'ഗാസയിലെ സാധാരണ ജനങ്ങളെ ആക്രമിക്കുന്നു, ആവര്‍ത്തിച്ചാൽ നടപടി'; ഹമാസിന് മുന്നറിയിപ്പുമായി അമേരിക്ക

ഹമാസിന് മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത്. ഗാസയിലെ സാധാരണ ജനങ്ങളെ ആക്രമിക്കുന്നുവെന്നുകാട്ടിയാണ് ഹമാസിനെതിരെ അമേരിക്ക മുന്നറിയിപ്പുമായി എത്തിയത്. വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചെന്നും ഇത്തരം അക്രമണങ്ങൾ വെടിനിർത്താൽ കരാർ ലംഘനമായി കണക്കാക്കുമെന്നും അമേരിക്ക അറിയിച്ചു. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ നടപടി ഉണ്ടാകുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.

ജനങ്ങളെ സംരക്ഷിക്കാൻ ഇടപെടും എന്നും അറിയിപ്പിൽ പറയുന്നുണ്ട്. ഇസ്രായേൽ പിൻവാങ്ങിയ ഇടങ്ങളിൽ ഗാസയിൽ വിവിധ ഗാങ്ങുകളും ഹമാസും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇസ്രയേലിന് വേണ്ടി പ്രവർത്തിച്ചവരെന്നു കാട്ടി ഒരുകൂട്ടം ആളുകളെ വെടിവെച്ചു കൊന്ന വിഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിലില്‍ ഗാസയിലെ സുരക്ഷയ്ക്കായി അന്താരാഷ്ട്ര സുരക്ഷാ സേന വരാന്‍ പോവുകയാണ്.

ഈ സുക്ഷാ സേനയെ ഈജിപ്ത് നയിക്കും എന്നാണ് വിവരം. തുർക്കി, ഇന്തോനേഷ്യ, അസർബൈജാൻ എന്നീ രാഷ്ട്രങ്ങളും ഇതിനായി സേനയെ നൽകും. എന്നാൽ യൂറോപ്യൻ, ബ്രിട്ടീഷ് പങ്കാളിത്തം സംയുക്ത സേനയിലുണ്ടായേക്കില്ല. ഡോണൾഡ് ട്രംപ് അവതരിപ്പിച്ച 20 ഇന സമാധാന പദ്ധതിയുടെ അടുത്ത ഘട്ടത്തെ കുറിച്ചുള്ള ചർച്ചകളും തുടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര സുരക്ഷാ സേന പ്രവർത്തനം വിജയകരമായാൽ ഇസ്രയേൽ സേന ഗാസയിൽ നിന്ന് പിൻവാങ്ങുന്നത് പൂർണമാകും.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ