പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്(78) അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് യുഎഇയില്‍ ചികിത്സയിലായിരുന്നു
2001 മുതല്‍ 2008 വരെ പാകിസ്ഥാന്‍ പ്രസിഡന്റായിരുന്നു. ദീര്‍ഘകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

1943 ആഗസ്റ്റ് 11 ഡല്‍ഹിയിലാണ് മുഷറഫ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം കറാച്ചിയിലെ സെന്റ് പാട്രിക് ഹൈസ്‌കൂളില്‍ പൂര്‍ത്തീകരിച്ചു. ലാഹോറിലെ ഫോര്‍മാന്‍ കോളജിലായിരുന്നു ഉന്നതവിദ്യാഭ്യാസം. 1961 ഏപ്രില്‍ 19നാണ് പാകിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗമാവുന്നത്. സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിന്റെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1965,1971 യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു.1998ലാണ് ജനറല്‍ റാങ്കിലേക്ക് ഉയര്‍ന്നത്. പിന്നീട് പാകിസ്ഥാന്‍ സൈനികമേധാവിയായി.

പാക് സൈനിക മേധാവിയായിരുന്ന പര്‍വേസ് മുഷറഫ് 1999 ഒക്ടോബര്‍ 12നു നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2008 ഓഗസ്റ്റ് എട്ടിനാണ് അദ്ദേഹം അധികാരം ഒഴിഞ്ഞത്. പിന്നീട് വിദേശത്തേക്ക് പോവുകയായിരുന്നു. നാല് വര്‍ഷം വിദേശത്ത് താമസിച്ച മുഷറഫ് 2013 മാര്‍ച്ച് മാസത്തില്‍ പാകിസ്ഥാനിലേക്ക് തിരിച്ചെത്തി.

പിന്നീടുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നു ശ്രമമെങ്കിലും രണ്ട് മണ്ഡലങ്ങളില്‍ സമര്‍പ്പിച്ച പത്രികകളും തള്ളപ്പെട്ടതോടെ ഈ നീക്കം ഫലം കണ്ടില്ല.2007 ല്‍ പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഘട്ടത്തില്‍ ജഡ്ജിമാരെ തടവില്‍ പാര്‍പ്പിച്ചെന്ന കുറ്റത്തിന് 2013 ഏപ്രില്‍ മാസത്തില്‍ അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ജൂണില്‍ പര്‍വേഷ് മുഷറഫ് മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കുടുംബം ആരോപണം നിഷേധിക്കുകയായിരുന്നു.

Latest Stories

സച്ചിന്റെയും ദ്രാവിഡിന്റെയും ബാറ്റിംഗ് ശൈലി നോക്കി പഠിക്കാനാണ് സഞ്ജുവിനോട് ഞാൻ പറഞ്ഞത്: സാംസൺ വിശ്വനാഥ്

'ഒരു മകന്റെ ഏറ്റവും വലിയ സ്വപ്നം'; പിതാവിന് ജേഴ്സിയും മെഡലും നൽകി ആദരിച്ച് ശിവം ദുബെ

സഞ്ജു അന്ന് എന്നോട് പറഞ്ഞ ആ ഒരു കാര്യത്തിൽ നിന്ന് എനിക്ക് മനസിലായി എന്തുകൊണ്ടാണ് അവൻ എല്ലാവർക്കും പ്രിയപെട്ടവനായതെന്ന്: സൂര്യകുമാർ യാദവ്

'മൊജ്തബ ഖമനയി സുഖമായിരിക്കുന്നു'; പരിക്കേറ്റെന്ന വാർത്തകളോട് പ്രതികരിച്ച് യൂസഫ് പെസെഷ്കിയാൻ

'പാണ്ഡ്യയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥൻ', വെസ്റ്റ് ഇൻഡീസിൽ വെച്ച് കിട്ടിയത് വമ്പൻ പണി; കളി കാര്യമായപ്പോൾ താരം ഞെട്ടിയ കഥ

ഇറാന് പിന്തുണയുമായി ഉത്തര കൊറിയ; യുഎസിനെയും ഇസ്രയേലിനെയും ഉന്നമിട്ട് വിമർശനം

'ഇന്ത്യ എല്ലാ ടീമുകളെയും വിളിച്ച് വരുത്തും, എന്നിട്ട് നാണംകെടുത്തി തോൽപ്പിക്കും'; താരങ്ങളുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി മുൻ പാക് താരം

ഫുക്കറ്റിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പൊട്ടി അപകടം; വീല്‍ ഊരിത്തെറിച്ച് തെന്നി നീങ്ങി, ഹാര്‍ഡ് ലാന്‍ഡിങ്ങില്‍ തെന്നി മാറി ദുരന്തം; ആര്‍ക്കും പരിക്കില്ല

ഹോര്‍മൂസില്‍ ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് നേര്‍ക്ക് ആക്രമണം; കപ്പലിന് തീപിടിച്ചു

വീട്ടുകാർ പ്രണയം എതിർത്തു, കാമുകനുമായി കേരളത്തിലെത്തിയ വൈറൽ താരം മൊണാലിസ വിവാഹിതയാകുന്നു