യുക്രെയ്ൻ എന്നെങ്കിലും റഷ്യയുടേതായേക്കാമെന്ന് ട്രംപ്; ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായി ഭൂമി കൈമാറ്റത്തിന് തയ്യാറാണെന്ന് സെലെൻസ്‌കി

‘യുക്രെയ്ൻ എന്നെങ്കിലും റഷ്യൻ ആയേക്കാം’ എന്ന പരാമർശവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ ആഴ്‌ച അവസാനം ഉക്രേനിയൻ പ്രസിഡൻ്റ് വ്ളോദിമിർ സെലെൻസ്ക‌ിയെ കാണാൻ യു.എസ് വൈസ് പ്രസിഡൻ്റ് ജേഡി വാൻസ് തയ്യാറെടുക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന.

‘ഫോക്സ് ന്യൂസി’ന് നൽകിയ അഭിമുഖത്തിൽ റഷ്യയുമായുള്ള മൂന്നു വർഷത്തോളം നീണ്ട യുദ്ധം അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുന്ന സ്വരത്തിൽ ട്രംപ് സംസാരിച്ചു. ‘ചിലപ്പോൾ അവർ ഒരു കരാർ ഉണ്ടാക്കിയേക്കാം. അല്ലെങ്കിൽ കരാർ ഉണ്ടാക്കിയേക്കില്ല. ചിലപ്പോൾ അവർ ഒരു ദിവസം റഷ്യൻ ആയേക്കാം. അല്ലെങ്കിൽ അവർ ഒരു ദിവസം റഷ്യൻ ആയേക്കില്ല’ – എന്നായിരുന്നു ട്രംപിൻ്റെ വാക്കുകൾ.

അതോടൊപ്പം കീവിലെ അപൂർവ പ്രകൃതി വിഭവങ്ങൾക്കുമേൽ ട്രംപ് കണ്ണെറിയുകയും ചെയ്തു. യുക്രെയ്നുള്ള യു.എസ് എയ്‌ഡിനു പകരമായി അവിടെയുള്ള അപൂർവ ധാതുക്കൾ കൊയ്യുന്നതിന് അഭിമുഖത്തിൽ ട്രംപ് ഊന്നൽ നൽകി. ‘യുക്രെയ്‌നിലേക്കുള്ള പണമെല്ലാം അവിടെ തന്നെ ഉണ്ടാകും. എനിക്ക് അത് തിരികെ വേണമെന്ന് ഞാൻ പറയുന്നു. 500 ബില്യൺ ഡോളർ വിലമതിക്കുന്ന അപൂർവ ഭൂമി പോലെ തത്തുല്യമായത് വേണമെന്ന് ഞാൻ അവരോട് പറയുന്നു’ -ട്രംപ് പറഞ്ഞു.

അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയ്ക്ക് ഭൂമി കൈമാറ്റം വാഗ്ദാനം ചെയ്യാൻ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സന്നദ്ധത പ്രകടിപ്പിച്ചു. 2022 ലെ റഷ്യയുടെ അധിനിവേശത്തെത്തുടർന്ന് പ്രദേശം വിട്ടുകൊടുക്കാൻ ആദ്യം വിസമ്മതിച്ചെങ്കിലും, ഗൗരവമേറിയ ചർച്ചകളുടെ പ്രാധാന്യം സെലെൻസ്‌കി ഇപ്പോൾ ഊന്നിപ്പറയുന്നു. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായി സെലെൻസ്‌കി കൂടിക്കാഴ്ച നടത്തും. അവിടെ അദ്ദേഹം ഉക്രെയ്‌നിന്റെ സുരക്ഷാ ആശങ്കകളും യൂറോപ്യൻ പങ്കാളികളിൽ നിന്ന് ഗ്യാരണ്ടി നേടുന്നതിലെ വെല്ലുവിളികളും ചർച്ച ചെയ്യും.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി