ഇന്ത്യന്‍ മഹാസുമുദ്രത്തില്‍വെച്ച് ഒരു ഇറാനിയന്‍ കപ്പല്‍കൂടി യുഎസ് പിടിച്ചെടുത്തു; മെജസ്റ്റിക് എക്‌സ് എന്ന എണ്ണ ടാങ്കര്‍ പിടികൂടിയെന്ന് പ്രതിരോധ വകുപ്പ്

ഒരു ഇറാനിയന്‍ കപ്പല്‍കൂടി യുഎസ് പിടിച്ചെടുത്തു. ഇന്ത്യന്‍ മഹാസുമുദ്രത്തില്‍വെച്ച് മെജസ്റ്റിക് എക്‌സ് എന്ന എണ്ണ ടാങ്കറാണ് പിടികൂടിയത്. യുഎസ് പ്രതിരോധ വകുപ്പാണ് കപ്പല്‍ പിടികൂടിയ കാര്യം അറിയിച്ചത്. ഇറാനു സാമ്പത്തിക സഹായം നല്‍കുന്ന നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കപ്പലുകളെ കണ്ടെത്തി പിടിച്ചെടുക്കാന്‍ തീരുമാനിച്ചതായും യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചിട്ടുണ്ട്. യുഎസ് പ്രതിരോധ വകുപ്പിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തതത് ഇതാണ്.

ഇറാനു സാമ്പത്തിക സഹായം നല്‍കുന്ന, നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കപ്പലുകളെ കണ്ടെത്തി പിടിച്ചെടുക്കാന്‍ ഞങ്ങള്‍ ആഗോള തലത്തില്‍ നാവിക പ്രവര്‍ത്തനങ്ങള്‍ തുടരും. അവര്‍ എവിടെ പ്രവര്‍ത്തിച്ചാലും ഞങ്ങളുടെ നടപടികള്‍ ഉണ്ടാകും.

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ മൂന്ന് ചരക്ക് കപ്പലുകളെ ബുധനാഴ്ച ആക്രമിക്കുകയും അതില്‍ രണ്ടെണ്ണം പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് യുഎസിന്റെ നടപടിയെന്നതും ശ്രദ്ധേയമാണ്. മജസ്റ്റിക് എക്‌സ് കപ്പല്‍ പിടിച്ചെടുത്തതിന്റെ ദൃശ്യങ്ങള്‍ യുഎസ് പ്രതിരോധ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ കപ്പലിന്റെ ഡെക്കിലേക്ക് അമേരിക്കന്‍ സൈനികര്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്നത് കാണാം.

ഷിപ്പ് ട്രാക്കിംഗ് ഡാറ്റ അനുസരിച്ച്, ഈ കപ്പല്‍ ശ്രീലങ്കയ്ക്കും ഇന്‍ഡോനീഷ്യക്കും ഇടയില്‍വെച്ചാണ് കപ്പല്‍ പിടിച്ചെടുത്തതെന്നാണ് കാണിക്കുന്നത്. നേരത്തെ അമേരിക്കന്‍ സൈന്യം ടിഫാനി എന്ന ഇറാനിയന്‍ എണ്ണ ടാങ്കര്‍ പിടിച്ചെടുത്തിരുന്നു. ഇതേ മേഖലയില്‍നിന്ന് തന്നെയാണ് ടിഫാനിയും പിടികൂടിയത്. ഈ കപ്പല്‍ ചൈനയിലേക്കാണ് പോയിക്കൊണ്ടിരുന്നത്.

Latest Stories

'യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല'; വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ അടിച്ച് സർക്കാർ

നിർമാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കം; ദിലീപ് നായകനാകുന്ന 'നീക്കം' സിനിമയുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

'ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല, ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കും'; മുഖ്യമന്ത്രി

ആയത്തുല്ല ഖമേനിയുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ മോദിക്ക് ക്ഷണം; വിവിധ രാജ്യങ്ങളിലെ നേതാക്കളും പങ്കെടുക്കും

വീടാണ് ഫാക്ടറി: ലോകസമ്പദ്‌ വ്യവസ്ഥയുടെ അദൃശ്യ നട്ടെല്ലായ ഗൃഹാധിഷ്ഠിത തൊഴിലാളികൾ

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; വ്യാപക നാശനഷ്ടം

ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ് വി എസ് സർക്കാരിൻ്റെ കാലത്ത്; രേഖകൾ പുറത്ത്

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; ചൊവ്വാഴ്ച സ്ഥിരീകരിച്ചത് 159 പേർക്ക്; ചികിത്സ വൈകിപ്പിക്കരുതെന്ന് നിർദേശം

ട്രക്കിങ്ങിനിടെ യുവാവ് താഴ്‌ചയിലേക്ക് വീണ് മരിച്ച സംഭവത്തിനു പിന്നിൽ പ്രതിശ്രുത വധു; ആസൂത്രിത കൊലപാതകം ആഡംബര വിവാഹം നടക്കാനിരിക്കെ

'തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം കുത്തഴിഞ്ഞ നിലയിയിൽ, കൗൺസിലർ സുഗതനെ സംരക്ഷിക്കാൻ കൗൺസിൽ യോഗം പോലും ചേരുന്നില്ല'; കെ എസ് ശബരീനാഥൻ