കെനിയയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ചെറുവിമാനം തകർന്നു വീണ് 12 മരണം. ക്വാലെ കൗണ്ടിയിലെ സിംബ ഗോളിനി പ്രദേശത്ത് ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഡയാനിയിൽ നിന്ന് കിച്ച്വ ടെംബോയിലേക്കുള്ള യാത്രാമധ്യേയാണ് പ്രാദേശിക സമയം രാവിലെ 8.30 ഓടെ വിമാനം തകർന്നുവീണത്.
5Y-CCA എന്ന വിമാനമാണ് തകർന്നതെന്നു കെനിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. വിനോദസഞ്ചാരകേന്ദ്രമായ ദിയാനിയില്നിന്ന് മറ്റൊരു വിനോദസഞ്ചാരകേന്ദ്രമായ കിച്വ ടെംബോ എന്ന സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
അപകടത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു, മേഖലയിൽ അപകടസമയത്ത് മോശം കാലാവസ്ഥയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.