സംസ്‌കാര ചടങ്ങിനായി എത്തിച്ച മൃതദേഹം ശ്വാസമെടുക്കാന്‍ ശ്രമിക്കുന്നതുകണ്ട ഫ്യൂണറല്‍ ഹോമിലെ ജീവനക്കാര്‍ ഞെട്ടി. വൃദ്ധ സദനത്തില്‍ നിന്ന് മരണം സ്ഥിരീകരിച്ച ശേഷം കൊണ്ടുവന്ന 74കാരിയുടെ മൃതദേഹമാണ് ശ്വസിക്കാന്‍ ശ്രമിച്ചത്. രാവിലെ 10ന് എത്തിച്ച മൃതദേഹത്തില്‍ 12 മണിയോടെയാണ് ജീവന്റെ തുടിപ്പ് കണ്ടെത്തുന്നത്.
അമേരിക്കന്‍ സംസ്ഥാനമായ നെബ്രാസ്‌കയിലാണ് സംഭവം നടന്നത്. ഉടന്‍തന്നെ വൃദ്ധയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ആംബുലന്‍സില്‍ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മൃതദേഹം ശ്വാസമെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഫ്യൂണറല്‍ ഹോം അധികൃതര്‍ അവശ്യ സേനയുടെ സഹായം തേടുകയായിരുന്നു.
വയോധിക ശ്വാസമെടുക്കാന്‍ ശ്രമിച്ചതോടെ ഫ്യൂണറല്‍ ഹോം ജീവനക്കാര്‍ സിപിആര്‍ നല്‍കി ജീവന്‍ തിരിച്ചുപിടിക്കാനും ശ്രമിച്ചിരുന്നു. 30 വര്‍ഷത്തിലേറെയായി ഫ്യൂണറല്‍ ഹോം നടത്തുന്നുണ്ടെങ്കിലും ഇത്തരം ഒരു അനുഭവം ആദ്യമായാണെന്ന് ജീവനക്കാര്‍ പറയുന്നു. സംഭവത്തിലെ ദുരൂഹത നീക്കാനായി മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി. സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




