ഇറാനെ പ്രതിരോധിക്കും; ഇസ്രായേലിനെ സഹായിക്കാന്‍ മിഡില്‍ ഈസ്റ്റില്‍ സൈനിക നീക്കവുമായി അമേരിക്ക; എബ്രഹാം ലിങ്കനെയും തിയോഡര്‍ ഗ്രൂപ്പിനെയും വിന്യസിച്ചു

ഹമാസ് മേധാവിയെ വധിച്ചതിന് പകരം ചോദിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയതിന് പിന്നാലെ മിഡില്‍ ഈസ്റ്റില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിപ്പിച്ച് അമേരിക്ക. ഇസ്രായേലിനെ സഹായിക്കാന്‍ മിഡില്‍ ഈസ്റ്റിലേക്ക് അമേരിക്ക നീങ്ങിയിരിക്കുന്നത്. യു.എസിന്റെ തിയോഡര്‍ റൂസ്വെല്‍റ്റ് കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ സാന്നിധ്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ പടക്കപ്പലിനെ കൊണ്ടുവരുമെന്ന് അറിയിച്ചിട്ടുണ്ട്. നാല് യുദ്ധവിമാനങ്ങളേയും മേഖലയില്‍ വിന്യസിക്കും.

കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.ഇസ്രായേല്‍ പ്രതിരോധസേനക്ക് യുഎസ് പിന്തുണ നല്‍കുമെന്ന് അമേരിക്ക വ്യക്തമാക്കി. പുതിയ സൈനിക വിന്യാസം നടത്തുന്നതുള്‍പ്പടെ ഇതിന്റെ ഭാഗമായി ഉണ്ടാവുമെന്ന് ബൈഡന്‍ നെതന്യാഹുവിനെ അറിയിച്ചു. യു.എസ് സെന്‍ട്രല്‍ കമാന്‍ഡുമായി പെന്റഗണ്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്.

ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ ടെഹ്‌റാനില്‍ വെച്ച് കൊലപ്പെടുത്തിയതിനു പ്രതികാരമായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാന്‍ ഉത്തരവിട്ട് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറാന്‍ സുപ്രീം ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ഇസ്രയേലിനെ ആക്രമിക്കാന്‍ ഖമനെയ് ഉത്തരവിട്ടിരിക്കുന്നത്.

പരമോന്ന നേതാവിന്റെ നിര്‍ദേശം തീര്‍ച്ചയായും നടപ്പാക്കുമെന്ന് ഹനിയയുടെ വിലാപയാത്രയില്‍ സംസാരിക്കവേ ഇറേനിയന്‍ പാര്‍ലമെന്ററി സ്പീക്കര്‍ മുഹമ്മദ് ബാഗെര്‍ ഘാലിബാഫ് പറഞ്ഞു. ഇസ്രയേലിനെ ആക്രമിക്കാനായി അയല്‍രാജ്യങ്ങളായ ലബനന്‍, ഇറാക്ക്, യെമന്‍ എന്നീ രാജ്യങ്ങളിലെ ഭീകരസംഘടനകളുടെ പ്രതിനിധികളുമായി ഇറാന്‍ ചര്‍ച്ച നടത്തിയിട്ടഒണ്ട്. ഹമാസിനു പുറമെ യെമനിലെ ഹൂതികള്‍, ലബനനിലെ ഹിസ്ബുള്ള, ഇറാക്കിലെ വിമത സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളുമായാണ് കൂടിക്കാഴ്ച നടത്തിയത്.

ഹനിയയുടെ കൊലപാതകത്തിനു പിന്നില്‍ അമേരിക്കയാണെന്നും അമേരിക്കയുടെ അറിവില്ലാതെ ഇതു സംഭവിക്കില്ലെന്നും യുഎന്നിലെ ഇറാന്റെ സ്ഥിരം സ്ഥാനപതി സയീദ് ഇറാവാനി ആരോപിച്ചു.ഇറാന്‍ തിരിച്ചടിക്കുമെന്ന് സൂചന നല്‍കി ജംകരന്‍ പള്ളിയില്‍ കഴിഞ്ഞ ദിവസം കൊടി ഉയര്‍ത്തിയിരുന്നു. ഇറാന്‍ ചുമപ്പ് കൊടിയാണ് പള്ളിക്ക് മുകളില്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതു ‘പ്രതികാരത്തിന്റെ ചെങ്കൊടി’ എന്നാണ് അറിയപ്പെടുന്നത്.ഇസ്രയേലിന് തിരിച്ചടി നല്‍കേണ്ടത് ഇറാന്റെ അഭിമാന പ്രശ്്നമായി മാറിയിരിക്കുകയാണ്.

ചൊവ്വാഴ്ച ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ തെഹ്റാനില്‍ എത്തിയതായിരുന്നു ഹനിയ്യ. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എക്‌സിലെ ഒരു പോസ്റ്റില്‍ ഹനിയ്യയുടെ രക്തസാക്ഷിത്വത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ഹനിയയുടെ വധം ഇറാനെ ഞെട്ടിച്ചിരിക്കുകയാണ്. ‘ഞങ്ങളുടെ പ്രിയങ്കരനായ അതിഥിയെ ഞങ്ങളുടെ വീട്ടില്‍ വെച്ച് നിങ്ങള്‍ കൊന്നിരിക്കുന്നു. അതുവഴി കഠിനമായ ശിക്ഷക്കുള്ള വഴി പാകുകയും ചെയ്തു” പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ പ്രതികരണത്തില്‍ സൂചനകള്‍ വ്യക്തം

പ്രസിഡന്റിന്റെ സത്യപ്രതിജ്ഞക്കെത്തിയ ഔദ്യോഗിക അതിഥിയെ സ്വന്തം തലസ്ഥാനത്ത് പോലും സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നതിന്റെ കുറ്റബോധവും രോഷവും ഇറാന്‍ ഭരണകൂടത്തിന്റെ പ്രതികരണങ്ങളില്‍ ഉണ്ട്.

ഹനിയ ഇറാനില്‍ വധിക്കപ്പെട്ടതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷവും സങ്കീര്‍ണവുമാകും.കഴിഞ്ഞ ഏപ്രിലില്‍ സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ എംബസിയിലുണ്ടായിരുന്ന ഇറാന്റെ സൈനിക കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായി ഇസ്രയേലിലേക്ക് ആദ്യമായി ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ