നൈജീരിയയിലെ ക്രിസ്ത്യന്‍ വംശഹത്യയ്‌ക്കെതിരെ സൈനിക നടപടിയ്‌ക്കൊരുങ്ങാന്‍ ട്രംപിന്റെ ഉത്തരവ്; നൈജീരിയന്‍ സര്‍ക്കാരിനോട് മര്യാദയ്ക്ക് തക്ക നടപടിയെടുക്കെന്ന് ഭീഷണി

പശ്ചിമാഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം ചെറുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്ന് ആരോപിച്ച് സധ്യമായ സൈനിക നടപടി ആസൂത്രണം ചെയ്യാന്‍ പെന്റഗണിനോട് ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നൈജീരിയയില്‍ സാധ്യമായ സൈനിക നടപടിക്ക് തയ്യാറെടുക്കാന്‍ പ്രതിരോധ വകുപ്പിന് നിര്‍ദേശം നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ ബൊക്കോ ഹോറോം ഭീകരര്‍ വംശഹത്യ നടത്തുകയാണെന്ന ആക്ഷേപം ശക്തമാകുമ്പോഴാണ് അമേരിക്കയുടെ ഇടപെടല്‍. ക്രൈസ്തവര്‍ക്ക് നേര്‍ക്ക് അതിക്രമങ്ങള്‍ തുടരുകയാണെന്നും ക്രിസ്ത്യന്‍ ജനതയെ സംരക്ഷിക്കാന്‍ തയ്യാറാണെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിതിന് പിന്നാലെയാണ് നടപടികള്‍ക്ക് പെന്റഗണിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നൈജീരിയന്‍ സര്‍ക്കാര്‍ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടര്‍ന്നും അനുവദിച്ചാല്‍, നൈജീരിയയ്ക്കുള്ള എല്ലാ സഹായങ്ങളും സഹായങ്ങളും യുഎസ്എ ഉടന്‍ നിര്‍ത്തലാക്കും. ‘ഈ ഭീകരമായ അതിക്രമങ്ങള്‍ നടത്തുന്ന ഭീകരവാദികളെ പൂര്‍ണ്ണമായും തുടച്ചുനീക്കാന്‍, ആ രാജ്യത്തേക്ക്’ അമേരിക്ക ‘തോക്കുകളുമായി ഇരച്ചുകയറിയേക്കാം. സാധ്യമായ നടപടികള്‍ക്ക് തയ്യാറെടുക്കാന്‍ നമ്മുടെ യുദ്ധ വകുപ്പിനോട് ഞാന്‍ ഇതിനാല്‍ നിര്‍ദ്ദേശിക്കുന്നു. നമ്മള്‍ ആക്രമിച്ചാല്‍, അത് വേഗത്തിലും, ക്രൂരമായും, മധുരമായും ആയിരിക്കും, തീവ്രവാദികളായ കൊള്ളക്കാര്‍ നമ്മുടെ പ്രിയപ്പെട്ട ക്രിസ്ത്യാനികളെ ആക്രമിക്കുന്നതിന് അതേ നാണയത്തില്‍ തിരിച്ചടിക്കും. മുന്നറിയിപ്പ്: നൈജീരിയന്‍ സര്‍ക്കാര്‍ വേഗത്തില്‍ നീങ്ങുന്നതാണ് നല്ലത്!’

ട്രംപ് ശനിയാഴ്ച സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് ഇങ്ങനെ. ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ വേണ്ടത്ര നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആരോപണം ഇതിനിടെ നൈജീരിയ നിഷേധിച്ചിട്ടുമുണ്ട്.

അതേസമയം 23 കോടിയിലധികം ജനസംഖ്യയുള്ള നൈജീരിയയില്‍ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണങ്ങള്‍ക്ക് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുപോലെ ഇരയായിട്ടുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ അക്രമങ്ങള്‍ക്ക് പല ഘടകങ്ങള്‍ കാരണമാകുന്നുണ്ട്. പരിമിതമായ വിഭവങ്ങളെച്ചൊല്ലിയും സാമുദായികവും വംശീയവുമായ സംഘര്‍ഷങ്ങളും ഇതിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഫ്രിക്കയിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള നൈജീരിയയില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും വലിയതോതില്‍ വിഭജിക്കപ്പെട്ടിട്ടുണ്ട്. ബോക്കോ ഹറാം പോലുള്ള ഭീകരഗ്രൂപ്പുകള്‍ ഇസ്ലാമിക ഭരണത്തിന്റെ ഒരു പതിപ്പ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു, ഇത് രണ്ട് വിശ്വാസങ്ങളെയും പീഡിപ്പിക്കുന്നതിന് കാരണമായി

വെള്ളിയാഴ്ച, ട്രംപ് നൈജീരിയയെ പ്രത്യേക ആശങ്കജനകമായ രാജ്യമായി’ പ്രഖ്യാപിച്ചിരുന്നു, ‘പ്രത്യേകിച്ച് ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ക്ക് ഉത്തരവാദികളായ’ രാജ്യങ്ങള്‍ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ചാര്‍ത്തുന്ന പേരാണ് അത്. ‘നൈജീരിയയില്‍ ക്രിസ്തുമതം നിലനില്‍പ്പിന് ഭീഷണി നേരിടുന്നു’ എന്ന് ട്രംപ് പറയുകയും ചെയ്തു.

Latest Stories

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു