'യു.എ.ഇ ഒരു മുസ്ലിം രാജ്യം, പക്ഷെ എല്ലാവർക്കും ഇവിടെ പ്രവർത്തിക്കാം' ; മതം, വിശ്വാസം ഇവയൊന്നും തടസ്സമാകില്ലെന്ന് മന്ത്രി

“യുഎഇ ഒരു മുസ്ലിം രാജ്യമാണ്. പക്ഷെ എല്ലാ വിഭാഗങ്ങൾക്കും സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനുള്ള അവകാശവും അവസരവും ഇവിടെയുണ്ടാകും” . – യുഎഇ മിനിസ്റ്റർ ഓഫ് ടോളറൻസ്,  ഷെയ്ക്ക് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. മാർതോമ യൂത്തിന്റെ ഇരുപതാമത് ഗൾഫ് കോൺഫറൻസ്അബുദാബിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുഎഇ സഹനത്തിന്റെ രാഷ്ട്രമാണെന്നും സമാധാനവും സഹകരണവുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് മാർത്തോമാ സഭയുടെ ഗൾഫിലെ 18 പള്ളികളിൽ നിന്നുള്ള 1000 പ്രതിനിധികളെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു. “നല്ല മനുഷ്യർ മറ്റുള്ളവരുടെ സ്ഥിഗതികൾ മനസിലാക്കി പ്രതികരിക്കുന്നു. മറ്റുള്ളവരുടെ നല്ല ലക്ഷ്യങ്ങൾ മനസിലാക്കി പരസ്പരം ബഹുമാനിക്കുന്നു. മറ്റുള്ളവരുടെ വിശ്വാസങ്ങളും സംസ്കാരവും ഇതിനു തടസ്സമാകുന്നില്ല. യു എഇ ഒരു മുസ്ലിം രാജ്യമാണ്. എന്നാൽ ഈ സമ്മേളനത്തിലെ എന്റെ സാന്നിദ്ധ്യം മറ്റു മതങ്ങളോടും വിശ്വാസങ്ങളോടുമുള്ള ഞങ്ങളുടെ ബഹുമാനം വ്യക്തമാക്കുന്നതാണ്” – അദ്ദേഹം പറഞ്ഞു. സഹനമാണ് യുഎഇ- യുടെ പ്രധാന മൂല്യങ്ങളിൽ ഒന്ന്. പരസ്പരം സഹകരിച്ചു കൊണ്ട് എല്ലാവര്‍ക്കും നന്മയും അഭിവൃദ്ധിയും ഉണ്ടാകണമെന്നാണ് യുഎഇ ആഗ്രഹിക്കുന്നത്. പ്രമുഖ ഇന്ത്യൻ വ്യവസായി എംഎ യൂസഫലിയും ചടങ്ങിൽ പങ്കെടുത്തു.

Latest Stories

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്

സഞ്ജു ലോകകപ്പ് ടീമിൽ എത്തിയിട്ടും അസ്വസ്ഥമായി രാജസ്ഥാൻ റോയൽസ് ക്യാമ്പ്, കടുത്ത നിരാശയിൽ ആരാധകർ; സംഭവം ഇങ്ങനെ

വീണ്ടും പുലിവാല് പിടിച്ച് രാംദേവ്; പതഞ്ജലി ഫുഡ്‌സിന് നോട്ടീസ് അയച്ച് ജിഎസ്ടി വകുപ്പ്

ഞാന്‍ രോഗത്തിനെതിരെ പോരാടുകയാണ്, ദയവായി ബോഡി ഷെയിം നടത്തി വേദനിപ്പിക്കരുത്..: അന്ന രാജന്‍

ടി20 ലോകകപ്പ് 2024: കരുതിയിരുന്നോ പ്രമുഖരെ, കിരീടം നിലനിർത്താൻ ഇംഗ്ലണ്ട് ഇറങ്ങുന്നത് തകർപ്പൻ ടീമുമായി; മടങ്ങിവരവ് ആഘോഷിക്കാൻ പുലിക്കുട്ടി