ചെങ്കടലില്‍ സമാധാനം; കപ്പലുകളെ ആക്രമിക്കുന്നത് ഹൂതികള്‍ അവസാനിപ്പിച്ചു; ഒളിത്താവളങ്ങള്‍ തേടി ഭീകരര്‍; പത്താം ദിനവും ബോംബിട്ട് അമേരിക്ക; നയം വ്യക്തമാക്കി ട്രംപ്

അമേരിക്കന്‍ പ്രസിഡന്റിന്റെ കടുത്ത നിലപാടില്‍ ഹൂതികള്‍ക്ക് നേരെയുള്ള ആക്രമണം കടുപ്പിച്ച് സൈന്യം. തുടര്‍ച്ചയായ പത്താം ദിവസവും ഹൂതി ക്യാമ്പുകള്‍ക്ക് നേരെ വ്യാപക വ്യോമാക്രമണമാണ് നടക്കുന്നത്. ഇന്നലെ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

യഎസ് ആക്രമണം കടുപ്പിച്ചതോടെ ഹൂതികള്‍ ഒളിത്താവളങ്ങളിലേക്ക് മാറി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളിലാണ് ഇപ്പോള്‍ ബോംബിങ് നടക്കുന്നത്.

ഇന്നലെ യമന്റെ തലസ്ഥാനമായ സന്‍ആയിലെ പടിഞ്ഞാറന്‍ മേഖലയിലുള്ള കെട്ടിടത്തിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹൂതികളുടെ സബ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളുടെയും മണലില്‍ രക്തക്കറ പുരണ്ടതിന്റെയും ദൃശ്യങ്ങള്‍ ഹൂതികള്‍ പുറത്തുവിട്ടു. തൊട്ടടുത്ത കെട്ടിടത്തിന് ഒരു കേടുപാടും സംഭവിക്കാതിരുന്നത് താരതമ്യേന ശക്തി കുറഞ്ഞ മിസൈല്‍ ഉപയോഗിച്ചതിനാലാവാം എന്നാണ് വിലയിരുത്തപ്പെടുന്നത്. ശക്തികേന്ദ്രമായ സഅദയിലും ചെങ്കടല്‍ തുറമുഖ നഗരമായ ഹുദൈദയിലും മഅ് രിബ് പ്രവിശ്യയിലും യു.എസ് ആക്രമണം നടന്നതായി ഹൂതികള്‍ അറിയിച്ചു.

ചെങ്കടലില്‍ സഞ്ചരിക്കുന്ന ഇസ്രായേല്‍ ബന്ധമുള്ള കപ്പലുകളെ ലക്ഷ്യമിടുന്നത് തുടരുമെന്ന ഭീഷണിക്ക് പിന്നാലെയാണ് ഹൂതി വിമതര്‍ക്ക് നേരെ യു.എസ് ആക്രമണം തുടങ്ങിയത്. മാര്‍ച്ച് 15ന്റെ വ്യോമാക്രമണത്തില്‍ സന്‍ആയില്‍ 53 പേര്‍ കൊല്ലപ്പെട്ടിരുന്നു. മിസൈല്‍ മേധാവിയടക്കം ഹൂതികളുടെ നേതൃത്വത്തെ നശിപ്പിക്കാന്‍ കഴിഞ്ഞതായി യു എസ് പ്രസിഡന്റിന്റെ സുരക്ഷ ഉപദേഷ്ടാവ് മൈക് വാട്‌സ് വ്യക്തമാക്കി. അമേരിക്ക ആക്രമണം ശക്തമാക്കിയതോടെ ചെങ്കടലിലൂടെയുള്ള കപ്പലുകളെ ആക്രമിക്കുന്നതില്‍ നിന്നും ഹൂതികള്‍ പിന്‍വലിഞ്ഞിട്ടുണ്ട്.

നേരത്തെ, യെമനിലെ ഹൂതികളെ പൂര്‍ണമായി നശിപ്പിക്കയെന്നത് അമേരിക്കയുടെ ലക്ഷ്യമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ചെങ്കടലിന്‍ സമാധാനമാണ് അമേരിക്ക ആഗ്രഹിക്കുന്നത്.

യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ യുഎസ് വ്യോമസേന വ്യോമാക്രമണം തുടരുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹൂതികള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇറാനും ട്രംപ് മുന്നറിയിപ്പ് നല്‍കി.

യെമന്‍ തലസ്ഥാനമായ സനായിലും ഹൂതികളുടെ ശക്തികേന്ദ്രങ്ങളിലും യുഎസ് വ്യോമാക്രമണം തുടരുകയാണ്. ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ഹൂതികള്‍ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യുഎസ് കഴിഞ്ഞ ദിവസം വ്യോമാക്രമണം ആരംഭിച്ചത്.

കഴിഞ്ഞ ദിവസം യെമന്റെ തലസ്ഥാനമായ സനയില്‍ നടത്തിയ ആക്രമണത്തിലാണ് 41 പേര്‍ കൊല്ലപ്പെട്ടത്. ഹൂതിയുടെ ശക്തികേന്ദ്രമായ സാദയുടെ വടക്കന്‍ പ്രവിശ്യകളില്‍ നടത്തിയ ആക്രമണത്തില്‍ 37 പേരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ നാല് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യോമാക്രമണം നടത്തുന്നതിന്റെയും കെട്ടിടങ്ങളില്‍ ബോംബിടുന്നതിന്റെയും ദൃശ്യങ്ങള്‍ അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

അമേരിക്കയുടെ ആക്രമണങ്ങള്‍ ഇനിയും കടുപ്പിക്കുമെന്നും ഹൂതികളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും ഇറാന് അമേരിക്ക താക്കീത് കൊടുത്തിട്ടുണ്ട്. ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ഹൂതികള്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് യുഎസ് നടപടി. തലസ്ഥാനമായ സനായിലാണ് വ്യോമാക്രമണം നടത്തിയത്.

ട്രംപ് രണ്ടാം തവണയും പ്രസിഡന്റായ ശേഷം മധ്യപൂര്‍വദേശത്ത് യുഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്. നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് മുതല്‍ നിര്‍ത്തണമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തുന്ന ഒരാക്രമണവും ഇനി അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഹൂതികള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ഇറാനോടും ആവശ്യപ്പെട്ടു.

2023 നവംബര്‍ മുതല്‍ കപ്പലുകളെ ലക്ഷ്യമാക്കി 100 ത്തിലധികം ആക്രമണങ്ങള്‍ ഹൂതികള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഇസ്രയേലിന്റെ കപ്പലുകള്‍ ഉള്‍പ്പെടെ ആക്രമിക്കുന്നതെന്നാണ് ഹൂതികള്‍ വാദിക്കുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി