'താരിഫ് നയം ഭരണഘടനാ വിരുദ്ധം, ഏകപക്ഷീയം'; ട്രംപിനെ രൂക്ഷമായി വിമർശിച്ച് യുഎസ് കോടതി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയത്തെ രൂക്ഷമായി വിമർശിച്ച് യുഎസ് കോടതി. യുഎസ് മാൻഹാട്ടനിലെ വ്യാപാര കോടതിയാണ് രൂക്ഷവിമർശനം ഉന്നയിച്ചത്. രാജ്യങ്ങൾക്ക് മേൽ ഉയർന്ന താരിഫുകൾ പ്രഖ്യാപിച്ച ട്രംപിന്റെ നയം ഏകപക്ഷീയമാണെന്ന് കോടതി കുറ്റപ്പെടുത്തി. താരിഫ് നയം ഭരണഘടനാ വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

ട്രംപിന്റെ നടപടികൾ നിയമാനുസൃതമല്ലെന്ന് കണ്ടെത്തിയ കോടതി അത് തടയുകയും ചെയ്തു. ട്രംപ് അധികാരം കൈയിലെടുക്കുന്നുവെന്നും നിയമം അനുശാസിക്കുന്ന അധികാരങ്ങൾക്ക് അപ്പുറത്തേക്ക് കടക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തെ സംരക്ഷിക്കാനുള്ള തീരുമാനങ്ങൾ യുഎസ് കോൺഗ്രസിന്റെ അധികാരം മറികടക്കുന്നതാകരുത് എന്നും കോടതി മുന്നറിയിപ്പ് നൽകി. 1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്റ്റ് നിയമം പ്രസിഡന്റിന് ഒരിക്കലും താരിഫ് ഉയർത്താൻ പരിധിയില്ലാത്ത അധികാരം നൽകുന്നില്ലെന്നും കോടതി വ്യതമാക്കി.

ഗുരുതരമായ സാഹചര്യങ്ങളിൽ സാമ്പത്തിക നടപടിയെടുക്കാൻ ഈ നിയമം മൂലം പ്രസിഡന്റിന് സാധിക്കും. എന്നാൽ താൻ ആഗ്രഹിക്കുന്ന പോലെ താരിഫുകൾ ഉയർത്താൻ ഈ നിയമം അനുവദിക്കുന്നില്ല എന്നും കോടതി വ്യക്തമാക്കി. ഏപ്രില്‍ രണ്ടിനാണ് ലോകരാജ്യങ്ങള്‍ക്കുമേല്‍ താരിഫ് ഏര്‍പ്പെടുത്തിക്കൊണ്ടുളള പ്രഖ്യാപനം ട്രംപ് നടത്തിയത്. 20 ശതമാനം പകരച്ചുങ്കം പ്രതീക്ഷിച്ചിരുന്ന ഇന്ത്യയ്ക്ക് 27 ശതമാനം തീരുവയാണ് അമേരിക്ക ചുമത്തിയത്. ചൈനയ്ക്ക് 34 ശതമാനവും യൂറോപ്യന്‍ യൂണിയന് 20 ശതമാനവും യുകെയ്ക്ക് 10 ശതമാനവും ജപ്പാന് 24 ശതമാനവും തീരുവയായിരുന്നു അന്ന് യുഎസ് പ്രഖ്യാപിച്ചത്. തുടർന്ന് ഇവയെല്ലാം തത്കാലത്തേക്ക് മരവിപ്പിച്ചിരുന്നു.

Latest Stories

തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിന് ചർച്ചകൾ സജീവമാക്കി ടിവികെ; കോൺ​ഗ്രസ് പിന്തുണയ്ക്ക് പിന്നാലെ സിപിഐക്കും സിപിഎമ്മിനും വിജയ് കത്ത് നല്‍കി

'പട നയിച്ചവന്‍ നാട് നയിക്കട്ടെ', വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവ്യശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയ്ക്ക് മെയ്‌ലുകളും ഫെയ്‌സ്ബുക്ക് മുറവിളികളും

ബെംഗളൂരു ഡോഗ് ഷെൽട്ടർ ഹോമിൽ മലയാളി യുവതിയെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

എന്റെ പാർട്ട്ണറെ മറന്ന് സെഞ്ചുറി നേടണമെങ്കിൽ ഞാൻ അത്രയും സെൽഫിഷ് ആകണം, അങ്ങനെ ഒരാളല്ല ഞാൻ: സഞ്ജു സാംസൺ

വിജയ്ക്ക് പിന്തുണ നൽകാമെന്ന് കോൺഗ്രസ്; തമിഴ്നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞാലും രോഹിതിന്റെ ഫോമിന് ഒരു മാറ്റവുമില്ല: സുനിൽ ഗവാസ്കർ

'ഋഷഭ് തന്റെ മികവിലൂടെ എതിർ ടീമുകൾക്ക് പോയിന്റുകൾ വാരി കൊടുക്കുകയാണ്'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

സർക്കാരുണ്ടാക്കാൻ കോൺഗ്രസ്സ് പിന്തുണ വേണം; കെസി വേണുഗോപാലിന് കത്ത് നൽകി വിജയ്

'ഹാർദിക്കിന്റെ മോശം ഫോമിന് കാരണം അവന്റെ അഹങ്കാരമാണ്, ആദ്യം അത് മാറ്റണം'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'ഞങ്ങൾ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല, കൗണ്ടിംഗ് സെന്ററുകൾ ഹൈജാക്ക് ചെയ്തു'; ബിജെപിക്കെതിരെ മമത