അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക മേജര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലില്‍ വധിച്ചത് താലിബാന്‍

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മിന്നലാക്രമണത്തിനിടെ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക മേജര്‍ കൊല്ലപ്പെട്ടു. പാകിസ്താന്‍ സൈനികനായ മേജര്‍ മോയിസ് അബ്ബാസ് ഷായാണ് കൊല്ലപ്പെട്ടത്. ഖൈബര്‍ പഖ്തൂണ്‍ക്വായില്‍ തെഹ്റീക്-ഇ-താലിബാന്‍ (ടിടിപി) തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് മരണം.

11 തീവ്രവാദികള്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ രണ്ട് പാക് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി സൈന്യം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. പാകിസ്താനിലെ തെക്കന്‍ വെസിരിസ്താന്‍ ജില്ലയിലാണ് സൈന്യം തീവ്രവാദികളുമായി ഏറ്റുമുട്ടിയത്.

2019-ല്‍ ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തടഞ്ഞത് അഭിനന്ദന്‍ ഉള്‍പ്പെടെയുള്ള വ്യോമസേനാ സംഘമാണ്. ഇതിനിടെ മിഗ് വിമാനം തകര്‍ന്നാണ് അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലകപ്പെട്ടത്. സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് രണ്ടു ദിവസത്തിനുള്ളില്‍ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയിരുന്നു. 2022ല്‍ വീരചക്ര നല്‍കി രാജ്യം അഭിനന്ദന്‍ വര്‍ധമാന്‍ ആദരിച്ചു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ