ചെങ്കടലിലിട്ട് ഹൂതികളെ തീര്‍ക്കാന്‍ ബ്രിട്ടനും; അമേരിക്കക്കൊപ്പം ചേര്‍ന്ന് യെമനില്‍ സൈനിക നടപടി തുടങ്ങി; സന്‍ആയിലെ കെട്ടിടങ്ങള്‍ ലക്ഷ്യംവെച്ച് ആര്‍എഎഫ് ടൈഫൂണുകള്‍

ചെങ്കടലില്‍ അശാന്തി വിതയ്ക്കുന്ന ഹൂതികളെ ലക്ഷ്യമിട്ട് അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടണും. ലേബര്‍ ഭരണകൂടത്തിന്റെ അനുമതിയോടെ അമേരിക്കക്കൊപ്പം യമനില്‍ സൈനിക നടപടി ആരംഭിച്ചു. തലസ്ഥാനമായ സന്‍ആയില്‍നിന്ന് 24 കിലോമീറ്റര്‍ പരിധിയിലെ നിരവധി കെട്ടിടങ്ങളാണ് ആര്‍എഎഫ് ടൈഫൂണുകള്‍ ലക്ഷ്യം വെച്ചത്.

ചെങ്കടലിലും ഏദന്‍ കടലിലും കപ്പലുകള്‍ക്കു നേരെ ഉപയോഗിച്ച ഡ്രോണുകളുടെ നിര്‍മാണം ഇവിടങ്ങളിലായിരുന്നെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ പറയുന്നത്. 2024 ജനുവരി -മേയ് മാസങ്ങളില്‍ ബൈഡന്‍ സര്‍ക്കാര്‍ നടത്തിയ ആക്രമണങ്ങളില്‍ ബ്രിട്ടനും പങ്കാളിയായിരുന്നെങ്കിലും പിന്നീട് മാറിനിന്നു. ട്രംപ് ഭരണകൂടം മാര്‍ച്ച് 15ന് പ്രഖ്യാപിച്ച ഓപറേഷന്‍ റഫ് റൈഡറില്‍ പങ്കാളിയായാണ് പുതിയ നീക്കം. പേവ് വേ നാല് മിസൈലുകളാണ് യമനില്‍ ബ്രിട്ടീഷ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചത്.

യുഎസ് സേനയും ഹൂതികള്‍ക്കെതിരെ ആക്രമണം തുടരുകയാണ്. ആഴ്ചകള്‍ക്കിടെ ആയിരത്തിലേറെ കേന്ദ്രങ്ങളില്‍ ഇതുവരെ യുഎസ് ആക്രമണം നടത്തിയിട്ടുണ്ട്.

യെമനിലെ ഹൂതികളെ പൂര്‍ണമായി നശിപ്പിക്കയെന്നത് അമേരിക്കയുടെ ലക്ഷ്യമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചെങ്കടലിന്‍ സമാധാനമാണ് അമേരിക്ക ആഗ്രഹിക്കുന്നത്.
യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ യുഎസ് വ്യോമസേന വ്യോമാക്രമണം തുടരുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹൂതികള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇറാനും ട്രംപ് മുന്നറിയിപ്പ് നല്‍കി.

യെമന്‍ തലസ്ഥാനമായ സനായിലും ഹൂതികളുടെ ശക്തികേന്ദ്രങ്ങളിലും യുഎസ് വ്യോമാക്രമണം തുടരുകയാണ്. ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ഹൂതികള്‍ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യുഎസ് വ്യോമാക്രമണം ആരംഭിച്ചത്.

അമേരിക്കയുടെ ആക്രമണങ്ങള്‍ ഇനിയും കടുപ്പിക്കുമെന്നും ഹൂതികളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും ഇറാന് അമേരിക്ക താക്കീത് കൊടുത്തിട്ടുണ്ട്. ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ഹൂതികള്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് യുഎസ് നടപടി. തലസ്ഥാനമായ സനായിലാണ് വ്യോമാക്രമണം നടത്തിയത്.

ട്രംപ് രണ്ടാം തവണയും പ്രസിഡന്റായ ശേഷം മധ്യപൂര്‍വദേശത്ത് യുഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്. നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് മുതല്‍ നിര്‍ത്തണമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തുന്ന ഒരാക്രമണവും ഇനി അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഹൂതികള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ഇറാനോടും ആവശ്യപ്പെട്ടു.

2023 നവംബര്‍ മുതല്‍ കപ്പലുകളെ ലക്ഷ്യമാക്കി 100 ത്തിലധികം ആക്രമണങ്ങള്‍ ഹൂതികള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഇസ്രയേലിന്റെ കപ്പലുകള്‍ ഉള്‍പ്പെടെ ആക്രമിക്കുന്നതെന്നാണ് ഹൂതിയുടെ വാദിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ