ഫേസ്ബുക്ക്, ഇൻസ്റ്റ, യൂട്യൂബ് എക്‌സ് ഉൾപ്പെടെയുള്ള 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിച്ച് നേപ്പാൾ

26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിച്ച് നേപ്പാൾ സർക്കാർ. ഫേസ്ബുക്ക്, എക്‌സ്, യൂട്യൂബ് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് നിരോധിച്ചത്. നിശ്ചിത സമയത്തിനുള്ളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്തതിനാലാണ് കെപി ശർമ ഒലി സർക്കാർ കടുത്ത തീരുമാനത്തിലേക്ക് കടന്നത്.

നേപ്പാൾ സർക്കാർ നൽകിയ സമയപരിധി ഓഗസ്റ്റ് 28ന് അവസാനിച്ചിരുന്നു. തുടർന്ന് ഒരാഴ്ച‌ത്തെ സമയം കൂടി നീട്ടി നൽകിയെങ്കിലും സോഷ്യൽമീഡിയ കമ്പനികൾ രജിസ്ട്രേഷൻ പൂർത്തിയാക്കിയിരുന്നില്ല. രജിസ്റ്റർ ചെയ്യാത്ത എല്ലാ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളും രജിസ്റ്റർ ചെയ്യുന്നതുവരെ പ്രവർത്തനരഹിതമായിരിക്കും.

ബുധനാഴ്‌ച സമയപരിധി അവസാനിച്ചതോടെ വ്യാഴാഴ്‌ച ഐടി മന്ത്രാലയത്തിൽ ചേർന്ന യോഗത്തിൽ നിരോധനം നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം തീരുമാനത്തിന് എതിരെ വിമർശനവും ഉയർന്നിരിക്കയാണ്. നേപ്പാളിന്റെ ജനാധിപത്യ പ്രതിച്ഛായയെ തകർക്കുന്നതാണ് നിരോധനമെന്നാണ് വിമർശനം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ