ചേതക്ക് സ്‌കൂട്ടറിൽ ഗൾഫ് സന്ദർശനം; മലയാളി യുവാക്കൾക്ക് ഒമാനിൽ സ്വീകരണം

ഇരുപത്തി രണ്ട് വർഷം പഴക്കമുള്ള സ്കൂട്ടറിൽ മിഡിൽ ഈസ്റ്റ് സന്ദർശനം നടത്തുന്ന കാസർകോട് സ്വദേശികൾക്ക് ഒമാനിൽ സ്വീകരണം. ജൂലെെ 2 നാണ് ഇരുവർക്കും ഒമാനിലെ സോഹാറിൽ സ്വീകരണം ഒരുക്കുയിരിക്കുന്നത്. ഇന്ന് റോഡുകളിൽ നിന്നും അപ്രതീക്ഷ മായിക്കോണ്ടിരിക്കുന്ന ബജാജ് ചേതക്ക് സ്‌കൂട്ടറിലാണ് ബിലാൽ, അഫ്സൽ എന്നിവർ മിഡിൽ ഈസ്റ്റ് സന്ദർശനം നടത്തിയത്. ദുബൈയിലെ വിവിധ സ്ഥലങ്ങൾ സഞ്ചരിച്ചാണ് ഇരുവരും ഒമാനിലെത്തിയത്.

കാസർകോട് നയൻമാർമൂല സ്വാദേശികളായ പ്ലസ്സ് ടു വിദ്യാർത്ഥികളാണ് ബിലാലും അഫ്സലും. ചെറുപ്പക്കാർക്കിടിയിൽ വളർന്നുവരുന്ന മദ്യം, മയക്കുമരുന്ന് തുടങ്ങിയ ദുശ്ശീലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള ബോധവത്കരണവുമായാണ് ഇരുവരുടെയും യാത്ര. കെ.എൽ 14 AB – 3410 എന്ന കേരള രജിസ്ട്രേഷൻ സ്‌കൂട്ടറിലുള്ള സാഹസിക സഞ്ചാരം ഇതിനോടകം തന്നെ ഗൾഫിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ഇരുവരും സഞ്ചരിച്ച വാഹനം തന്നെയാണ് ഇവരുടെ യാത്രാ വഴികളിലും കാണികൾക്ക് കൗതുകം തീർക്കുന്നത്. റോഡുകളിൽ നിന്ന് അപ്രത്യക്ഷമായ ബജാജ് ചേതക്ക് സ്‌കൂട്ടറിൽ ഇത്രയും ദൂരം സഞ്ചരിക്കുകയെന്നത് ശ്രമകരമാണെന്നാണ് വിലയിരുത്തൽ. എത്തുന്ന ഇടങ്ങളിൽ നിന്നെല്ലാം വലിയ സ്വീകരണമാണ് ഇരുവർക്കും ലഭിക്കുന്നത്.

ഇവിടെ നിന്ന് തിരിച്ച് ദുബെെയിലേക്ക് മടങ്ങും പിന്നീട് അവിടെ നിന്ന് ഖത്തറിലേക്ക് തിരിക്കും . മസ്കത്തിൽ നിന്ന് ദുബൈയിലേക്കുള്ള മടക്ക യാത്രയിലാണ് സൊഹാറിൽ സ്വീകരണം നൽകുന്നതെന്ന് കോഴിക്കോടൻ മക്കാനി ഹോട്ടൽ ഉടമ റാഷിദ്‌ വെല്ല്യാപള്ളി പറഞ്ഞു. സ്വീകരണത്തിൽ സോഹാറിലെ പ്രമുഖർ പങ്കെടുക്കും.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ