അമേരിക്കയില്‍ വന്‍കിട ബാങ്കുകള്‍ കൂപ്പ്കുത്തി വീഴുന്നു; സിലിക്കണ്‍ വാലിക്ക് പിന്നാലെ സിഗ്നേച്ചര്‍ ബാങ്കും തകര്‍ന്നു; ബൈഡന്റെ നിലനില്‍പ്പ് ഭീഷണിയില്‍

അമേരിക്കയില്‍ ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ ബാങ്കും തകര്‍ന്നു. സിലിക്കണ്‍ വാലി ബാങ്കിനു പിന്നാലെ സിഗ്നേച്ചര്‍ ബാങ്കാണ് തകര്‍ച്ചയെ നേരിട്ടത്. ഓഹരിവില ഇടിഞ്ഞതിനു പിന്നാലെ ന്യുയോര്‍ക്ക് ആസ്ഥാനമായ സിഗ്നേച്ചറിന് ഇന്നലെയാണ് പൂട്ടുവീണത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിസിനസ് സ്റ്റാര്‍ട്ടപ്പുകള്‍ക്കു ധനസഹായം നല്‍കുന്ന സിലിക്കണ്‍ വാലി ബാങ്ക് തകര്‍ന്നത്.

2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനുശേഷം ബാങ്കിങ് മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ തകര്‍ച്ചയാണ് അമേരിക്കയില്‍ നടക്കുന്നത്. ആഗോള വ്യാപാരമേഖലയില്‍ ബാങ്ക് ഷെയറുകള്‍ കുത്തനെ ഇടിഞ്ഞു.

48 മണിക്കൂര്‍ കൊണ്ട് സിക്കണ്‍ വാലി ബാങ്ക് ഷെയറുകള്‍ കുത്തനെ ഇടിഞ്ഞതോടെയാണ് ബാങ്ക് തകര്‍ച്ച നേരിട്ടത്. യുഎസ് ബോണ്ടുകളിലായിരുന്നു സിലിക്കണ്‍ വാലി നിക്ഷേപം നടത്തിയിരുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിനു ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ വര്‍ഷം മുതല്‍ പലിശ നിരക്ക് ഉയര്‍ത്തിയതോടെ ബോണ്ടുകളുടെ മൂല്യം കുത്തനെ ഇടിഞ്ഞു. കോവിഡ് വ്യാപനത്തോടെ സ്റ്റാര്‍ട്ടപ്പുകളിലുള്ള ഫണ്ടിങ്ങും കുറഞ്ഞു. ഇതോടെ പലരും നിക്ഷേപം പിന്‍വലിച്ചു.

അതേസമയം, ബാങ്കുകള്‍ അടച്ചുപൂട്ടിയാലും നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ലെന്ന് യു.എസ് ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കി. നാളെ മുതല്‍ നിക്ഷേപകരുടെ മൂഴുവന്‍ തുകയും തിരിച്ചുനല്‍കാന്‍ നടപടി സ്വീകരിക്കും. ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, ട്രഷറി എന്നിവയ്ക്ക് ഫെഡറല്‍ റിസര്‍വ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി.

നിക്ഷേപകരെ സഹായിക്കാന്‍ ബാങ്കുകള്‍ക്ക് അധിക പണം ലഭ്യമാക്കും. ബാങ്കുകള്‍ അടിക്കടി തകരുന്നത് പ്രസിഡന്റ് ജോ ബൈഡന്റെ പിടിപ്പുകേടാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങണമെന്ന് ചില സംഘടനക ആഹ്വാനം ചെയ്തിട്ടുണ്ട്. ബൈഡന്റെ കസേരയിളക്കുന്നതാണ് പുതിയ തകര്‍ച്ചയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'