യുഎസ്-ഇറാൻ സമാധാന കരാര്‍ ഇസ്രായേലിന് ഭീഷണി; മുന്നറിപ്പ് നല്‍കി ഇസ്രയേലിന്റെ യുഎന്‍ അംബാസഡർ

യുഎസ്-ഇറാൻ സമാധാന കരാര്‍ ഇസ്രയേലിന് ദോഷമെന്ന് വ്യക്തമാക്കി ഇസ്രയേലിന്റെ യുഎന്‍ അംബാസഡർ ഡാനി ഡെനോണ്‍. ഇറാനുമായി ഒപ്പിട്ട സമാധാന കരാര്‍ ഇസ്രയേലിനും അമേരിക്കയ്ക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഭീഷണിയാകുമെന്ന് മുന്നറിയിപ്പ് അറിയിച്ചു കൊണ്ടാണ് ഡാനി ഡെനോണ്‍ രംഗത്തെത്തിയത്.

‘ധാരാണ പത്രത്തിലൂടെ ട്രംപ് ഇറാന് കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു. അന്തിമ കരാറില്‍ ഇതുവരെയും എത്താന്‍ കഴിഞ്ഞിട്ടില്ല. അതിനുള്ള ചട്ടക്കൂടുകള്‍ മാത്രമാണ് ഡോണള്‍ഡ് ട്രംപ് ഒരുക്കിയത്. നമ്മള്‍ ഇനിയും കാത്തിരിക്കേണടതുണ്ട്’; എന്നാണ് ഇസ്രയേല്‍ അംബാസഡർ പറഞ്ഞത്.

സമാധാന കരാറിലെത്തിയിട്ടും ഇറാനെതിരെ വീണ്ടും ഭീഷണി ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍-യുഎസ് കരാര്‍ അന്തിമമല്ലെന്നും ഇറാന്‍ നന്നായി പെരുമാറിയില്ലെങ്കില്‍ ആക്രമണം വീണ്ടും തുടരുമെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി കരാറില്‍ ഏര്‍പ്പെട്ടെന്ന കാരണത്താല്‍ പെട്ടെന്ന് ആക്രമണങ്ങള്‍ ഉപേക്ഷിക്കാനും ഇറാനെ വെറുതെ വിടാനും കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറനുമായി ഒപ്പിട്ടത് വളരെ ശക്തമായൊരു കരാറാണെന്നും ആര്‍ക്കും അതിനെ കുറിച്ച് അറിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു.

Latest Stories

ബജറ്റിലും ഓപ്പറേഷൻ തൂഫാൻ; തൂഫാൻ ദി നാർകോ ഹണ്ടിന് പത്ത് കോടി രൂപ അനുവദിച്ചു, ലഹരി തടയാൻ എക്‌സൈസ് ഓഫീസുകളിൽ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ നൽകും

അൻസിബയ്‌ക്കെതിരെ നടപടിക്കൊരുങ്ങി 'അമ്മ'; അൻസിബയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് സംഘടന

KERALA BUDGET 2026: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാ​ഗിങ് തടയാൻ പദ്ധതി, സിദ്ധാർത്ഥിൻ്റെ പേരിൽ ആൻ്റി റാ​ഗിങ്ങ് പദ്ധതി പ്രഖ്യാപിച്ചു

KERALA BUDGET 2026: `പ്രിയദർശിനി' പദ്ധതിക്കായി 600 കോടി വകയിരുത്തി

KERALA BUDGET 2026: ഉമ്മൻ ചാണ്ടി ഇൻഷുറൻസ്, ഇൻവെസ്റ്റ് കേരളം സെൽ; ബജറ്റിലെ വമ്പൻ പ്രഖ്യാപനങ്ങൾ

KERALA BUDGET 2026: തുറമുഖ മേഖലയ്ക്ക് വൻ പ്രഖ്യാപനങ്ങൾ; മിഷന്‍ സമുദ്ര 400 കോടി വകയിരുത്തും

KERALA BUDGET 2026: കിഫ്ബി പഠിക്കാൻ പ്രത്യേക വിദഗ്‌ധ സമിതി; സാമ്പത്തിക അസന്തുലിതാവസ്ഥയുണ്ടാക്കിയെന്ന് വിമർശനം

കേരള ബജറ്റ് 2026: സംസ്ഥാനം നേരിടുന്നത് കനത്ത സാമ്പത്തിക വെല്ലുവിളിയെന്ന് മുഖ്യമന്ത്രി; ധവള പത്രത്തിലെ കണക്കുകൾ ഉദ്ധരിച്ച് ബജറ്റ് പ്രസംഗം

യുഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്; പ്രതീക്ഷയോടെ കേരളം

ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തുടരുന്നിടത്തോളം കാലം രാജ്യത്തിന് അമേരിക്കയുടെ പിന്തുണയുണ്ടാകും: ഡൊണാൾഡ് ട്രംപ്