ഒമൈക്രോണ്‍; വരാനിരിക്കുന്നത് കോവിഡ് സുനാമി എന്ന് ലോകാരോഗ്യ സംഘടന

ഒമൈക്രോണ്‍ വ്യാപനത്തില്‍ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ലോകം മുഴുവന്‍ കോവിഡ് സുനാമിയിലേക്ക് നീങ്ങുകയാണെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഡാനം പറഞ്ഞു. ഒമൈക്രാണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി വലുതാണ് എന്നും അദ്ദേഹം അറിയിച്ചു.

രണ്ട് വകഭേദങ്ങളും കാരണം രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നും പല രാജ്യങ്ങളിലെയും ആരോഗ്യ സംവിധാനങ്ങള്‍ പ്രതിസന്ധിയില്‍ ആകുമെന്നും ടെഡ്രോസ് അഡാനം വ്യക്തമാക്കി. ഒമൈക്രോണ്‍ വകഭേദം വാക്‌സിന്‍ എടുത്തവരെയും ഒരിക്കല്‍ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. വാക്‌സിന്‍ എടുക്കാത്തവരില്‍ മരണനിരക്ക് കൂടുമെന്നും ടെഡ്രോസ് അഡാനം പറഞ്ഞു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം ഇതുവരെ ഉള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കില്‍ എത്തിയിരിക്കുകയാണ്. ഫ്രാന്‍സില്‍ ഇന്നലെ മാത്രം രണ്ടു ലക്ഷം പേര്‍ രോഗബാധിതരായി. ഒമൈക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. വരുംദിവസങ്ങളിലെ രോഗികളുടെ എണ്ണം അടിസ്ഥാനമാക്കിയായിരിക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍.

കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റ് രാജ്യങ്ങളിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. വാക്സിന്റെ തുല്യവിതരണം എല്ലാ രാജ്യങ്ങളിലും ഉറപ്പാക്കാനാവാതിരുന്നത് വെല്ലുവിളിയായെന്ന് ടെഡ്രോസ് അഡാനം ചൂണ്ടിക്കാട്ടി. എല്ലാ രാജ്യത്തും ആകെ ജനസംഖ്യയുടെ 70 ശതമാനം എങ്കിലും മുഴുവന്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കണം. അതാണ് 2022ലെ വെല്ലുവിളിയെന്നും അദ്ദേഹംപറഞ്ഞു. വാക്സിനേഷന് എതിരായ പ്രചാരണങ്ങളെ ചെറുക്കേണ്ടത് അത്യാവശ്യമാണ് എന്നും ടെഡ്രോസ് അഡാനം പറഞ്ഞു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി