'മസ്‌ക് ഭ്രാന്തനായ മനുഷ്യന്‍; വെളിവില്ലാത്തവനോട് ഇനി സംസാരിക്കാനില്ല'; ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

സുഹൃത്തായ ഇലോണ്‍ മസ്‌കിനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മസ്‌ക് ഭ്രാന്തനായ മനുഷ്യനെന്നാണ് ട്രംമ്പ് വിളിച്ചത്. വെളിവില്ലാത്ത മനുഷ്യനോട് ഇനി സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും അദേഹം വ്യക്തമാക്കി. മസ്‌കുമായി ഫോണ്‍ കോള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് ട്രംപിന്റെ മറുപടി. ഭ്രാന്തനായ ആളെയാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്?’ എന്നായിരുന്നു ട്രംപിന്റെ ചോദ്യം.

എനിക്ക് അയാളോട് സംസാരിക്കാന്‍ പ്രത്യേകിച്ച് താല്‍പ്പര്യമില്ല, മസ്‌കിന് എന്നോട് സംസാരിക്കാന്‍ താല്‍പര്യമുണ്ട്. അയാള്‍ ഭ്രാന്തനായ ഒരു മനുഷ്യനാണെന്നും ട്രംപ് പറഞ്ഞു.
അധികാരത്തിലേറിയ ശേഷം ട്രംപ് രൂപീകരിച്ച കാര്യക്ഷമത വകുപ്പിന്റെ (ഡോജ്) തലവനായിരുന്നു മസ്‌ക്. എന്നാല്‍ ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ എന്ന പേരിലിറങ്ങിയ ധനവിനിയോഗ ബില്ലിന്റെ പേരിലാണ് ഇരുവരും തമ്മില്‍ അകലാന്‍ തുടങ്ങിയത്.

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനും പ്രാദേശിക നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോണ്‍ മസ്‌ക് വിമര്‍ശനമുന്നയിച്ചതിനെതിരെ ഡൊണള്‍ഡ് ട്രംപ് രംഗത്ത് എത്തിയിരുന്നു. ‘മസ്‌കിന്റെ വിമര്‍ശനത്തില്‍ ഞാന്‍ നിരാശനാണ്. മസ്‌ക്കിനെ ഞാന്‍ ധാരാളം സഹായിച്ചിട്ടുണ്ട്. വ്യക്തിപരമായി എന്നെ കുറിച്ച് മോശമായൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാല്‍ വൈകാതെ അതുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്’ ഓവല്‍ ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു. പരസ്പരമുള്ള മികച്ച ബന്ധം തുടരുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുത വാഹനങ്ങള്‍ക്കുള്ള ഉപഭോക്തൃ നികുതി ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്നതിനാലാണ് മസ്‌ക് ഈ ബില്ലിനെ എതിര്‍ക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ഫെഡറല്‍ കമ്മി വര്‍ധിപ്പിക്കുന്നതിനാലാണ് ഈ ബില്ലിനെ എതിര്‍ക്കുന്നതെന്നാണ് വൈദ്യുത വാഹന നിര്‍മാതാക്കളായ ടെസ്ലയുടെ സിഇഒ ആയ മസ്‌ക് പറയുന്നത്. മാധ്യമപ്രവര്‍ത്തകരുമായി ട്രംപ് സംസാരിക്കുന്നതിനിടെ ‘വിജയത്തിനായി നേര്‍ത്ത സുന്ദരമായ ബില്‍’ എന്ന് ഇലോണ്‍ മസ്‌ക് സമൂഹമാധ്യമത്തില്‍ കുറിച്ചു. ‘ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ എന്ന ഈ ബില്ലിന്റെ ഔദ്യോഗിക പേര് സൂചിപ്പിക്കുന്നതായിരുന്നു മസ്‌കിന്റെ കുറിപ്പ്.

Latest Stories

വിവാദങ്ങൾ ഉയർത്തി സിനിമയുടെ ആശയത്തെ വഴിതിരിച്ചുവിടരുത്; ജെഎസ്കെ ആദ്യദിന ഷോ കാണാനെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളോട്

IND vs ENG: 'സിറാജ് മൂന്ന് സിക്സറുകൾ അടിച്ച് മത്സരം ജയിപ്പിക്കുമെന്ന് അദ്ദേഹം കരുതി'; ലോർഡ്‌സ് ടെസ്റ്റിനിടെയിലെ സംഭാഷണം വെളിപ്പെടുത്തി അശ്വിൻ

സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അതീവ ദുഃഖകരമെന്ന് മന്ത്രി വി ശിവൻകുട്ടി, അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം

സ്‌കൂളില്‍ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചത് ചെരുപ്പ് എടുക്കുന്നതിനിടെ; അപകടകാരവസ്ഥയിലായ വൈദ്യുതി ലൈൻ മാറ്റാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ മാറ്റി സ്ഥാപിച്ചില്ല

ആന്ദ്രെ റസ്സൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

'അമേരിക്കയെയും അവരുടെ നായയായ ഇസ്രയേലിനെയും നേരിടാൻ തയാർ '; ആയത്തുള്ള അലി ഖമേനി

1.90 കോടി രൂപ തട്ടിയെന്ന് പരാതി; നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരെ വഞ്ചനാ കുറ്റത്തിന് കേസ്

ചാണകം പുരണ്ട നഖങ്ങളുമായി ദേശീയ അവാർഡ് സ്വീകരിച്ചു, സംഭവിച്ചത് തുറന്നുപറഞ്ഞ് നിത്യ മേനോൻ

വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു

തലാലിന്റെ കുടുംബം ചര്‍ച്ചകളോട് സഹകരിച്ചുതുടങ്ങി; നിമിഷപ്രിയയുടെ മോചനത്തിൽ ശുഭപ്രതീക്ഷയെന്ന് സൂചന