ആകാശം പിങ്ക് നിറത്തിൽ; ആപത്ത്, അന്യഗ്രഹജീവികള്‍, പറക്കും തളികകള്‍,,,,,; പേടിച്ചു വിറച്ച് ആളുകൾ, കാരണം തക്കാളി കൃഷിയെന്ന് വിശദീകരണം

പ്രകൃതിയിൽ എപ്പോ വേണമെങ്കിലും മാറ്റങ്ങളുണ്ടാകാം. പല മാറ്റങ്ങളും മനുഷ്യരെ അത്ഭുതപ്പെടുത്തുകയും, ചിലതൊക്കെ ആശങ്കയിലാഴ്ത്തുകയും ചെയ്യും. എന്നാൽ മാറ്റങ്ങളെ കൃത്യമായി മനസിലാക്കാതെ ആശങ്കപ്പെടേണ്ട കാര്യമില്ല. അത്തരത്തിൽ പ്രകൃതിയിൽ വന്നമാറ്റം ആളുകളെ പേടിപ്പിച്ച സംഭവമാണ് ഇപ്പോൾ ഇംഗ്ലണ്ടിൽ നിന്നും റിപ്പോർട്ട് ചെയ്തരിക്കുന്നത്.

യോര്‍ക്ക് ഷെയറിന്റെ പടിഞ്ഞാറന്‍ മേഖലയിലായിരുന്നു സംഭവം. പെട്ടെന്നൊരു ദിവസംസൂര്യന്‍ അസ്തമിച്ചതിന് പിന്നാലെ മേഖലയിലെ ആകാശത്തിന് വന്ന നിറം മാറ്റമായിരുന്നു അഭ്യൂഹങ്ങൾക്ക് കാരണം.അസ്തമയത്തിന് ശേഷം ആകാശം പിങ്ക് നിറത്തിലാകുകയായിരുന്നു.

ഈ നിറം മാറ്റത്തെ നോക്കിക്കണ്ട് ആളുകൾഡ നിഗൂഢ തിയറികളുണ്ടാക്കി.പ്രദേശത്തെ ആളുകള്‍ ആശങ്കയോടെയും അത്ഭുതത്തോടെയുമാണ് ആകാശത്തിന്റെ ഈ നിറം മാറ്റത്തെ നോക്കി കണ്ടത്.ആപത്ത്, അന്യഗ്രഹജീവികള്‍, പറക്കും തളികകള്‍ എന്നിങ്ങനെ ചർച്ചകൾ പലതായിരുന്നു. എന്നാൽ സത്യമറിഞ്ഞതോടെ ആളുകൾ ചിരിച്ചു.

നിറം മാറ്റത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം തക്കാളി കൃഷിയാണെന്ന് വിശദമാക്കിയിരിക്കുകയാണ് നിക്ക് ഡെന്‍ഹാം എന്ന യുകെയിലെ വന്‍കിട ഫാമുടമ.തക്കാളി ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനായി ഉപയോഗിച്ച എല്‍ഇഡി ലൈറ്റാണ് നാട്ടുകാരെ ഭീതിയിലാക്കിയത്.ഊര്‍ജ്ജ പ്രതിസന്ധി മൂലം വൈദ്യുതി ഉപയോഗം കുറയ്ക്കാനായി നിക്ക് ഫാമില്‍ ചെയ്ത ടെക്നിക്കായിരുന്നു പിങ്ക് നിറത്തിലെ എല്‍ഇഡി ലൈറ്റുകള്‍.

പകല്‍ വെളിച്ചത്തിന്റെ സ്വാധീനം പരമാവധി ലഭിക്കുന്നതിന് വേണ്ടിയായിരുന്നു പിങ്ക് നിറം ഉപയോഗിച്ചത്. നിക്കിന്റെ ഗ്രീന്‍ഹൌസുകളില്‍ നിന്നുള്ള പിങ്ക് വെളിച്ചം കുറച്ചൊന്നുമല്ല നാട്ടുകാരെ വലച്ചത്. അന്യഗ്രഹ ജീവികളെ പ്രതീക്ഷിച്ച് പേടിച്ചിരുന്ന നാട്ടുകാരോട് നിക്ക് തന്നെയാണ് ലൈറ്റിന് പിന്നിലെ രഹസ്യം വ്യക്തമാക്കിയത്.

ഗ്രീന്‍ഹൌസിന് പുറത്തെ താപനില ഉയരുമ്പോള്‍ ഗ്രീന്‍ ഹൌസിലെ കര്‍ട്ടനുതള്‍ മാറ്റുന്നതാണ് വെളിച്ചം പുറത്ത് വരാന്‍ കാരണമാകുന്നതെന്ന് നിക്ക് വിശദീകരിക്കുന്നു. കഴിഞ്ഞ സെപ്തംബറില്‍ 1 മില്യണ്‍ യൂറോയുടെ വൈദ്യുതി ബില്ല് ലഭിച്ചത് ഇത്തവണ എല്‍ഇഡി ലൈറ്റ് വന്നതിന് പിന്നാലെ വളരെയധികം കുറഞ്ഞുവെന്നും നിക്ക് പറയുന്നു.

ഏതായാലും നിക്കിന്റെ തക്കാളികൃഷി ആളുകളെ കുറച്ചൊന്നുമല്ല പേടിപ്പിച്ചത്.ചില ദിവസങ്ങളിൽ മാത്രം നിറം മാറ്റം കാണുന്നതെങ്നെ എന്ന ചോദ്യത്തിനാണ് കർട്ടനുകൽ മാറുന്നവെന്ന മറുപടി നിക്ക് നൽകിയത്. ഏതായാലും കാര്യം സിംപിളായിരുന്നു. ആളുകൾ അൽപം പേടിച്ചെന്നു മാത്രം.

Latest Stories

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു