'പാകിസ്ഥാൻ  ഇന്ത്യയുമായി യുദ്ധത്തിന് തുടക്കമിടില്ല'; ഇമ്രാൻഖാൻ

പാകിസ്ഥാൻ ഒരിക്കലും ഇന്ത്യയുമായി യുദ്ധത്തിന് തുടക്കമിടില്ലെന്ന് ഇമ്രാൻഖാൻ. കശ്മീർ വിഷയത്തിൽ ഇരുരാജ്യങ്ങളുമായി യുദ്ധസമാന സാഹചര്യം നില നിൽക്കുന്നതിനിടെയാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന. ആണവയുദ്ധത്തിനു വരെ സജ്ജമാണെന്നായിരുന്നു കഴിഞ്ഞദിവസം വരെ ഇമ്രാൻഖാൻ അവകാശപ്പെട്ടിരുന്നത്.

‘‘ഞങ്ങൾ ഒരിക്കലും ഒരു യുദ്ധത്തിന് തുടക്കമിടില്ല. പാകിസ്ഥാനും ഇന്ത്യയും ആണവശക്തികളാണ്. സംഘർഷം മൂർച്ഛിച്ച് യുദ്ധത്തിലേക്കു പോയാൽ ലോകത്തിനാകെ അത് ദോഷംചെയ്യും’’ -ലഹോറിൽ ഗവർണറുടെ വസതിയിൽ സിഖ് വിഭാഗത്തെ അഭിസംബോധന ചെയ്യവേ ഇമ്രാൻ പറഞ്ഞു.

‘‘യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ഇന്ത്യയോട് പറയാൻ ആഗ്രഹിക്കുകയാണ്. അതിൽ വിജയിക്കുന്നവർക്കും നഷ്ടപ്പെടാൻ ഒരുപാടുണ്ടാവും. ഒട്ടനവധി പുതിയ പ്രശ്നങ്ങൾ ഉടലെടുക്കാനും അത് കാരണമാവും’’ -ഇമ്രാൻ കൂട്ടിച്ചേർത്തു.

പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരർ 2016 ജനുവരിയിൽ പഠാൻകോട്ട് വ്യോമത്താവളത്തിൽ ഭീകരാക്രമണം നടത്തിയശേഷം ഇന്ത്യ പാകിസ്ഥാനുമായി അകൽച്ചയിലാണ്. ഭീകരപ്രവർത്തനം അവസാനിപ്പിച്ചാൽ മാത്രമേ പാകിസ്ഥാനുമായി ചർച്ചയ്ക്കു പോലും തയ്യാറാവൂ എന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. ഈ വർഷം ആദ്യം കശ്മീരിലെ പുൽവാമയിൽ ജയ്ഷെ മുഹമ്മദ് ഭീകരൻ നടത്തിയ ചാവേറാക്രമണത്തിൽ 40 സി.ആർ.പി.എഫ്. ഭടന്മാർ കൊല്ലപ്പെടുക കൂടി ചെയ്തതോടെ ബന്ധം കൂടുതൽ വഷളാവുകയും ചെയ്തു. അതിനിടയിലാണ് കശ്മീരിന്റെ പ്രത്യേകപദവി ഇന്ത്യ എടുത്തുകളഞ്ഞതിൽ പ്രതിഷേധിച്ച് പാകിസ്ഥാൻ ഇന്ത്യയുമായി കൂടുതൽ അകന്നത്‌.

Latest Stories

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”

രണ്ടാം ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി, ജാമ്യം കര്‍ശന ഉപാധികളോടെ

'നടിയെ ആക്രമിച്ച കേസിൽ അടൂരിന്റെ പ്രതികരണം നിരുത്തരവാദിത്തപരം, എതിരാളികൾക്ക് അടിക്കാൻ ഒരു വടി കൊടുത്തത് പോലെ'; കെ മുരളീധരൻ

സർവകലാശാലകളിലെ വിസി നിയമന തർക്കത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് ഗവർണർ; മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയം

'ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട്, തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്'; സുരേഷ്‌ ഗോപി വോട്ട് ചെയ്തത് ചട്ടവിരുദ്ധമായി, തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് വിഎസ് സുനില്‍കുമാര്‍

സവർക്കർ പുരസ്കാരം തരൂരിന്, അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ്; അവാർഡ് സ്വീകരിക്കില്ലെന്ന് നിലപാടറിയിച്ച് തരൂരിന്റെ ഓഫീസ്

'ദിലീപും സംഘവും നടത്തുന്ന സൈബർ ആക്രമണവും കൊലവിളിയും ഞാൻ ശരിയായിരുന്നു എന്ന് തെളിയിക്കുകയാണ്, തളരാൻ ഉദ്ദേശിക്കുന്നില്ല'; അതിജീവിതയുടെ അഭിഭാഷക ടി ബി മിനി

ശബരിമല സ്വർണക്കൊള്ളയിലെ വെളിപ്പെടുത്തൽ; ലഭിച്ച വിവരങ്ങള്‍ എസ്‌ഐടിക്ക് മുന്നില്‍ മൊഴിയായി നല്‍കുമെന്ന് രമേശ് ചെന്നിത്തല