ലോകത്തെ അമ്പരപ്പിച്ച് ശാസ്ത്രലോകം; സമുദ്രത്തിനടിയില്‍ മറഞ്ഞിരിക്കുന്നത് കൂറ്റന്‍ ശുദ്ധജല തടാകം

പ്രകൃതിയിലെ അപൂര്‍വ്വ പ്രതിഭാസം കണ്ടെത്തി ശാസ്ത്രലോകം. ലോകത്തെ വിസ്മയിപ്പിച്ച് സമുദ്രത്തിനടിയില്‍ ശുദ്ധജല തടാകം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. അമേരിക്കന്‍ തീരത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് ശുദ്ധജലം കണ്ടെത്തിയത്. പോറസ് എന്നയിനം പാറകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് ഈ ശുദ്ധജല ശേഖരമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

വടക്കു കിഴക്കന്‍ യുഎസിന്റെ തീരം മുഴുവന്‍ നീണ്ടു കിടക്കുന്ന രീതിയിലുള്ള വലുപ്പം ഈ ശുദ്ധജല ശേഖരത്തിനുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാരുടെ വിലയിരുത്തല്‍. 1970 മുതല്‍ സമുദ്രാന്തര്‍ഭാഗത്തെ ഈ തടാകം സംബന്ധിച്ചുള്ള അനുമാനങ്ങള്‍ ശാസ്ത്രലോകത്ത് സജീവമാണെങ്കിലും ഇത് സംബന്ധിച്ച് കണ്ടെത്തലും സ്ഥിരീകരണവും ഇത് ആദ്യമായാണ്.

ഈ മേഖലയില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിലായി സമുദ്രത്തിനടിയില്‍ ശുദ്ധജല ശേഖരമുണ്ടെന്ന് മാത്രമായിരുന്നു ശാസ്ത്രലോകം കരുതിയത്. എന്നാല്‍ ഇപ്പോഴത്തെ കണ്ടെത്തല്‍ വലിയൊരു അത്ഭുതം എന്നാണ് ഗവേഷക സംഘം പറയുന്നത്.

കൊളംബിയ സര്‍വകലാശാലയിലെ സമുദ്ര ഭൗമ ഗവേഷകന്‍ ക്ലോ ഗസ്റ്റാഫ്‌സണും സംഘവുമാണ് ഈ പ്രതിഭാസം കണ്ടെത്തിയതിന് പിന്നില്‍. ന്യൂജേഴ്‌സിയില്‍ നിന്ന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന മാര്‍ത്താസ് വൈന്‍യാര്‍ഡ് എന്ന ദ്വീപില്‍ നിന്നാണ് ഗവേഷണമാരംഭിച്ചത്. 2015 ലാണ് ഇവര്‍ ശുദ്ധജല തടാകത്തെ അന്വേഷിച്ചുള്ള പഠനത്തിനു തുടക്കമിട്ടത്. 1970 കളിലെ പഠനത്തിന്റെ വിശദാംശങ്ങളുടെ പിനന്‍ബലത്തിലാണ് ഗവേഷണം നടത്തിയത്. മാര്‍ക്കസ് ജി ലാങ്‌സേത്ത് എന്ന കപ്പല്‍ ആയിരുന്നു ഗവേഷണം നടത്താനായി ഉപയോഗിച്ചത്.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്