സമാധാന കരാർ ഫലം കണ്ടു; അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു, ബാരലിന് 114 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില 78.66 ഡോളറായി

അമേരിക്ക – ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ എത്തിയതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 78.66 ഡോളറായി. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 75.81 ഡോളറിലുമെത്തി. യുദ്ധകാലത്ത് 114 ഡോളർ വരെ ഉയർന്ന ഇടത്ത് നിന്നാണ് വില 75 ഡോളറിലേക്ക് താഴുന്നത്.

ഇറാൻ പെരുമാറിയില്ലെങ്കിൽ വീണ്ടും ആക്രമിക്കുമെന്ന് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് വില നേരിയ തോതിൽ ഉയർന്നെങ്കിലും കരാർ ഒപ്പുവെച്ചെന്ന് വ്യക്തമായതോടെ വില കുത്തനെ ഇടിയുകയായിരുന്നു. യുഎസും ഇറാനും ഒപ്പുവെച്ച 14 ഇന ധാരണാപത്രം അനുസരിച്ച് ഇരുരാജ്യങ്ങളും തമ്മിൽ 60 ദിവസത്തെ ചർച്ചാ കാലാവധി ഉണ്ടാകും.

ഈ സമയത്ത് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നികുതികളില്ലാതെ ഇറാൻ അനുവദിക്കും. 30 ദിവസത്തിനുള്ളിൽ ഈ പാതയിലൂടെയുള്ള എണ്ണ-വാതക ഗതാഗതം പൂർണ്ണ ശേഷിയിൽ പുനഃസ്ഥാപിക്കാനാണ് കരാർ ലക്ഷ്യമിടുന്നത്. എണ്ണ വിപണി സജീവമാകുന്നതോടെ ക്ഷാമം മാറും.

Latest Stories

'വർഗീയ പ്രചാരണം നടത്തിയതിന് കേസ് എടുക്കണം'; ടിനി ടോമിനെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

രാഹുൽ ഗാന്ധിയുടെ മനസ്സിൽ ഇപ്പോഴും സവർണബോധം; പിണറായിയെ കെട്ടിപ്പിടിക്കില്ലെന്ന് പറഞ്ഞതും മോദിയെ കെട്ടിപിടിക്കുന്നതും അതുകൊണ്ട് : എകെ ബാലൻ

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം; മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ പ്രതികൾക്ക് നോട്ടീസ്

'പുതിയ അണക്കെട്ട് അനുവദിക്കില്ല'; മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

'പിഎം ശ്രീ നടപ്പാക്കിയാൽ അത് കുഞ്ഞുങ്ങൾക്ക് ഉപകരിക്കും, രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടെങ്കിൽ എൽഡിഎഫും യുഡിഎഫും തീർക്കട്ടെ’; സുരേഷ് ഗോപി

വീണ്ടും ശക്തിയാർജ്ജിച്ച് കാലവര്‍ഷം; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അവയവക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് ഇഡിയുടെ വ്യാപക റെയ്ഡ്; നിരവധി രേഖകൾ പിടിച്ചെടുത്തു

'എന്നെക്കുറിച്ച് എൻ്റെ വീട്ടിൽ വന്നു നിന്ന് കണ്ടത് പോലെ, എനിക്ക് കള്ളൊഴിച്ചു തന്നത് പോലെ പോസ്‌റ്റ് ഇടുമ്പോ ഞാനും ഒരു പരസ്യം കൊടുക്കണമല്ലോ'; യൂട്യൂബ് വ്ലോഗർക്കെതിരെ നടി ലക്ഷ്‌മിപ്രിയ

യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റ് നാളെ; മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരിപ്പിക്കും

'യുഡിഎഫ് സർക്കാരിന് സംഘപരിവാർ വിധേയത്വം, വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി'; വിമർശിച്ച് പ്രതിപക്ഷ നേതാവ്