എർദോഗാന്റെ പ്രധാന എതിരാളിയായ എക്രെം ഇമാമോഗ്ലുവിനെ നിരവധി കുറ്റങ്ങൾ ചുമത്തി കസ്റ്റഡിയിലെടുത്ത് തുർക്കി

അഴിമതി, തീവ്രവാദ ഗ്രൂപ്പിനെ സഹായിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രസിഡന്റ് റജബ് ത്വയിബ്ബ്‌ എർദോഗാന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായ എക്രെം ഇമാമോഗ്ലുവിനെ ബുധനാഴ്ച തുർക്കി അധികൃതർ കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതിപക്ഷ പാർട്ടിയായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി ഇതിനെ “നമ്മുടെ അടുത്ത പ്രസിഡന്റിനെതിരായ അട്ടിമറി ശ്രമം” എന്ന് വിശേഷിപ്പിച്ചു. റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സിഎച്ച്പി) അംഗമായ ഇസ്താംബുൾ മേയർ എക്രെം ഇമാമോഗ്ലു രണ്ട് വ്യത്യസ്ത അന്വേഷണങ്ങൾ നേരിടുന്നു. അതിൽ ഒന്ന് ഒരു തീവ്രവാദ സംഘടനയെ നയിച്ചു എന്നതും മറ്റൊന്ന് കൈക്കൂലി, ടെൻഡർ തട്ടിപ്പ് എന്നീ കുറ്റങ്ങളും ഉൾപ്പെടുന്നു.

രണ്ട് പതിറ്റാണ്ടിലേറെയായി തുർക്കിയെ നയിക്കുന്ന ഉർദോഗന് എതിരെ ഇമാമോഗ്ലുവിന്റെ പാർട്ടി ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹത്തെ എതിരാളിയായി പ്രഖ്യാപിക്കാൻ ഒരുങ്ങി. രണ്ടുതവണ മേയറായ അദ്ദേഹം ഭാവിയിലെ ഏത് തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് വ്യാപകമായി കണക്കാക്കപ്പെടുന്ന സാഹചര്യത്തിലാണ് കസ്റ്റഡിയികെടുക്കുന്നത്. തന്റെ എക്സ് അക്കൗണ്ടിൽ പങ്കിട്ട ഒരു വീഡിയോയിൽ, താൻ ഒരിക്കലും തളരില്ലെന്നും സമ്മർദ്ദത്തിന് മുന്നിൽ നേരെ നിൽക്കുമെന്നും ഇമാമോഗ്ലു പറഞ്ഞു.

മുനിസിപ്പാലിറ്റി നൽകിയ ചില ടെൻഡറുകളുമായി ബന്ധപ്പെട്ട ക്രിമിനൽ പ്രവർത്തനങ്ങളിൽ മാധ്യമപ്രവർത്തകരും ബിസിനസുകാരും ഉൾപ്പെടെ ആകെ 100 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി ഇസ്താംബുൾ പ്രോസിക്യൂട്ടർ ഓഫീസ് നടത്തിയ ആദ്യ അന്വേഷണത്തിൽ പ്രസ്താവനയിൽ പറയുന്നു. തുർക്കിയുടെയും അവരുടെ പാശ്ചാത്യ സഖ്യകക്ഷികളുടെയും ഭീകര സംഘടനയായി കണക്കാക്കപ്പെടുന്ന കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയെ (പികെകെ) സഹായിച്ചതിന് ഇമാമോഗ്ലുവിനും മറ്റ് ആറ് പേർക്കുമെതിരെ രണ്ടാമത്തെ അന്വേഷണത്തിൽ കുറ്റം ചുമത്തിയതായി അതിൽ പറയുന്നു.

ഇസ്താംബുൾ സർവകലാശാല ഇമാമോഗ്ലുവിന്റെ ബിരുദം റദ്ദാക്കിയതിന് ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ് ഉണ്ടായത്. ഇത് ശരിവച്ചാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അദ്ദേഹത്തിന് വിലക്കേർപ്പെടുത്തും. അടുത്ത വോട്ടെടുപ്പ് 2028 ലാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ എർദോഗാൻ വീണ്ടും മത്സരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് നേരത്തെ നടക്കണം. ഇസ്താംബുൾ ഗവർണറുടെ ഓഫീസ് നാല് ദിവസത്തേക്ക് നഗരത്തിലെ എല്ലാ യോഗങ്ങളും പ്രതിഷേധങ്ങളും നിരോധിക്കാൻ തീരുമാനിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ