"ഞാൻ മരിക്കുമ്പോൾ, ഒരു ഗംഭീര മരണം തന്നെ എനിക്ക് വേണം"; ഗാസ ഫോട്ടോ ജേണലിസ്റ്റ് ഫാത്തിമ ഹസൂന ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

18 മാസത്തോളം ഗാസയിലെ സംഘർഷം റിപ്പോർട്ട് ചെയ്ത യുദ്ധ ഡോക്യുമെന്ററികാരിയായ ഫാത്തിമ ഹസൂന, ഈ ആഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അവരുടെ കുടുംബത്തിലെ പത്ത് അംഗങ്ങൾക്കൊപ്പം കൊല്ലപ്പെട്ടു. വിവാഹത്തിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പ്, വടക്കൻ ഗാസയിലെ അവരുടെ വീട്ടിൽ നടന്ന ഇസ്രായേലി വ്യോമാക്രമണത്തിലാണ് 25 കാരിയായ ഹസൂന കൊല്ലപ്പെട്ടത്. ഗർഭിണിയായ സഹോദരി ഉൾപ്പെടെ അവരുടെ കുടുംബത്തിലെ പത്ത് അംഗങ്ങളും കൊല്ലപ്പെട്ടു. എന്നാൽ ഒരു ഹമാസ് അംഗത്തെ ലക്ഷ്യം വച്ചുള്ള ആക്രമണമായിരുന്നു ഇതെന്ന് ഇസ്രായേൽ സൈന്യം ന്യായികരിച്ചു. “ഞാൻ മരിക്കുമ്പോൾ, ഒരു ഗംഭീര മരണം തന്നെ എനിക്ക് വേണം. അടിയന്തിര വാർത്തകളിലോ ഒരു ഗ്രൂപ്പിലോ എന്നെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” ഹസൂന 2024 ഓഗസ്റ്റിൽ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റിൽ എഴുതി. “ലോകം കേൾക്കുന്ന ഒരു മരണവും, യുഗങ്ങളോളം നിലനിൽക്കുന്ന ഒരു പ്രഭാവവും, കാലമോ സ്ഥലമോ കുഴിച്ചുമൂടാത്ത അനശ്വര ചിത്രങ്ങളും എനിക്ക് വേണം.” അടുത്ത മാസം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന പുതിയ ഡോക്യുമെന്ററിയുടെ വിഷയമായ ഫോട്ടോ ജേണലിസ്റ്റ് കൂട്ടിച്ചേർത്തു.

ബുധനാഴ്ച നടന്ന ആക്രമണത്തിൽ നിന്ന് ഹസൂനയുടെ മാതാപിതാക്കൾ രക്ഷപ്പെട്ടെങ്കിലും ഇരുവർക്കും ഗുരുതരമായ പരിക്കുകൾ പറ്റിയതായും തീവ്രപരിചരണ വിഭാഗത്തിലാണെന്നും ഗാസയിലെ ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച സിഎൻഎന്നിനോട് പറഞ്ഞു. ഹസൂനയുടെ മരണത്തിൽ പലസ്തീൻ പത്രപ്രവർത്തക സംരക്ഷണ കേന്ദ്രം (പിജെപിസി) ദുഃഖം രേഖപ്പെടുത്തി. ഗാസ നഗരത്തിലെ അൽ-നഫാഖ് സ്ട്രീറ്റിലെ അവരുടെ കുടുംബത്തിന്റെ വീട് ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും നിരവധി കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടുവെന്നും അവർ പറഞ്ഞു. ആക്രമണത്തെ മാധ്യമപ്രവർത്തകർക്കെതിരായ “കുറ്റകൃത്യ”മായും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായും അവർ വിശേഷിപ്പിച്ചു.

“യുദ്ധത്തിന്റെ മനുഷ്യരുടെ മരണത്തിലേക്ക് വെളിച്ചം വീശുന്ന, ഉപരോധത്തിൻ കീഴിലുള്ള ജീവിതം രേഖപ്പെടുത്തുന്ന ഫാത്തിമയുടെ ശക്തമായ ഫോട്ടോകൾ ആഗോളതലത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു.” കേന്ദ്രം പറഞ്ഞു. ഇസ്രായേലി ആക്രമണം ആരംഭിച്ചതുമുതൽ ഗാസയിലെ ഹസൂനയുടെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ള ഒരു ഡോക്യുമെന്ററി കാൻസിനു സമാന്തരമായി നടക്കുന്ന ഒരു ഫ്രഞ്ച് സ്വതന്ത്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുമെന്ന് അവർ കൊല്ലപ്പെടുന്നതിന് ഇരുപത്തിനാല് മണിക്കൂർ മുമ്പ് പ്രഖ്യാപിച്ചിരുന്നു. 2023 ഒക്ടോബർ 7ന് ഇസ്രായേൽ ഗാസയിൽ ബോംബാക്രമണം ആരംഭിച്ചതിനുശേഷം, 51,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. അവരിൽ പകുതിയിലധികം പേരും സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാർച്ചിൽ ഹമാസുമായുള്ള വെടിനിർത്തൽ തകർന്നതിനുശേഷം, ഇസ്രായേൽ അതിന്റെ മാരകമായ വ്യോമാക്രമണങ്ങൾ വീണ്ടും ആരംഭിച്ചു. വെള്ളിയാഴ്ച നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 30 പേർ കൊല്ലപ്പെട്ടു.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി