ആണവ ഭീഷണിയുമായി പുടിന്‍; ആയുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്‍ക്ക് നിര്‍ദ്ദേശം

ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ആണവ പ്രതിരോധ സേനയ്ക്കാണ് പുടിന്‍ നിര്‍ദ്ദേശം നല്‍കിയത്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ പുടിന്‍ നാറ്റോ പ്രകോപിപ്പിക്കുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. നാറ്റോ ഉക്രൈന്‍ ധാരണ മുന്നില്‍ കണ്ടാണ് പുടിന്റെ ഈ പുതിയ നീക്കം.

അതേസമയം, റഷ്യയുമായി താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. ബെലാറൂസില്‍ വെച്ച് ചര്‍ച്ച നടക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

ഉക്രൈനില്‍ നാലാംദിവസവും ശക്തമായ ആക്രമണം തുടരുകയാണ്. കീവിലും റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹര്‍കീവിലും പോരാട്ടം കനക്കുന്നു. റഷ്യന്‍ അതിര്‍ത്തിയില്‍നിന്ന് 40 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഹര്‍കീവിലാണ് യുദ്ധം ശക്തമായിരിക്കുന്നത്.

ഇവിടെ ചെറുസംഘങ്ങളായെത്തിയ റഷ്യന്‍ സൈന്യം ശക്തമായ പ്രതിരോധമാണ് നേരിടുന്നത്. യുക്രെയ്ന്‍ സൈന്യത്തിനൊപ്പം ആയുധങ്ങളുമേന്തി സാധാരണ പൗരന്‍മാരും ഇറങ്ങിയതോടെ പലയിടത്തും തെരുവുയുദ്ധമാണ്.

അതേസമയം, റഷ്യന്‍ അധിനിവേശം തടയാന്‍ ഉക്രൈന് ആയുധ പിന്തുണ നല്‍കുമെന്ന് കൂടുതല്‍ രാജ്യങ്ങളറിയിച്ചു. യുക്രൈന് ആയുധങ്ങളെത്തിക്കുമെന്ന് ഓസ്‌ട്രേലിയ അറിയിച്ചു. ബെല്‍ജിയവും ജര്‍മനിയും കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു

Latest Stories

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ