ഇറാനുമായി ചര്‍ച്ചയ്ക്കില്ല, സഹായങ്ങളും നല്‍കില്ല; ആണവ കരാറില്‍ നിലപാട് വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്

ഇറാനുമായി ആണവ കരാറുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ സിവിലിയന്‍ ആണവോര്‍ജ പദ്ധതിയെ പിന്തുണക്കുന്നതിനായി 30 ബില്യണ്‍ ഡോളര്‍ വരെ സഹായം ലഭ്യമാക്കാനുള്ള പദ്ധതി ട്രംപ് ഭരണകൂടം സ്വകാര്യമായി മുന്നോട്ടുവച്ചതായി അമേരിക്കന്‍ മാധ്യമം സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

തന്റെ ഭരണകൂടം ഇറാനുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയോ ഒരു തരത്തിലുള്ള സഹായം വാഗ്ദാനം ചെയ്യുകയോ ഇല്ലെന്ന് ട്രംപ് വ്യക്തമാക്കി. താന്‍ ഇറാനുമായി സംസാരിക്കുന്നില്ല. തങ്ങള്‍ അവര്‍ക്ക് ഒന്നും വാഗ്ദാനം ചെയ്യുന്നുമില്ലെന്ന് ട്രംപ് പറഞ്ഞു. തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ട്രംപ് ഇറാന്റെ ആണവ കേന്ദ്രങ്ങളെ അമേരിക്ക പൂര്‍ണ്ണമായും ഇല്ലാതാക്കിയാതായി ആവര്‍ത്തിച്ചു.

ആണവോര്‍ജ പദ്ധതിയ്ക്ക് ട്രംപ് ഭരമകൂടം ധനസഹായം മുന്നോട്ടുവച്ചതായുള്ള പ്രചരണം വ്യാജ വാര്‍ത്തകള്‍ എന്ന് വിശേഷിപ്പിക്കുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള ബാക്ക്ചാനല്‍ ശ്രമങ്ങളുടെ ഭാഗമായി ട്രംപ് ഭരണകൂടത്തിലെ അംഗങ്ങള്‍ ഇറാന് സാമ്പത്തിക സഹായവും സാങ്കേതിക പിന്തുണയും നല്‍കുന്നതിനുള്ള ഓപ്ഷനുകള്‍ പരിഗണിച്ചിരുന്നു.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം