മ്യാൻമറിൽ സെെനിക അട്ടിമറി; ഓങ് സാന്‍ സൂചിയും പ്രസിഡന്റും തടവില്‍

മ്യാൻമറിൽ വീണ്ടും പട്ടാള അട്ടിമറി. ഭരണകക്ഷിയായ എൻഎൽഡി പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്. മ്യാൻമർ‌ ദേശീയ നേതാവും സമാധാന നൊബേൽ ജേതാവുമായ ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും ഉള്‍പ്പെടെ ഭരണകക്ഷി നേതാക്കളെല്ലാം പട്ടാളത്തടവിലായി. നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരും അറസ്റ്റിലായിട്ടുണ്ട്. തലസ്ഥാന നഗരിയിൽ ടെലഫോൺ, ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു.

മ്യാന്‍മറില്‍ പുതുതായ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റംഗങ്ങള്‍ ഇന്ന് ചുമതലയേല്‍ക്കാനിരിക്കെയാണ് പട്ടാള അട്ടിമറി. തിരഞ്ഞെടുപ്പില്‍ കള്ളക്കളി നടന്നെന്നാരോപിക്കുന്ന പട്ടാളം ഭരണം അട്ടിമറിച്ചേക്കുമെന്ന ആശങ്ക നേരത്തെ നിലനിന്നിരുന്നു. 2011ലാണ് രാജ്യത്ത് പട്ടാളഭരണം അവസാനിക്കുന്നത്. അതിന് ശേഷം നടന്ന രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പായിരുന്നു ഇത്.

നവംബര്‍ എട്ടിനായിരുന്നു തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പില്‍ ഓങ് സാങ് സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി വന്‍നേട്ടമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് അയോഗ്യമെന്ന് ചൂണ്ടിക്കാട്ടി മ്യാന്മർ സൈന്യം നടത്തിയ അട്ടിമറി ഭീഷണിയെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് സൂചി ഭരണകൂടത്തിന് യു.എൻ നേരത്തെ നല്‍കിയിരുന്നു.

മ്യാൻമർ‌ ദേശീയ നേതാവ് ഓങ് സാൻ സൂചിയെ അധികാരത്തിൽ നിന്നകറ്റി നിർത്തി സൈന്യത്തിന് പ്രധാന സ്ഥാനങ്ങളെല്ലാം നൽകുന്ന രീതിയിലാണ് മ്യാൻമറിന്റെ നിലവിലെ ഭരണഘടനയുള്ളത്. ജനാധിപത്യ ഫെ‍ഡറൽ‌ രാഷ്ട്രത്തിനു രൂപം നൽകുന്നതിനായി ഭരണഘടന ഭേദഗതി വരുത്തുമെന്നു പ്രസിഡന്റ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

1988ൽ ജനാധിപത്യ പ്രക്ഷോഭത്തിൽ പട്ടാള ഭരണകൂടത്തിനെതിരെ സൂചിക്കൊപ്പം നിന്നു പോരാടി തടവിലായ നേതാവാണു വിന്‍ മിന്‍ഡ്. പ്രസിഡന്റാണു ഭരണഘടനാപരമായി മ്യാൻമർ ഭരണത്തലവനെങ്കിലും 2016 ഏപ്രിൽ മുതൽ മ്യാൻമറിന്റെ യഥാർത്ഥ ഭരണാധികാരി സൂചിയാണ്.

Latest Stories

ഡ്രൈവിംഗ് ടെസ്റ്റിലെ മാറ്റങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍; സംയുക്ത സമരം നാളെ മുതല്‍

ഉറക്കം ഇല്ലാതെ അന്ന് കിടന്നു, രോഹിത് അങ്ങനെയാണ് അന്ന് സംസാരിച്ചത്; ശിവം ദുബെ പറയുന്നത് ഇങ്ങനെ

രാവണന്റെ നാട്ടിലേക്ക് മൂന്നര മണിക്കൂര്‍; 5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ; ടിക്കറ്റുകള്‍ ഇപ്പോള്‍ എടുക്കാം

എല്ലാ പെണ്‍കുട്ടികളും മേയറെ പോലെ പ്രതികരിക്കണം; ആര്യ രാജേന്ദ്രന് പിന്തുണയുമായി ഡിവൈഎഫ്‌ഐ

സൽമാൻ ഖാന്റെ വീട്ടിലെ വെടിവെപ്പ്; ആയുധങ്ങൾ കൈമാറിയ പ്രതി കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു

'പാക് സൈന്യത്തിന്റെ കാവൽ, താമസം ദാവൂദ് ഇബ്രാഹിമിന്‍റെ ബംഗ്ലാവിൽ, ഭാര്യ പാക് സ്വദേശി'; ആരോപണങ്ങളോട് പ്രതികരിച്ച് ധ്രുവ് റാഠി

ഈ 2 ഇന്ത്യൻ താരങ്ങളുടെ ലോകകപ്പാണ് വരാനിരിക്കുന്നത്, അവന്മാർ ഫോമിൽ ആയാൽ കിരീടം ഇന്ത്യൻ മണ്ണിൽ എത്തും: മുഹമ്മദ് കൈഫ്

സോണിയ ഗാന്ധിയ്ക്ക് പകരം ഇത്തവണ പ്രിയങ്ക ഗാന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍; അമേഠി-റായ്‌ബേറി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍

ടി20 ലോകകപ്പ് 2024: സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് വോണ്‍, രണ്ട് സര്‍പ്രൈസ്

കേരളത്തില്‍ ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കില്‍ കിട്ടാം; തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് വീഴുമെന്ന് പിസി ജോര്‍ജ്