ഗർഭിണിയാകുന്ന സ്‌കൂൾ വിദ്യാർഥിനികൾക്ക് ഒരു ലക്ഷം രൂപ; വിചിത്ര പ്രഖ്യാപനവുമായി റഷ്യ

ഗർഭിണിയാകുന്ന സ്‌കൂൾ വിദ്യാർഥിനികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് റഷ്യ. വിദ്യാർഥിനികൾക്ക് പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ആയി ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലമെന്ന വിചിത്ര പ്രഖ്യാപനമാണ് റഷ്യ നടത്തിയിരിക്കുന്നത്. രാജ്യത്ത് ജനസംഖ്യ കുറയുന്നതിന്റെ ഭാഗമായാണ് വിചിത്ര നയം കൊണ്ടുവരുന്നത്. റഷ്യയിലെ 10 പ്രവിശ്യകളിൽ നയം നടപ്പിൽ വന്നു.

ജനസംഖ്യാവർധനയ്ക്കായി എന്തു വഴിയും സ്വീകരിക്കാനൊരുക്കമാണെന്ന് മാർച്ചിൽ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ചിരുന്നു. അന്ന് മുതിർന്ന സ്ത്രീകൾക്കായി വാഗ്ദാനങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ വാഗ്ദാനങ്ങൾ സ്‌കൂൾ വിദ്യാർഥിനികൾക്കും ബാധകമാക്കിയതോടെ കടുത്ത വിമർശനവും ഉയരുന്നുണ്ട്. ജനസംഖ്യ കുറഞ്ഞതോടെ ഗർഭഛിദ്രത്തിനും റഷ്യയിൽ വിലക്കുണ്ട്.

2023ലെ കണക്കനുസരിച്ച് റഷ്യയിലെ സ്ത്രീകളുടെ പ്രത്യുൽപാദന നിരക്ക് 1.41 ആണ്. നിലവിലെ ജനസംഖ്യ പിടിച്ചുനിർത്തണമെങ്കിൽ അത് 2.05 എങ്കിലും ആയി ഉയർത്തണം. റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ 2.5 ലക്ഷത്തിലധികം പട്ടാളക്കാർ മരിച്ചെന്നാണ് കണക്ക്. നാടുവിട്ടുപോയവർ ആയിരക്കണക്കിനു വരും. ഇതെല്ലാം കൂടി കണക്കിലെടുക്കുമ്പോൾ റഷ്യയിലെ ജനസംഖ്യയുടെ കണക്കിൽ ഇനിയും കുറവുണ്ടാകും.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം