കൊറോണ പ്രതിസന്ധി, വരാനിരിക്കുന്നത് 2009-ലേതിനേക്കാള്‍ വലിയ സാമ്പത്തിക മാന്ദ്യം; വിപണി ഉത്തേജിപ്പിക്കാന്‍ രണ്ട് ലക്ഷം കോടി ഡോളർ ആവശ്യമെന്ന് ഐ.എം.എഫ്

കൊറോണ വൈറസ് ലോകവ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ആഗോള സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചിരിക്കുകയാണെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്.) മേധാവി ക്രിസ്റ്റാലിനി ജോര്‍ജീവ പറഞ്ഞു.

ലോകം സാമ്പത്തികമാന്ദ്യത്തിലേക്കു കടന്നുകഴിഞ്ഞു. 2009-ലെ മാന്ദ്യത്തെക്കാള്‍ രൂക്ഷമായ അവസ്ഥയാണ് വരാനിരികുന്നത്. ആഗോള സാമ്പത്തിക ആവശ്യം നിറവേറ്റാന്‍ രണ്ടരലക്ഷം കോടി ഡോളറെങ്കിലും വേണ്ടി വരും. ഇത് ഏറ്റവും കുറഞ്ഞ തുകയാണെന്നാണ് കരുതുന്നത് -ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു. എണ്‍പതിലേറെ രാജ്യങ്ങള്‍ ഐ.എം.എഫിനോട് അടിയന്തരസഹായം തേടിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

‘നമ്മള്‍ മാന്ദ്യാവസ്ഥയിലേക്ക് കടന്നുകഴിഞ്ഞു എന്നത് തീര്‍ച്ചയാണ്. അത് 2009ലെ സാമ്പത്തിക മാന്ദ്യത്തേക്കാള്‍ രൂക്ഷമായിരിക്കും’ ജോര്‍ജീവ പറഞ്ഞു.

ലോകത്തൊട്ടാകെ സാമ്പത്തിക രംഗം പെട്ടെന്നുള്ള അടച്ചുപൂട്ടല്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. വിപണിയെ ഉത്തേജിപ്പിക്കണമെങ്കില്‍ രണ്ട് ലക്ഷം കോടി ഡോളറെങ്കിലും ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി.

വികസ്വര രാജ്യങ്ങളില്‍ 83000 കോടി ഡോളറിന്റെ മൂലധന ശോഷണം സംഭവിച്ചിട്ടുണ്ട്. അതിനെ മറികടക്കേണ്ടതുണ്ട്. എന്നാല്‍ മിക്ക രാജ്യങ്ങള്‍ക്കും ആവശ്യമായ ആഭ്യന്തര സ്രോതസ്സുകള്‍ ലഭ്യമല്ല. നിരവധി രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ കടക്കെണിയിലാണ്- അവര്‍ വ്യക്തമാക്കി.

അതിനാല്‍ ഇത് മറികടക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായമാണ് വേണ്ടത്. മുമ്പ് ചെയ്തിരുന്നതിനേക്കാള്‍ വേഗത്തില്‍ കാര്യക്ഷമവും അധികവുമായ സഹായമാണ് ലഭ്യമാക്കേണ്ടത്.

അടിയന്തര സംവിധാനങ്ങള്‍ക്ക് വേണ്ടി 5000 കോടി ഡോളറെങ്കിലും ആവശ്യമാണെന്നും ക്രിസ്റ്റാലിനി ചൂണ്ടിക്കാട്ടി.  കൊറോണ പ്രതിസന്ധിയുണ്ടാക്കിയ സാമ്പത്തിക ആഘാതം മറികടക്കാന്‍ അമേരിക്കന്‍ സെനറ്റ് പാസാക്കിയ 2.2 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജിനെ അവര്‍ സ്വാഗതം ചെയ്തു.

Latest Stories

ഇനി ജോസച്ചായന്റെ കളികൾ; മമ്മൂട്ടിക്കമ്പനിയുടെ അഞ്ചാം ചിത്രം 'ടർബോ' ട്രെയ്‌ലർ പുറത്ത്

മുസ്ലീം സ്ത്രീകളുടെ മുഖപടം മാറ്റി സ്ഥാനാർഥി, വോട്ടറെ തല്ലി എംഎൽഎ; ഹൈദരാബാദിലെ വോട്ടെടുപ്പിനിടെ കൂട്ടയടി, വീഡിയോ വൈറൽ

'മൂന്ന് വര്‍ഷം കൂടെയുണ്ടായിരുന്നിട്ടും അവന്‍റെ കഴിവ് തിരിച്ചറിയാന്‍ എനിക്കായില്ല'; ക്യാപ്റ്റന്‍സി കരിയറിലെ തന്‍റെ ഏറ്റവും വലിയ തെറ്റ് വെളിപ്പെടുത്തി ഗംഭീര്‍

കാർ സീറ്റുകളിലെ പഞ്ഞി ക്യാൻസറിന് കാരണമാകുന്നുവെന്ന് പഠനം!

വൃത്തികെട്ട കോമാളി വേഷം, അറപ്പാകുന്നു..; സന്നിധാനന്ദനെയും വിധു പ്രതാപിനെയും അധിക്ഷേപിച്ച് പോസ്റ്റ്, ചര്‍ച്ചയാകുന്നു

50 ആം വയസിലും അവൻ ലോകകപ്പ് കളിക്കാൻ ഇന്ത്യൻ ടീമിൽ ഉണ്ടാകണം, അത്രയും മിടുക്കനായ താരമാണവൻ: യോഗ്‌രാജ് സിംഗ്

മുഖ്യമന്ത്രി പദത്തില്‍ നിന്ന് കെജ്രിവാളിനെ നീക്കണം; ഹര്‍ജി തള്ളി സുപ്രീംകോടതി

മിഖായില്‍ മിഷുസ്റ്റിന്‍ വീണ്ടും റഷ്യന്‍ പ്രധാനമന്ത്രി; നിയമന ഉത്തരവിറക്കി പുടിന്‍; മന്ത്രിസഭാംഗങ്ങളെ ഉടന്‍ തിരഞ്ഞെടുക്കും

ലൈംഗിക പീഡനം; മദ്രസ ഇമാമിനെ കൊലപ്പെടുത്തി വിദ്യാർത്ഥികള്‍, പ്രായപൂർത്തിയാവാത്ത ആറ് പേർ കസ്റ്റഡിയിൽ

ദുബായില്‍ നിന്ന് പറന്ന് നേരെ പോളിംഗ് ബൂത്തിലേക്ക് ഓടി..; കുറിപ്പുമായി രാജമൗലി, അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ