതിന് പുതിയ മെക്കാനിസം നടപ്പാക്കുമെന്ന് കുവെെത്ത് ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വിഭാഗം മുൻപ് അറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്ച മുതൽ വിസ വിതരണം താത്കാലികമായി നിർത്തിയിട്ടുമുണ്ട്.

യോഗ്യതയുള്ള പ്രവാസികൾക്ക് ജവാസാത്തുകളിൽ പോകാതെ തന്നെ ഓൺലൈൻ വഴി വിസയ്ക്ക് അപേക്ഷിക്കാവുന്ന സംവിധാനമാണ് പരിഗണനയിലുള്ളത്. വിസ വിതരണവുമായി ബന്ധപ്പെട്ട റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ടമെന്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് അൽ-നവാഫിന് സമർപ്പിച്ച നിർദേശങ്ങളിൽ ഓൺലൈൻ സംവിധാനം നടപ്പാക്കണമെന്ന നിർദേശവും ഉണ്ടെന്നാണ് സൂചന.

കുവൈത്തിൽ സ്ഥിരതാമസക്കാരായ വിദേശികൾക്ക് മൂന്നുമാസ കാലാവധിയുള്ള ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസ ലഭിക്കാൻ നിലവിലെ നിയമപ്രകാരം 250 ദിനാർ ആണ് കുറഞ്ഞ ശമ്പളനിരക്ക്. ഇത് വർധിപ്പിക്കണമെന്ന നിർദേശവും താമസകാര്യ വകുപ്പ് മുന്നോട്ടു വെച്ചിട്ടുണ്ട്.

ജീവിത പങ്കാളി, മക്കൾ എന്നിവരെ സന്ദർശന വിസയിൽ കൊണ്ടുവരാൻ കുറഞ്ഞത് 300 ദീനാറും മാതാപിതാക്കളെ കൊണ്ടുവരാൻ കുറഞ്ഞത് 600 ദീനാറും ആക്കി വർദ്ധിപ്പിക്കാനാണു ശിപാർശ. കോവിഡിന് ശേഷം വളരെ പരിമിതമായ തോതിലാണ് കുടുംബസന്ദർശന വിസ അനുവദിച്ചിരുന്നത്.

Latest Stories

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി

രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ

ഉമിനീര് ഇറക്കാന്‍ പോലും മറന്നു പോയി, തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം

പാലക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങൾ തീയിൽ വെന്തുരുകി ചത്തു

മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചന പൊളിഞ്ഞു; മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം

IPL 2024: 'ആന്ദ്രെ റസ്സല്‍ അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നു, പക്ഷേ സൂര്യകുമാര്‍ യാദവ്..'; രണ്ട് പവര്‍ ഹിറ്റര്‍മാരും തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിംഗ്

'ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃക'; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

IPL 2024: 'സച്ചിന്‍, വിരാട്, രോഹിത് എന്നിവരെപ്പോലെ അവന്‍ ആധിപത്യം പുലര്‍ത്തുന്നു': മുംബൈ താരത്തെ പ്രശംസിച്ച് സിദ്ദു