ഇസ്രായേലിന്റെ തലസ്ഥാനം അമേരിക്ക ജറുസലേമിലേക്ക് മാറ്റുമ്പോള്‍ സംഭവിക്കുന്നതെന്ത് ?

ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ മാറ്റിക്കൊണ്ടുള്ള അമേരിക്കയുടെ വിവാദ തീരുമാനം മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നിരീക്ഷണം. തീരുമാനം മേഖലയുടെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും മഹാദുരന്തം വരുത്തി വയ്ക്കുമെന്നും തുര്‍ക്കി പ്രതികരിച്ചു.

ഇത് ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെ പ്രകോപിപ്പിക്കാനെ ഉതുകുവെന്ന് സൗദി രാജാവും മുന്നറിയിപ്പ് നല്‍കി. ടെലഫോണിലാണ് സൗദി രാജാവ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെ പ്രതിഷേധമറിയിച്ചത്. എന്തെങ്കിലും തരത്തിലുള്ള ഒത്തു തീര്‍പ്പുകളിലെത്തുന്നതിന് മുമ്പ് ഇത്തരം ഒരു നിര്‍ണായക തീരുമാനത്തിലെത്തുന്നത് ഇപ്പോള്‍ നടന്ന് വരുന്ന ഇസ്രായേല്‍-പലസ്തീന്‍ ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് മേഖലയില്‍ അസ്വാസ്ത്യമുണ്ടാക്കുമെന്നും സൗദി മുന്നറിയിപ്പ് നല്‍കി.

ടെല്‍ അവീവിന് പകരമായി പുണ്യനഗരമായ ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്ന് പതിറ്റാണ്ടുകള്‍ നീണ്ട അമേരിക്കന്‍ തീരുമാനം നടപ്പാക്കുന്നതിനുള്ള നടപടികളാണ് അമേരിക്ക തുടങ്ങി വെച്ചത്. ഇതിന്റെ ഭാഗമായി ഇസ്രായേലിലെ അമേരിക്കന്‍ എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റുകായാണെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന ടെല്‍ അവീവില്‍നിന്ന് എംബസി മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് സമയമെടുക്കുമെന്നും പൂര്‍ണ മാറ്റത്തിന് വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കുമെന്നും അമേരിക്കന്‍ സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.

ജറുസലേമിനെ തലസ്ഥാനമായി മാറ്റിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് അറിയുന്നത്. എന്നാല്‍ പുതിയ തീരുമാനം മേഖലയിലെ അമേരിക്കന്‍ നയങ്ങളെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍ വ്യക്തമാക്കി. അന്താരാഷ്ട്ര രാഷ്ട്രതന്ത്രത്തില്‍ ജറുസലേമിന്റെ നയതന്ത്ര സറ്റാറ്റസ് ഏറെ കീറാമുട്ടിയായ വിഷയമാണ്.

യൂദന്‍മാര്‍, ക്രസ്ത്യാനികള്‍, കൂടാതെ മുസ്ലിങ്ങള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളും ഒരു പോലെ പുണ്യനഗരമായിട്ടാണ് ജറുസലേമിനെ കാണുന്നത്. ഇസ്രായേലും പലിസ്തീനും അവരവരുടെ തലസ്ഥാനമായി കാണുന്നതാണ് ജറുസലേം. നഗരത്തിന്റെ പല മേഖലകളും തങ്ങളുടെ ഭാവി രാജ്യത്തിന്റെ ഭാഗമാകുമെന്നാണ് പലസ്തീന്റെ പ്രതീക്ഷ.

1967 ലെ യുദ്ധത്തിലാണ് ഇസ്രായേല്‍ ഈ മേഖല പിടിച്ചെടുത്തത്. പിന്നീട് തര്‍ക്കങ്ങളായി. 93 ലെ ഉടമ്പടിയനുസരിച്ച് ഇത് പിന്നീട് ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കാമെന്ന് തീരുമാനിച്ചു. ജറുസലേമിന് മേലുള്ള ഇസ്രായേല്‍ പരമാധികാരം രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി