യുഎസ് ഗവന്മെന്റ് ഷട്ട്ഡൗണിലേക്ക്; സർക്കാർ ചെലവിനുള്ള ധനബിൽ പാസാക്കിയില്ല, അവശ്യ സർവീസുകൾ മാത്രമായി ചുരുങ്ങും

യുഎസ് ഗവന്മെന്റ് ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സർക്കാർ സംവിധാനങ്ങൾക്ക് ആവശ്യമായ ധനബിൽ യുഎസ് കോൺഗ്രസിൽ പാസാക്കിയിരുന്നില്ല. 5 ലക്ഷത്തോളം പേരെ ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് യുഎസ് ഷട്ട്ഡൗണിലേക്ക് നീങ്ങുന്നത്. ഒരു അടച്ചുപൂട്ടൽ ഉണ്ടായേക്കാം എന്ന് ട്രംപ് പ്രതികരിച്ചു. സർക്കാർ ഷട്ട്ഡൗണിലേക്ക് പോയാൽ അവശ്യ സർവീസുകൾ മാത്രമായിരിക്കും പ്രവർത്തിക്കുക.

സർക്കാർ സേവനങ്ങൾ നിർത്തിവെയ്ക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗൺ എന്ന് വിശേഷിപ്പിക്കുന്നത്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ട്രംപ് ഷട്ട്ഡൗൺ സാധ്യതയെക്കുറിച്ച് സൂചന നൽകിയത്. ‘ഒരു അടച്ചുപൂട്ടൽ ഉണ്ടായേക്കാം. ഷട്ട്ഡൗണുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഡെമോക്രാറ്റുകൾ സാഹസികത കാണിക്കുകയാണ്’, ട്രംപ് പറഞ്ഞു. ഷട്ട്ഡൗൺ ഒഴിവാക്കാനായി പ്രതിപക്ഷവുമായി ട്രംപ് ചർച്ച നടത്തിയിരുന്നു. എന്നാൽ ഫലം കണ്ടിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ച കൂടി നടക്കുന്നുണ്ട്. അത് കൂടി ഫലം കണ്ടില്ലെങ്കിൽ അമേരിക്ക പൂർണമായും സ്തംഭനത്തിലേക്ക് പോകും.

ഷട്ട്ഡൗൺ നടപ്പിലാക്കുന്നത് താത്ക്കാലിക ജോലിയുമായി മുന്നോട്ടുപോകുന്നവരെ സാരമായി ബാധിക്കും. ഇവർക്ക് ശമ്പളം ഷട്ട്ഡൗൺ കഴിഞ്ഞാൽ മാത്രമേ ലഭ്യമാവൂ. എയർ ട്രാഫിക് കൺട്രോളർമാർ, അതിർത്തി സംരക്ഷണ ഉദ്യോഗസ്ഥർ, സായുധസേനാംഗങ്ങൾ, എഫ്ബിഐ, ടിഎസ്എ ഏജന്റുമാർ തുടങ്ങി പലർക്കും ജോലി തുടർന്നാലും ശമ്പളം തടസ്സപ്പെടും. പാസ്പോർട്ട്, വിസ, സോഷ്യൽ സെക്യൂരിറ്റി കാർഡുകൾ പോലുള്ള സേവനങ്ങളിൽ വലിയ കാലതാമസം ഉണ്ടാകും. ചെറുകിട ബിസിനസ് വായ്പകൾ, ഭക്ഷ്യ സഹായ പദ്ധതികൾ, ഗവേഷണ പദ്ധതികൾ മുതലായവ തടസ്സപ്പെടാനും സാധ്യതയേറെയാണ്.

1981 ന് ശേഷം പതിനഞ്ചാം ഷട്ട്ഡൗണിലേക്കാണ് അമേരിക്ക നീങ്ങുന്നത്. 2018-19 ഷട്ട്ഡൗണിൽ 35 ദിവസത്തെ ഭരണ സ്തംഭനമുണ്ടായിരുന്നു. ഫെഡറൽ സർക്കാരിന്റെ 12 വാർഷിക അപ്രോപ്രിയേഷൻ ബില്ലുകളാണ് വിവിധ വകുപ്പുകളുടെ പ്രവർത്തനത്തിന് ആവശ്യമായ ഫണ്ടിംഗ് ഉറപ്പാക്കുന്നത്. ഇവ കോൺഗ്രസിൽ പാസാകാതെയോ പാസാക്കിയ ബില്ലിൽ പ്രസിഡന്റ് ഒപ്പിടാതെയോ വന്നാൽ സർക്കാർ സേവനങ്ങൾ തടസ്സപ്പെടും.

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം