ഹിന്ദുക്കള്‍ എല്ലാവരും ഗോമൂത്രം കുടിക്കുന്നവരാണെന്ന പ്രസ്താവനയില്‍ പുലിവാല്‍ പിടിച്ച മന്ത്രിയെ പാകിസ്ഥാന്‍ പുറത്താക്കി

പാക് മന്ത്രിയും തെഹ്രീക് ഇ ഇന്‍സാഫ് നേതാവുമായ ഫയാസുല്‍ ഹസന്‍ ചൗഹാനെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രി പദവിയില്‍ നിന്ന് പുറത്താക്കി. പഞ്ചാബ് സാംസ്‌കാരിക മന്ത്രിയായിരുന്ന ഫയാസുല്‍ ഹസന്‍ ചൗഹാന്‍ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ രാജി വെയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് നാടകീയമായി പാര്‍ട്ടി മന്ത്രിയെ പുറത്താക്കിയെന്ന് അറിയിച്ചത്.

അതേസമയം ഫയാസുല്‍ ഹസന്‍ ചൗഹാന്‍ മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദാറിന് രാജി നല്‍കിയെന്നാണ് ഡോ. ഷഹബാസ് ഗില്‍ അറിയിച്ചത്. സംഭവം വിവാദമായതോടെ ഫയാസുല്‍ ഹസന്‍ ചൗഹാന്‍ മാപ്പ് പറഞ്ഞിരുന്നു. പക്ഷേ വിവിധ കോണുകളില്‍ പ്രതിഷേധം ശക്തമായതോടെ അദ്ദേഹത്തിന് സ്ഥാനനഷ്ടം സംഭവിക്കുകയായിരുന്നു.

ഹിന്ദുക്കള്‍ എല്ലാവരും ഗോമൂത്രം കുടിക്കുന്നവരാണെന്ന് പാക് മന്ത്രിയും തെഹ്രീക് ഇ ഇന്‍സാഫ് നേതാവുമായ ഫയാസുല്‍ ഹസന്‍ ചൗഹാന്‍ കഴിഞ്ഞ മാസത്തെ പത്രസമ്മേളനത്തിലാണ് പറഞ്ഞത്. ഇതിനെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

തങ്ങള്‍ മുസ്ലിങ്ങളാണ്. മൗലാനാ അലിയുടെ ധൈര്യത്തിന്റെ കൊടിയാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ആ കൊടി ഹിന്ദുക്കള്‍ക്ക് ഇല്ല. അതു കൊണ്ട് തങ്ങളേക്കാള്‍ കരുത്ത് ഉണ്ടെന്ന് കരുതി പ്രവര്‍ത്തിക്കേണ്ട. ഹിന്ദുക്കള്‍ വിഗ്രഹാരാധകരാണെന്നും ചൗഹാന്‍ പറഞ്ഞിരുന്നു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തിയിലെ പ്രശ്നങ്ങളുടെ സാഹചര്യത്തിലാണ് ചൗഹാന്‍ ഈ പരാമര്‍ശം നടത്തിയത്. പാകിസ്ഥാന് വേണ്ടി ഇവിടുത്തെ ഹിന്ദുക്കളും ത്യാഗം സഹിച്ചിട്ടുണ്ട്. വേറെ ഒരാളുടെ മതത്തെ പരിഹസിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ചൗഹാനെ വിമര്‍ശിച്ചു കൊണ്ട് മനുഷ്യാവകാശ മന്ത്രി ഷിരീന്‍ മസാരി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നല്‍കുന്നത് സഹിഷ്ണുതയുടെ സന്ദേശമാണ്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള പരാമര്‍ശം അനുവദിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്