നരേന്ദ്ര മോദി ലോകത്തെ ഏറ്റവും ജനപ്രിയനായ നേതാവ്, മെക്‌സിക്കന്‍ - സ്വിസ് പ്രസിഡന്റുമാര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവെന്ന് സര്‍വ്വേ. അമേരിക്കന്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ‘ മോര്‍ണിംഗ് കണ്‍സള്‍ട്ട്’ നടത്തിയ ‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ സര്‍വ്വേയിലാണ് 78 ശതമാനത്തിലധികം വോട്ടു നേടി നരേന്ദ്രമോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുള്‍പ്പെടെയുള്ള ലോക നേതാക്കളെ മറികടന്നാണ് നരേന്ദ്രമോദി ഈ നേട്ടം സ്വന്തമാക്കിയത്

22 ആഗോള നേതാക്കളെ ഉള്‍പ്പെടുത്തി ജനുവരി 26 മുതല്‍ 31 വരെയാണ് സര്‍വേ നടത്തിയതെന്ന് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് ഗവേഷണ സ്ഥാപനമായ മോണിങ് കണ്‍സള്‍ട്ട് പറഞ്ഞു. ഒരോ രാജ്യത്തിലെയും പ്രായപൂര്‍ത്തിയായ പൗരന്‍മാര്‍ക്കിടയില്‍ ഏഴു ദിവസം നീണ്ട സര്‍വ്വേയാണ് എടുത്തത്്. ഒരോ രാജ്യത്തെയും ജനസംഖ്യക്കനുസരിച്ച് സര്‍വ്വേയില്‍ പങ്കെടുത്ത ആളുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാകുമെന്നും മോര്‍ണിംഗ് കണ്‍സള്‍ട്ട് അറിയിച്ചു.

40 ശതമാനം വോട്ടാണ് ലഭിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന് ലഭിച്ചത്. 68 ശതമാനം റേറ്റിംഗുമായി മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ രണ്ടാം സ്ഥാനത്തും 62 ശതമാനം അംഗീകാരത്തോടെ സ്വിസ് പ്രസിഡന്റ് അലൈന്‍ ബെര്‍സെറ്റ് മൂന്നാം സ്ഥാനത്തും എത്തി. യുക്രൈന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശമാണ് അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവാക്കിയതത്രെ. ഇത് യുദ്ധത്തിനുള്ള സമയമല്ലന്നും റഷ്യ- ക്രോയേഷ്യന്‍ നയതന്ത്ര നീക്കങ്ങളിലൂടെ പരിഹരിക്കണമെന്നുമായിരുന്നു മോദി ഇരു രാജ്യങ്ങളോടും ഷാങ്ങ്ഹായ് ഉച്ചകോടിയില്‍ ആവശ്യപ്പെട്ടത്.

Latest Stories

INDIAN CRICKET: വെറൈറ്റി നിങ്ങൾക്ക് ഇഷ്ടമല്ലേ, അടിമുടി ഞെട്ടിച്ച് പൂജാരയുടെ ഓൾ ടൈം ഇന്ത്യൻ ടെസ്റ്റ് ഇലവൻ; ടീമിൽ അപ്രതീക്ഷിത പേരുകൾ

RCB VS SRH: വിരമിച്ചു എന്നത് ശരിയാണ് പക്ഷെ എന്നെ തടയാൻ മാത്രം നീയൊന്നും വളർന്നിട്ടില്ല; സൺ റൈസേഴ്സിനെതിരെ കിംഗ് ഷോ

SRH VS RCB: മുംബൈ ഇന്ത്യൻസിന് ഇഷാൻ കിഷന്റെ സമ്മാനം; സൺ റൈസേഴ്സിൽ നിന്നാലും ചെക്കന് കൂറ് അംബാനി ടീമിനോട്

ദേശീയപാത ആകെ പൊളിഞ്ഞ് പോകുമെന്ന് കരുതേണ്ട; കേന്ദ്രം ഉപേക്ഷിക്കാനൊരുങ്ങിയ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി

SRH VS RCB: ഇഷാന്‍ കിഷനെ വട്ടത്തില്‍ ഇരുന്ന് കളിയാക്കിയവരൊക്കെ എന്തിയേ, ആര്‍സിബിക്കെതിരെ കത്തിക്കയറി താരം, കാത്തിരിപ്പിനൊടുവില്‍ ഇംപാക്ടുളള ഇന്നിങ്‌സ്

RCB VS SRH: അഭിഷേകിന് കാറിനോട് വല്ല ദേഷ്യവുമുണ്ടോ? പുത്തന്‍ ഇവിയുടെ ചില്ല് പൊട്ടിച്ച് താരം, സിക്‌സടിച്ചത് ഈ ബോളറുടെ പന്തില്‍

ചൈനയോട് മാത്രമല്ല ഇന്ത്യയോടും ട്രംപിന് താത്പര്യമില്ല; ഐ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചാല്‍ 25 ശതമാനം നികുതി; ആപ്പിളിന് കര്‍ശന നിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്

ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍; ഒരു കോണ്‍ഗ്രസുകാരനും തന്റെ കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ല; ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസ് അവഗണിച്ചതുകൊണ്ടെന്ന് മറിയക്കുട്ടി

RCB VS SRH: ക്യാപ്റ്റനെ മാറ്റി ആര്‍സിബി, ഇതെന്ത് പരിപാടിയാ, പ്ലേഓഫില്‍ എത്തിച്ചത് അവനാ, എന്നിട്ടെന്തിന് ആ താരത്തെ പുറത്താക്കി

പ്രമേഹവും തൈറോയ്ഡും - ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍