മൂന്നാം ലോകരാജ്യങ്ങള്‍ ഇപ്പോഴും ദാരിദ്ര്യത്തില്‍ കഴിയുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കൂ; അവര്‍ക്കും സ്വീഡന്‍കാരെ പോലെ ജീവിക്കാന്‍ ആഗ്രഹമുണ്ട്; ഗ്രെറ്റ തന്‍ബെര്‍ഗിനോട് പുടിന്‍

സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിനെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. മോസ്‌കോയില്‍ നടന്ന എനര്‍ജി ഫോറത്തിന്റെ യോഗത്തിലാണ് ഗ്രെറ്റയ്ക്കെതിരെ പുടിന്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയത്. യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഗ്രെറ്റ നടത്തിയ പ്രഭാഷണത്തെ അനുകൂലിക്കാന്‍ കഴിയില്ല എന്നും പുടിന്‍ വ്യക്തമാക്കി.

സ്വീഡന്റെ അതേ പരിതസ്ഥിതിയില്‍ ജീവിക്കാനാഗ്രഹിക്കുന്നവരാണ് ആഫ്രിക്കയിലേയും ഏഷ്യയിലേയും ജനങ്ങളെന്നും സ്വീഡനെ പോലെ വികസനത്തിന്റെ പാത പിന്തുടരാതെ അവികസിതാവസ്ഥയില്‍ തന്നെ തുടരുന്നതിന്റെ ആവശ്യകത വികസ്വര രാജ്യങ്ങളോട് വിശദീകരിക്കാനും പുടിന്‍ ഗ്രെറ്റയോട് ആവശ്യപ്പെട്ടു. സങ്കീര്‍ണവും വ്യത്യസ്തവുമാണ് ആധുനിക ലോകമെന്ന് ആരും വിശദീകരിച്ച് നല്‍കാത്തതാണ് ഗ്രെറ്റയുടെ മിഥ്യാധാരണയ്ക്ക് കാരണമെന്നും പുടിന്‍ പറഞ്ഞു.

കാലാവസ്ഥാ പ്രശ്നങ്ങളില്‍ യുവാക്കളുടെ ഇടപെടല്‍ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കണം, പക്ഷെ കുട്ടികളെയും കൗമാരക്കാരെയും വ്യക്തിതാത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടത് ആവശ്യമാണെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

കാലാവസ്ഥാവ്യതിയാനത്തിന് കാരണക്കാരായ ലോകരാഷ്ട്രങ്ങള്‍ക്കെതിരെ ഗ്രെറ്റ കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. “ഹൗ ഡെയര്‍ യൂ” എന്നാവര്‍ത്തിച്ച് ഉപയോഗിച്ചു കൊണ്ട് ഗ്രെറ്റ നടത്തിയ വൈകാരിക പ്രസംഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പരിസ്ഥിതി പ്രശ്നങ്ങളുടെ പേരില്‍ ലോകനേതാക്കളെ വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭയില്‍ ഗ്രെറ്റ നടത്തിയ പ്രസംഗത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പരിഹാസരൂപേണ ട്വീറ്റ് ചെയ്തിരുന്നു.

ഗ്രെറ്റയ്ക്കെതിരെ പരിഹാസവുമായി കനേഡിയന്‍ പാര്‍ലമെന്റംഗം മാക്സിം ബെര്‍ണിയറും രംഗത്തെത്തിയിരുന്നു. ഗ്രെറ്റ അനാവശ്യമായി ആളുകളെ പരിഭ്രമിപ്പിക്കുകയാണെന്നും മാനസികമായി അസന്തുലിതാവസ്ഥ പ്രകടിപ്പിക്കുന്ന വ്യക്തിയാണെന്നും ബെര്‍ണിയര്‍ പറഞ്ഞു.

Latest Stories

നിലപാടിലെ മലക്കംമറിച്ചിലിന് പിന്നാലെ യുവതി പ്രവേശനത്തെ അനുകൂലിച്ച അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയേയും മാറ്റി; ദേവസ്വം ബോര്‍ഡിന് വേണ്ടി ഇനി യുവതി പ്രവേശനത്തെ എതിര്‍ത്ത അഭിഷേക് മനു സിംഗ്വി ഹാജരായി

ദുബായ് വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ ഭാഗികമായി പുന:സ്ഥാപിച്ചെന്ന് വ്യോമയാന മന്ത്രാലയം; യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെടണം

പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുമെന്ന് വി കുഞ്ഞികൃഷ്ണന്‍; 'ആരോപണ വിധേയനായ മധുസൂദനനെ സിപിഎം വീണ്ടും മല്‍സരിപ്പിക്കുമ്പോള്‍ മല്‍സരിക്കാതെ മറ്റുമാര്‍ഗമില്ല'

98-ാമത് ഓസ്കർ: നടൻ മൈക്കിൾ ബി ജോർദൻ, നടി ജെസി ബക്ലി; മികച്ച ചിത്രം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; ചരിത്രം രചിച്ച് ഓട്ടം ഡ്യൂറാൾഡ് ആർക്കപോവ്

തര്‍ക്കം ഒഴിയാതെ കോണ്‍ഗ്രസ്; ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും; എറണാകുളത്ത് നാല് സീറ്റില്‍ പിടിവലി

ഒഡീഷയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ വൻ തീപിടിത്തം; 10 രോഗികള്‍ വെന്തുമരിച്ചു

അമ്പലപ്പുഴയിൽ ജി. സുധാകരനെ പിന്തുണയ്ക്കാൻ യുഡിഎഫ്; കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തില്ല

കവടിയാർ കൊട്ടാരത്തിലെ മോഷണം: ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യും; വിദേശികൾ ഉൾപ്പെടെയുള്ള സന്ദർശകർ സംശയ നിഴലിൽ

സഞ്ജുവിനെ ടീം മാനേജ്‌മന്റ് വിശ്വസിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് നേടില്ലായിരുന്നു: റിക്കി പോണ്ടിങ്

ഇതൊരു തുടക്കം മാത്രം, പുരുഷ-വനിതാ ടീമുകൾ ഇനിയും ഒരുപാട് നേട്ടങ്ങൾ ഇന്ത്യക്കായി നേടും: രോഹിത് ശർമ്മ