ഇറാന്‍- യുഎസ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് അരങ്ങൊരുങ്ങുന്നു, വെടിനിര്‍ത്തല്‍ അവസാനിക്കും മുമ്പ് ചര്‍ച്ച നടത്താന്‍ നീക്കം; ഇറാനിലെ തുറമുഖങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്ക് ഇന്നലെ രാത്രി മുതല്‍ യുഎസ് ഉപരോധം

ഇറാനിലെ തുറമുഖങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്ക് ഇന്നലെ രാത്രി മുതല്‍ യുഎസ് നാവിക സേന ഉപരോധം ഏര്‍പ്പെടുത്തി. ലോകരാജ്യങ്ങളെ സാമ്പത്തികമായി ഭീഷണിപ്പെടുത്താന്‍ ഇറാനെ അനുവദിക്കില്ലെന്നാണ് അമേരിക്കയുടെ നിലപാട്. ഹോര്‍മുസ് തുറക്കുന്നതും ഇറാനെ സമാധാന ചര്‍ച്ചകള്‍ക്ക് പ്രേരിപ്പിക്കുന്നതിനുമാണ് ശ്രമിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. യുഎസുമായി ഡീലില്‍ എത്താന്‍ ഇറാന്‍ ഒരുക്കമാണെന്നും നയതന്ത്ര വാതിലുകള്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഇതിന് സ്ഥിരീകരണം നല്‍കി രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് പാകിസ്ഥാന്‍ ഇരുരാജ്യങ്ങളേയും ക്ഷണിച്ചു. തുര്‍ക്കിയുടെയും ഈജിപ്തിന്റെയും പിന്തുണയോടെയാണ് പാകിസ്ഥാന്‍ രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നതെന്ന് പാക് മാധ്യമങ്ങള്‍ പറയുന്നു. യുഎസും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ അവസാനിക്കുന്നത് മുമ്പായി ചര്‍ച്ച നടത്താനാണ് നീക്കം. വെടിനിര്‍ത്തല്‍ നീട്ടുക എന്നതാകും ഈ ചര്‍ച്ചയില്‍ മുഖ്യ അജണ്ട. തര്‍ക്കങ്ങളിലെ തടസ്സങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്തു

പാകിസ്ഥാനില്‍ ഇറാനും യുഎസും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങളിലെ അഭിപ്രായവ്യത്യാസമായിരുന്നു പ്രധാന തടസ്സമായിരുന്നതെന്ന് റിപ്പോര്‍ട്ട്. ഒരു കരാറിലേക്ക് അടുത്തെത്തിയിരുന്നെന്ന് ഇരുപക്ഷവും വെളിപ്പെടുത്തിയിരിക്കെ ചര്‍ച്ച പരാജയപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം മരവിപ്പിക്കുന്നതിന്റെ കാലപരിധി സംബന്ധിച്ചായിരുന്നു പ്രധാന തര്‍ക്കമെന്നാണ് ഇരുരാജ്യത്തേയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം20 വര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ യുഎസ് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇറാന്‍ അഞ്ചു വര്‍ഷത്തേക്ക് മാത്രമേ ഇതിന് സമ്മതം അറിയിച്ചുള്ളൂ. എന്നാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്റെ ഈ നിര്‍ദേശം തള്ളി. രണ്ട് ഇറാനിയന്‍ ഉദ്യോഗസ്ഥരേയും ഒരു യുഎസ് ഉദ്യോഗസ്ഥനേയും ഉദ്ധരിച്ചാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്.

ശുദ്ധീകരിച്ച യുറേനിയം ദുര്‍ബലമാക്കാമെന്ന് ഇറാന്‍ പറഞ്ഞെങ്കിലും യുഎസ് അത് നിരസിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് അത് വീണ്ടും സമ്പുഷ്ടീകരിക്കാന്‍ സാധിക്കുമെന്നാണ് യുഎസ് ഇതിന് തടസ്സമായി പറഞ്ഞത്. ചര്‍ച്ച തുടരാനുള്ള സാധ്യതയും യുഎസ് ഉദ്യോഗസ്ഥര്‍ നല്‍കി. ഹോര്‍മുസിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടയിലും ഇറാന്‍ യുഎസ് സമാധാന ശ്രമങ്ങള്‍ പുനരാരംഭിച്ചതില്‍ ലോക വിപണികള്‍ക്ക് ഉണര്‍വ്. സമാധാന ശ്രമങ്ങള്‍ പൊളിഞ്ഞതിന് പിന്നാലെ വിപണികള്‍ ചാഞ്ചാട്ടത്തിലായിരുന്നു. എന്നാല്‍ ചര്‍ച്ച പുനരാരംഭിക്കാന്‍ ഒരുക്കമാണെന്ന് ഇറാന്‍ അറിയിച്ചതും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് സമാധാന ശ്രമങ്ങള്‍ തുടരുമെന്ന് പ്രഖ്യാപിച്ചതും നിക്ഷേപകര്‍ക്ക് ആശ്വാസമായി. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ബാരലിന് 100 ഡോളറില്‍ താഴെയെത്തി. സ്വര്‍ണവില ഔണ്‍സിന് അരശതമാനത്തോളം കുതിച്ചു. ഏഷ്യന്‍ വിപണികള്‍ മുന്നേറി.

Latest Stories

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ

മാനസികാരോഗ്യ പ്രതിസന്ധി: ഓരോ 43 സെക്കന്റിലും ഒരു ആത്മഹത്യ, ലോകം നിശ്ശബ്ദമായി തകർന്നുകൊണ്ടിരിക്കുന്നു

വന്യജീവി ആക്രമണം തടയാൻ ഒറ്റമൂലിയില്ല; പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ടേയുള്ളൂ, വിഷയം അഡ്രസ്സ് ചെയ്യാനുള്ള സമയം നൽകണം: മന്ത്രി ഷിബു ബേബി ജോൺ

എസ്ഐ റാങ്ക് പട്ടിക: കാലാവധി തീരുന്നതിന് മുൻപ് 43 പേർക്ക് ഉടൻ നിയമനം; നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരൂരങ്ങാടിയിൽ ലോറിയിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവം; കോഴിക്കോടും മലപ്പുറത്തും കാസർകോ‍ഡും എൻഐഎ പരിശോധന

'സത്യത്തിന്റെയും നുണയുടെയും മിശ്രിതം', സമാധാന കരാറിൽ ഹോർമുസും ആണവായുധവും ഉണ്ടെന്ന ട്രംപിന്റെ അവകാശവാദങ്ങൾ നിഷേധിച്ച് ഇറാൻ